03/06/2026
[fontresizer_tawhidurrahmandear_widget]

‘ലഗേജുകൾ പൊട്ടിയ നിലയിൽ, വിലപിടിപ്പുള്ളത് പലതും കാണാനില്ല’;പരാതിയുമായി യുപിയിൽ മടങ്ങിയെത്തിയ ഹാജിമാർ

 ‘ലഗേജുകൾ പൊട്ടിയ നിലയിൽ, വിലപിടിപ്പുള്ളത് പലതും കാണാനില്ല’;പരാതിയുമായി യുപിയിൽ മടങ്ങിയെത്തിയ ഹാജിമാർ

ലക്‌നൗ: ഹജ്ജ് കർമ്മം കഴിഞ്ഞ് ഉത്തർപ്രദേശിലെ ചൗധരി ചരൺ സിങ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ തിരിച്ചെത്തിയ തീർത്ഥാടകരുടെ ലഗേജുകൾ കാണാനില്ലെന്ന് പരാതി. മറ്റു ചിലരുടെ പെട്ടി പൊട്ടിച്ചതായും വിലപിടിപ്പുള്ള പല സാധനങ്ങളും നഷ്ടപ്പെട്ടതായും പരാതിക്കാർ വ്യക്തമാക്കി. സംഭവത്തിൽ യാത്രക്കാർ വിമാനത്താവളത്തിൽ പ്രതിഷേധിട്ടു. പണവും വിലപിടിപ്പുള്ള വസ്തുക്കളും നഷ്ടപ്പെ പ്രായമുള്ള തീർത്ഥാടകന്റെ വീഡിയോയും സമൂഹ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.

ഈ സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് ഉത്തർപ്രദേശ് ഹജ്ജ് കമ്മിറ്റി ഭാരവാഹികൾ വ്യക്തമാക്കിയിട്ടുണ്ട്. അദാനി ഗ്രൂപ്പിന്റെ മാനേജ്‌മെന്റിന് കീഴിൽ പ്രവർത്തിക്കുന്ന ലക്‌നൗ വിമാനത്താവളത്തിലെ ടെർമിനൽ 3ൽ നഷ്ടപ്പെടുന്ന സാധനങ്ങൾ കണ്ടെത്താൻ പ്രത്യേക സംവിധാനങ്ങൾ ഉണ്ടെങ്കിലും ഔദ്യോഗിക ഹജ്ജ് മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം ലഗേജുകൾ നഷ്ടപ്പെടുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്താൽ വിമാനക്കമ്പനികൾക്കാണ് അതിന്റെ പ്രാഥമിക ഉത്തരവാദിത്തം.

ഇത്തരം വലിയ യാത്രാ സർവീസുകളിൽ ഉണ്ടാകാറുള്ള തടസങ്ങൾ മാത്രമാണിതെന്നും, വിമാനത്താവളത്തിൽ വൻതോതിലുള്ള കവർച്ചയോ വ്യവസ്ഥാപിതമായ സുരക്ഷാ വീഴ്ചയോ ഉണ്ടായിട്ടില്ലെന്നാണ് അധികൃതരുടെ വിശദീകരണം. യാത്രക്കാർ തങ്ങളുടെ ലഗേജുകൾ കൃത്യമായി ടാഗ് ചെയ്യണമെന്നും എന്തെങ്കിലും പരാതികളുണ്ടായാൽ വിമാനക്കമ്പനികളുടെ ലോസ്റ്റ് ബാഗേജ് ഡെസ്‌കുകളിൽ ബന്ധപ്പെട്ട് പരിഹാരം കാണണമെന്നും ഹജ്ജ് കമ്മിറ്റി അറിയിച്ചു.ലഗേജുകൾ കൈകാര്യം ചെയ്യുന്നതിൽ വിമാനക്കമ്പനികൾക്കാണ് പ്രാഥമിക ഉത്തരവാദിത്തം എന്നതിനാൽ എയർലൈൻ അധികൃതരുമായി ബന്ധപ്പെട്ട് നഷ്ടപരിഹാരവും അന്വേഷണവും വേഗത്തിലാക്കാനും ഹജ്ജ് കമ്മിറ്റി നിർദ്ദേശം നൽകിയിട്ടുണ്ട്.

Also read: