28/03/2026
[fontresizer_tawhidurrahmandear_widget]

‘ഗസ്സ കരാറില്‍ ഇസ്രയേലിന്റെ ചതിയുണ്ടാകും; ഞങ്ങള്‍ ജാഗ്രതയോടെ നിരീക്ഷിക്കുന്നുണ്ട്’; മുന്നറിയിപ്പുമായി ഹൂത്തികള്‍

 ‘ഗസ്സ കരാറില്‍ ഇസ്രയേലിന്റെ ചതിയുണ്ടാകും; ഞങ്ങള്‍ ജാഗ്രതയോടെ നിരീക്ഷിക്കുന്നുണ്ട്’; മുന്നറിയിപ്പുമായി ഹൂത്തികള്‍

സന്‍ആ: ഗസ്സയിലെ വെടിനിര്‍ത്തല്‍ കരാര്‍ നടപ്പാക്കുന്ന ഘട്ടത്തില്‍ ഇസ്രയേലിന്റെ ഭാഗത്തുനിന്ന് ചതിയും ഗൂഢപദ്ധതികളും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് യമന്‍ സായുധ സംഘം. കരാറിന്റെ ഓരോ ഘട്ടവും അതീവ ജാഗ്രതയോടെ നിരീക്ഷിക്കുമെന്നും, കരാര്‍ പരാജയപ്പെട്ടാല്‍ ഫലസ്തീന്‍ സഹോദരങ്ങള്‍ക്കുള്ള പിന്തുണ തുടരുമെന്നും ഹൂത്തി നേതാവ് അബ്ദുല്‍ മാലിക് അല്‍ഹൂത്തി മുന്നറിയിപ്പ് നല്‍കി.
”തൂഫാന്‍ അല്‍അഖ്‌സ ഓപറേഷന്‍ 75 വര്‍ഷത്തെ സയണിസ്റ്റ്-ജൂത കുറ്റകൃത്യങ്ങള്‍ക്കെതിരെയുള്ള ഫലസ്തീന്‍ ജനതയുടെ സ്വാഭാവിക പ്രതികരണമായിരുന്നു. ഇത് ഒറ്റ പോരാട്ടമായി കാണാന്‍ കഴിയില്ല. ഓരോ ഘട്ടത്തിനും ശേഷം ഇസ്രയേല്‍ പുതിയ ആക്രമണങ്ങള്‍ക്കായി തയാറെടുക്കാറുണ്ട്. അതിനാല്‍, വെടിനിര്‍ത്തല്‍ കരാര്‍ യാഥാര്‍ഥ്യമായാലും, ശത്രുക്കളുടെ ഗൂഢലക്ഷ്യങ്ങള്‍ക്കെതിരെ വരാനിരിക്കുന്ന പോരാട്ടങ്ങള്‍ക്കായി തങ്ങള്‍ എപ്പോഴും സജ്ജരായിരിക്കും.”-ഹൂത്തി നേതാവ് വ്യക്തമാക്കി.
ഫലസ്തീന്‍ വിഷയം ഇല്ലാതാക്കാന്‍ ലക്ഷ്യമിട്ടുള്ള ‘നൂറ്റാണ്ടിന്റെ കരാര്‍’ പോലുള്ള പദ്ധതികളിലൂടെ അറബ് ഭരണകൂടങ്ങളെ ഉപയോഗിക്കാനുള്ള നീക്കങ്ങളെയും അബ്ദുല്‍ മലിക് അല്‍ഹൂത്തി വിമര്‍ശിച്ചു. നയതന്ത്രബന്ധം പോലും വിച്ഛേദിക്കാന്‍ തയ്യാറാകാത്ത ചില അറബ് ഭരണകൂടങ്ങളുടെ നിലപാട് ഈ ഗൂഢപദ്ധതിയുടെ ഭാഗമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഫലസ്തീന്‍ ജനതയ്‌ക്കെതിരായ വംശഹത്യ ഉടന്‍ അവസാനിപ്പിക്കണം. കരാറിലൂടെ ഫലം കാണുന്നില്ലെങ്കില്‍, തങ്ങളുടെ പിന്തുണയും സഹായവും തുടരും. ഈ ദിവസങ്ങളില്‍ ഫലസ്തീന്‍ സഹോദരങ്ങളുമായും മറ്റ് സഖ്യകക്ഷികളുമായും പൂര്‍ണ ഏകോപനത്തോടെ കാര്യങ്ങള്‍ നിരീക്ഷിച്ച് വരികയാണെന്നും അബ്ദുല്‍ മലിക് അല്‍ഹൂത്തി അറിയിച്ചു.

Also read: