29/03/2026
[fontresizer_tawhidurrahmandear_widget]

‘എല്ലാവരും ഇപ്പോള്‍ എന്നെ ഇഷ്ടപ്പെടുന്നു’; ട്രംപിനെ വിളിച്ച് നെതന്യാഹു

 ‘എല്ലാവരും ഇപ്പോള്‍ എന്നെ ഇഷ്ടപ്പെടുന്നു’; ട്രംപിനെ വിളിച്ച് നെതന്യാഹു

തെല്‍ അവീവ്/വാഷിങ്ടണ്‍: ഗസ്സയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിനു പിന്നാലെ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ വിളിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ട്രംപ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഗസ്സയിലെ ബന്ദികളെ മോചിപ്പിക്കുന്നതിനും വെടിനിര്‍ത്തലിനുമുള്ള കരാര്‍ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ഇരുവരും തമ്മില്‍ സംസാരിച്ചത്.

‘ഞാനിപ്പോള്‍ നെതന്യാഹുവുമായി സംസാരിച്ചു. അദ്ദേഹം വിളിച്ചിരുന്നു. അദ്ദേഹത്തെ ഇപ്പോള്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്, വിശ്വസിക്കാനാവുന്നില്ല എന്നാണ് നെതന്യാഹു എന്നോട് പറഞ്ഞത്,’-ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ട്രംപ് വെളിപ്പെടുത്തി.

അതിനെക്കാള്‍ പ്രധാനം, അവര്‍ ഇസ്രായേലിനെ വീണ്ടും സ്‌നേഹിക്കുന്നു എന്നതാണെന്നും, അത് സത്യമാണെന്നും താന്‍ നെതന്യാഹുവിനോട് തിരിച്ചുപറഞ്ഞെന്നും ട്രംപ് പറഞ്ഞു. ഇസ്രയേലിന് ലോകത്തോട് പോരാടാന്‍ കഴിയില്ല. അത് അദ്ദേഹത്തിന് നന്നായി അറിയാമെന്നും ട്രംപ് ചൂണ്ടിക്കാട്ടി.

”ഈ കരാറിനെ കേവലം ഗസ്സ വിഷയമായി കാണുന്നില്ല. ഇത് പശ്ചിമേഷ്യയുടെ സമാധാനമാണ്. അവിശ്വസനീയമായ കാര്യമാണിത്. നിരവധി രാജ്യങ്ങള്‍ ഈ ഉടമ്പടിയെ പിന്തുണച്ച് മുന്നോട്ടുവന്നിട്ടുണ്ട്. ലോകം ഒന്നിച്ചാണ് ഇതിനായി പ്രവര്‍ത്തിച്ചത്. അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധേയമായ സംഭവവികാസമായിട്ടാണ് ഈ പ്രതികരണങ്ങളെ പൊതുവെ വിലയിരുത്തുന്നത്.”

ഇറാന്റെ ആണവശേഷി ഇല്ലാതാക്കിയത് പോലുള്ള നിരവധി അവിശ്വസനീയമായ കാര്യങ്ങള്‍ ഒരുമിച്ചു വന്നതാണ് ഈ വലിയ നേട്ടത്തിന് പിന്നിലുള്ളത്. ഇതില്‍ തന്റെ ഭരണകൂടത്തിലെ ജാരെദ് കുഷ്‌നര്‍, സ്റ്റീവ് വിറ്റ്‌കോഫ്, മാര്‍ക്കോ റൂബിയോ, ജെ.ഡി വാന്‍സ് തുടങ്ങിയവര്‍ വലിയ പങ്ക് വഹിച്ചെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

Also read: