19/06/2026
[fontresizer_tawhidurrahmandear_widget]

അപകടത്തിൽപ്പെട്ട ‘എം ടി ജൽവീർ’ കപ്പലിലെ 20 ഇന്ത്യൻ നാവികരും സുരക്ഷിതമായി നാട്ടിലേക്ക്; ഒമാന് നന്ദി അറിയിച്ച് ഇന്ത്യൻ എംബസി

 അപകടത്തിൽപ്പെട്ട ‘എം ടി ജൽവീർ’ കപ്പലിലെ 20 ഇന്ത്യൻ നാവികരും സുരക്ഷിതമായി നാട്ടിലേക്ക്; ഒമാന് നന്ദി അറിയിച്ച് ഇന്ത്യൻ എംബസി

മസ്കത്ത്: ഒമാൻ തീരത്ത് അപകടത്തിൽപ്പെട്ട ‘എം ടി ജൽവീർ’ കപ്പലിലെ ജീവനക്കാരെ സുരക്ഷിതമായി നാട്ടിലേക്ക് തിരികെ അയച്ചു. 20 ഇന്ത്യക്കാരെയാണ് ഇന്ത്യൻ അംബാസഡർ പ്രശാന്ത് പിസെയുടെ നേതൃത്വത്തിൽ നാട്ടിലേക്കയച്ചത്. കഴിഞ്ഞ ജൂൺ 11നാണ് ‘എം ടി ജൽവീർ’ കപ്പൽ ഒമാൻ തീരത്ത് വച്ച് അപകടത്തിൽപ്പെടുന്നത്.

വിവരമറിഞ്ഞയുടൻ തന്നെ ഒമാൻ അധികൃതരുമായി ചേർന്ന് ഇന്ത്യൻ എംബസി അതിവേഗത്തിലുള്ള രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുകയായിരുന്നു. കപ്പലിലുണ്ടായിരുന്ന 20 ഇന്ത്യൻ നാവികരെയും പരുക്കുകൾ കൂടാതെ സുരക്ഷിതമായി കരയിലെത്തിക്കാൻ ഈ സംയുക്ത നീക്കത്തിലൂടെ സാധിച്ചു. കരയിലെത്തിച്ച ജീവനക്കാർക്ക് താമസം, ഭക്ഷണം, അടിയന്തര യാത്രാ രേഖകൾ എന്നിവ ഇന്ത്യൻ എംബസിയുടെ മേൽനോട്ടത്തിൽ വേഗത്തിൽ ലഭ്യമാക്കി. തുടർന്ന് ഇവരുടെ നാട്ടിലേക്കുള്ള മടക്കയാത്രയ്ക്കുള്ള സൗകര്യങ്ങളും എംബസി പൂർത്തിയാക്കുകയായിരുന്നു. അപകട സമയത്ത് അതിവേഗം ഇടപെട്ട് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കിയ ഒമാൻ ഭരണകൂടത്തിനും കോസ്റ്റ് ഗാർഡ് ഉൾപ്പെടെയുള്ള സുരക്ഷാ വിഭാഗങ്ങൾക്കും ഇന്ത്യൻ എംബസിയും കപ്പൽ ജീവനക്കാരും നന്ദി അറിയിച്ചു.

Also read: