25/06/2026
[fontresizer_tawhidurrahmandear_widget]

ഉമ്മന്‍ ചാണ്ടിയുടെ പേരില്‍… വടക്കഞ്ചേരി പഞ്ചായത്തിലെ കോൺഗ്രസ് അംഗത്തിന്റെ സത്യപ്രതിജ്ഞയും ഹൈക്കോടതി റദ്ദാക്കി

 ഉമ്മന്‍ ചാണ്ടിയുടെ പേരില്‍… വടക്കഞ്ചേരി പഞ്ചായത്തിലെ കോൺഗ്രസ് അംഗത്തിന്റെ സത്യപ്രതിജ്ഞയും ഹൈക്കോടതി റദ്ദാക്കി

പാലക്കാട്: വടക്കഞ്ചേരി പഞ്ചായത്തിലെ കോൺഗ്രസ് അംഗത്തിന്റെ സത്യപ്രതിജ്ഞ അസാധുവാക്കി ഹൈക്കോടതി. അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്ത സുനിൽ ചുവട്ടുപാടത്തിന്റെ നടപടിയാണ് ഹൈക്കോടതി റദ്ദാക്കിയത്. ഇതിനെതിരെ സമർപ്പിക്കപ്പെട്ട ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. വനംകൊള്ളക്കാരൻ വീരപ്പനെ ദൈവമായി കാണുന്നവരുണ്ടെങ്കിൽ അവരുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്യാൻ പറ്റുമോ എന്നും കോടതി ഈ ഹർജി പരിഗണിക്കവെ ചോദിച്ചു.

തിരുവനന്തപുരം കോർപ്പറേഷനിൽ ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത 20 അംഗങ്ങളുടെ സത്യപ്രതിജ്ഞ ഹൈക്കോടതി റദ്ദാക്കിയതിന് തൊട്ടുപിന്നാലെയാണ് ഈ നടപടിയും ഉണ്ടായിരിക്കുന്നത്. തിരുവനന്തപുരത്തെ 20 കൗൺസിലർമാരുടെ സത്യപ്രതിജ്ഞ അസാധുവാണെന്ന് വ്യക്തമാക്കിയ കോടതി, ഇവർ നാലാഴ്ചയ്ക്കകം വീണ്ടും സത്യപ്രതിജ്ഞ ചെയ്യണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.

സിപിഎം കൗൺസിലർ എസ്.പി. ദീപക് നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഈ സുപ്രധാന വിധി. ഭരണഘടനാ ചട്ടങ്ങൾ ലംഘിച്ച അംഗങ്ങളെ അയോഗ്യരാക്കണമെന്നായിരുന്നു ഹർജിയിലെ പ്രധാന ആവശ്യം. എന്നാൽ അംഗങ്ങളെ അയോഗ്യരാക്കുന്നതിന് പകരം, നിലവിലെ സത്യപ്രതിജ്ഞ അസാധുവാക്കി വീണ്ടും സത്യപ്രതിജ്ഞ ചെയ്യാൻ ആവശ്യപ്പെടുകയാണ് കോടതി ചെയ്തത്.

Also read: