02/06/2026
[fontresizer_tawhidurrahmandear_widget]

ട്രംപിനെയും നെതന്യാഹുവിനെയും ‘നരകത്തിലേക്ക്’ അയക്കുന്നവർക്ക് 558 കോടി; ലോക നേതാക്കളുടെ തലയ്ക്ക് വിലയിട്ട് ഇറാൻ

 ട്രംപിനെയും നെതന്യാഹുവിനെയും ‘നരകത്തിലേക്ക്’ അയക്കുന്നവർക്ക് 558 കോടി; ലോക നേതാക്കളുടെ തലയ്ക്ക് വിലയിട്ട് ഇറാൻ

ടെഹ്റാൻ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെയും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെയും വധിക്കുന്നവർക്ക് 58 ദശലക്ഷം ഡോളർ (ഏകദേശം 558.73 കോടി രൂപ) പാരിതോഷികം നൽകുന്നതിനുള്ള നിയമനിർമ്മാണ ബിൽ ഇറാൻ പാർലമെന്റിന്റെ പരിഗണനയിലുള്ളതായി റിപ്പോർട്ടുകൾ. ഇറാന്റെ നാഷണൽ സെക്യൂരിറ്റി ആൻഡ് ഫോറിൻ പോളിസി കമ്മിറ്റി ചെയർമാൻ ഇബ്രാഹിം അസീസിയാണ് ഈ വിവരങ്ങൾ വെളിപ്പെടുത്തിയത്.

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, യുഎസ് സെൻട്രൽ കമാൻഡ് കമാൻഡർ അഡ്മിറൽ ബ്രാഡ് കൂപ്പർ എന്നിവരെ വധിക്കാൻ ലക്ഷ്യമിട്ടാണ് ഈ ബിൽ തയ്യാറാക്കിയിരിക്കുന്നത്. ട്രംപിനെയും നെതന്യാഹുവിനെയും ‘നരകത്തിലേക്ക് അയക്കുന്നവർക്ക്’ പ്രതിഫലം നൽകുമെന്ന് ഇറാനിയൻ പാർലമെന്റ് അംഗം മഹ്‌മൂദ് നബാവിയനും പ്രസ്‌താവിച്ചു.

ടെഹ്റാനിലുണ്ടായ ആക്രമണത്തിൽ ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടതിലുള്ള പ്രതികാരമായാണ് ഈ കടുത്ത നീക്കം. ഈ കൊലപാതകത്തിന് പിന്നിൽ പ്രസ്തുത നേതാക്കൾക്ക് പങ്കുണ്ടെന്നാണ് ഇറാൻ ആരോപിക്കുന്നത്. ഇറാൻ പാർലമെന്റിന് പുറമെ മറ്റ് ചില ഇറാനിയൻ കൂട്ടായ്മകളും സമാനമായ പാരിതോഷികങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. ‘കിൽ ട്രംപ്’ എന്ന കാമ്പെയ്ന‌ിനായി മാത്രം 50 ദശലക്ഷം ഡോളർ (ഏകദേശം 481.51 കോടി രൂപ) സമാഹരിച്ചതായി ഒരു ഇറാൻ മാധ്യമം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Also read: