‘എവിടെ വേണമെങ്കിലും തരാം എന്നല്ല; എയിംസിനായി 5 സ്ഥലങ്ങൾ പ്രൊപ്പോസ് ചെയ്യണം’; ചർച്ചയ്ക്ക് ശേഷം തീരുമാനിക്കുമെന്ന് സുരേഷ് ഗോപി
തൃശ്ശൂർ: കേരളത്തിൽ എയിംസ് (AIIMS) യാഥാർത്ഥ്യമാക്കണമെങ്കിൽ സംസ്ഥാന സർക്കാർ ഔദ്യോഗികമായി അഞ്ച് സ്ഥലങ്ങൾ കണ്ടെത്തി കേന്ദ്രത്തിന് സമർപ്പിക്കണമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. വികസന കാഴ്ചപ്പാടുകൾ മുൻനിർത്തി അഞ്ച് ജില്ലകളിലായി സ്ഥലങ്ങൾ നിർദേശിക്കുന്നതാകും അനുയോജ്യമെന്നും അദ്ദേഹം വാർത്താലേഖകരോട് പറഞ്ഞു.
സ്ഥലം എവിടെ വേണമെങ്കിലും നൽകാമെന്ന സംസ്ഥാന നിലപാടിൽ അപാകതയുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സംസ്ഥാന ആരോഗ്യമന്ത്രിയും ചീഫ് സെക്രട്ടറിയും ചേർന്ന് സ്ഥലങ്ങൾ ഔദ്യോഗികമായി നിർദേശിച്ചാൽ, തുടർന്ന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തമ്മിൽ ചർച്ച നടത്തി അന്തിമ തീരുമാനമെടുക്കുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി.