17/06/2026
[fontresizer_tawhidurrahmandear_widget]

‘പരസ്യമായി അശ്ലീലം പറഞ്ഞു, അസഭ്യം വിളിച്ചു’; ടിനി ടോമിനെതിരെ പരാതിയുമായി നീനാ കുറുപ്പ്

 ‘പരസ്യമായി അശ്ലീലം പറഞ്ഞു, അസഭ്യം വിളിച്ചു’; ടിനി ടോമിനെതിരെ പരാതിയുമായി നീനാ കുറുപ്പ്

കൊച്ചി: നടി അൻസിബ ഹസ്സന് പിന്നാലെ നടൻ ടിനി ടോമിനെതിരെ താരസംഘടനയായ ‘അമ്മ’യ്ക്ക് പരാതി നൽകി നടി നീനാ കുറുപ്പ്. സംഘടനയുടെ കുടുംബസംഗമത്തിനിടെ ടിനി ടോം പരസ്യമായി അശ്ലീലം പറയുകയും അസഭ്യവർഷം നടത്തുകയും ചെയ്തുവെന്നാണ് നീനാ കുറുപ്പിന്റെ പരാതി.

കഴിഞ്ഞദിവസം ‘അമ്മ’യുടെ ജോയിന്റ് സെക്രട്ടറി സ്ഥാനത്തുനിന്നു രാജിവെക്കാൻ കാരണം ടിനി ടോമും സംഘടനയിലെ മറ്റുചിലരുമാണെന്ന് നടി അൻസിബ ഹസ്സൻ വെളിപ്പെടുത്തിയിരുന്നു. തനിക്കെതിരെ ടിനി ടോം ക്രൂരമായ അപവാദപ്രചാരണം നടത്തിയെന്നും വർഗീയമായി അധിക്ഷേപിച്ചെന്നുമാണ് അൻസിബ ആരോപിച്ചത്. ടിനി ടോമിന്റെ ഡ്രൈവറെയും പ്രൊഡക്‌ഷൻ കൺട്രോളറുടെ മകനെയും മതംമാറ്റാൻ ശ്രമിച്ചെന്ന് ആരോപിച്ച് തന്നെ ‘ജിഹാദി’ എന്ന് വിളിച്ച് ആക്ഷേപിച്ചതായും അൻസിബ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. വ്യക്തിപരമായ കാരണങ്ങളാൽ ഫെബ്രുവരി 21-നാണ് താൻ രാജിവെച്ചതെന്നായിരുന്നു അൻസിബ ആദ്യം അറിയിച്ചിരുന്നത്.

അതേസമയം, തനിക്കെതിരെയുള്ള ആരോപണങ്ങൾ ടിനി ടോം നിഷേധിച്ചു. തന്റെ ഭാഗത്തുനിന്ന് അത്തരത്തിലുള്ള പെരുമാറ്റം ഉണ്ടായിട്ടില്ലെന്നും, വിഷയത്തിൽ ‘അമ്മ’യുടെ കമ്മിറ്റി തീരുമാനമെടുക്കട്ടെയെന്നും അദ്ദേഹം വ്യക്തമാക്കി. ആരോപണങ്ങൾക്ക് പിന്നിൽ മറ്റാരെങ്കിലും ഉണ്ടോ എന്ന് അറിയില്ലെന്നും, സംഘടനയ്ക്കുള്ളിൽ തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുണ്ടെന്നും ടിനി ടോം പ്രതികരിച്ചു. ആരോപണപ്രത്യാരോപണങ്ങളോടെ സംഘടനയ്ക്കുള്ളിലെ ഭിന്നത കൂടുതൽ വഷളായിരിക്കുകയാണ്.

Also read: