19/06/2026
[fontresizer_tawhidurrahmandear_widget]

മന്ത്രി ബിന്ദു കൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു, സംഭവം പ്രിയദർശിനി പദ്ധതിയുടെ ഉദ്ഘാടന യാത്രയ്ക്കിടെ

 മന്ത്രി ബിന്ദു കൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു, സംഭവം പ്രിയദർശിനി പദ്ധതിയുടെ ഉദ്ഘാടന യാത്രയ്ക്കിടെ

കൊല്ലം: കൊല്ലം കെഎസ്ആർടിസി ഡിപ്പോയിൽ നടന്ന പ്രിയദർശിനി ബസ് പദ്ധതി ഉദ്ഘാടന ചടങ്ങിനിടെ മന്ത്രി ബിന്ദു കൃഷ്ണയുടെ തലയിൽ ചൂടുപായസം വീണു. പദ്ധതിയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് യൂത്ത് കോൺഗ്രസ് ജില്ലാ അധ്യക്ഷന്റെ നേതൃത്വത്തിൽ ബസിനകത്ത് വെച്ച് പായസവിതരണം നടത്തിയിരുന്നു. ഈ സമയത്താണ് അപ്രതീക്ഷിതമായി സംഭവം നടന്നത്.

ബിന്ദു കൃഷ്ണയ്ക്ക് നൽകുന്നതിനായി കോൺഗ്രസ് പ്രവർത്തകർ ബസിലേക്ക് പായസം എത്തിച്ചിരുന്നെങ്കിലും ഈ സമയം ബസിനുള്ളിൽ അനുയായികളും യാത്രക്കാരും അടങ്ങിയ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ഈ തിക്കിലും തിരക്കിലും പെട്ട് പായസം നിറച്ച പാത്രം തട്ടുകയും ചൂടുപായസം ബിന്ദു കൃഷ്ണയുടെ തലയിലേക്ക് മറിയുകയുമായിരുന്നു. പെട്ടെന്ന് തന്നെ കൂടെയുണ്ടായിരുന്നവർ ഷാളും മറ്റും ഉപയോഗിച്ച് അവരുടെ മുഖവും തലയും വൃത്തിയാക്കി. തുടർന്ന് ചിന്നക്കട വരെ ബസിൽ യാത്ര ചെയ്ത ശേഷമാണ് അവർ മടങ്ങിയത്.

Also read: