09/06/2026
[fontresizer_tawhidurrahmandear_widget]

‘മതംമാറാന്‍ ഒരു നടിക്ക് 100 കോടി വാഗ്ദാനം ചെയ്തു, മാധവിക്കുട്ടിയുടേത് ലൗ ജിഹാദ്’; വിവാദ പ്രസ്താവനയുമായി വിജി തമ്പി

 ‘മതംമാറാന്‍ ഒരു നടിക്ക് 100 കോടി വാഗ്ദാനം ചെയ്തു, മാധവിക്കുട്ടിയുടേത് ലൗ ജിഹാദ്’; വിവാദ പ്രസ്താവനയുമായി വിജി തമ്പി

കൊച്ചി: മതം മാറാൻ ഒരു പ്രമുഖനടിക്ക് 100 കോടി വാഗ്ദാനം ചെയ്യപ്പെട്ടുവെന്ന് സംവിധായകൻ വിജി തമ്പി. മുൻപ് പറഞ്ഞ വിവാദപരാമർശമാണ് വിജി തമ്പി വീണ്ടും ആവർത്തിച്ചത്. കമല സുരയ്യക്ക് അന്നത്തെ കാലത്ത് മതം മാറിയതിന് 20 കോടി ലഭിച്ചിരുന്നുവെന്നും മൂവി വേൾഡ് മീഡിയക്ക് നൽകിയ അഭിമുഖത്തിൽ വിജി തമ്പി പറഞ്ഞു.

“മാധവികുട്ടിയെ കമലാസുരയ്യ ആക്കിയപ്പോൾ കിട്ടിയത് കോടിക്കണക്കിന് രൂപയാണ്. അതൊരു ലൗ ജിഹാദ് ആണ്. ഒരു നടിക്ക് മതം മാറാൻ 100 കോടി രൂപയുടെ ഓഫർ വന്നുവെന്ന് പറഞ്ഞത് സത്യമാണ്. വാലിഡ് ആയിട്ടുള്ള പോയിന്റാണത്. പക്ഷേ നടിയുടെ പേര് പറയാൻ പറ്റില്ല. എല്ലാ കാര്യങ്ങളും മനസിലാക്കി തന്നെയാണ് ഞാനത് പറഞ്ഞത്. നടിയെ എനിക്കറിയാം. അവർക്കും അക്കാര്യം കൃത്യമായി അറിയാം. അന്നത്തെ കാലത്ത് 20 കോടി രൂപ കൊടുത്താണ് മാധവി കുട്ടിയെ മാറ്റിയത്. കുംഭമേളയിൽ പോയൊരു പെൺകുട്ടിയെ കേരളത്തിൽ കൊണ്ടുവന്ന് കല്യാണം കഴിച്ചത് എന്താ? പയ്യനും പെൺകുട്ടിയും മലയാളി അല്ല. വേറെ എവിടെയെങ്കിലും പൊയ്ക്കൂടെ അവർക്ക്? ഇതെല്ലാം ഒരു പ്രത്യേക അജണ്ടയുടെ ഭാഗമാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്,” വിജി തമ്പി പറഞ്ഞു.

Also read: