‘മഴ തുടങ്ങിയപ്പോഴേ വീടുകൾ വെള്ളത്തിൽ; ദേശീയപാത നിര്‍മാണത്തിലെ അശാസ്ത്രീയത’; തോട്ടിലിറങ്ങി നാട്ടുകാരുടെ പ്രതിഷേധം
ആലപ്പുഴ: കനത്ത മഴയെത്തുടർന്ന് ചേർത്തല ആഞ്ഞിലിപ്പാലത്ത് വ്യാപകമായി വീടുകളിൽ വെള്ളം കയറി. ദേശീയപാത അതോറിറ്റിയുടെ അശാസ്ത്രീയമായ നിർമാണ പ്രവർത്തനങ്ങളാണ് പ്രദേശത്ത് വെള്ളപ്പൊക്കത്തിന് കാരണമായതെന്ന് ആരോപിച്ച് നാട്ടുകാർ എഎസ് കനാലിലിറങ്ങി പ്രതിഷേധിച്ചു.
നിർമാണങ്ങളിലെ പോരായ്മ മൂലം കനാൽ കവിഞ്ഞൊഴുകിയതോടെ പ്രദേശത്തെ 200-ഓളം വീടുകളാണ് ഇപ്പോൾ വെള്ളപ്പൊക്ക ഭീഷണിയിലായിരിക്കുന്നത്. ചെറിയ മഴ പെയ്താൽ പോലും വെള്ളക്കെട്ടുണ്ടാകുന്ന സാഹചര്യമാണ് ഇവിടെയുള്ളത്. സംഭവത്തിൽ ദേശീയപാത അതോറിറ്റിക്കെതിരെ ചേർത്തല നഗരസഭ ഭരണസമിതിയും രംഗത്തെത്തിയിട്ടുണ്ട്.