21/07/2026
[fontresizer_tawhidurrahmandear_widget]

ബംഗാളിൽ ഇനി കാവി നിറത്തിലുള്ള വണ്ടികൾ; തൃണമൂലിന്റെ നീലയും വെള്ളയും മാറ്റി സുവേന്ദു അധികാരി സർക്കാർ

 ബംഗാളിൽ ഇനി കാവി നിറത്തിലുള്ള വണ്ടികൾ; തൃണമൂലിന്റെ നീലയും വെള്ളയും മാറ്റി സുവേന്ദു അധികാരി സർക്കാർ

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ സുവേന്ദു അധികാരി സർക്കാർ അധികാരമേറ്റതിന് പിന്നാലെ സംസ്ഥാനത്തെ സർക്കാർ ബസുകളുടെ നിറം മാറ്റുന്നു. ഇടതുമുന്നണി ഭരണകാലത്ത് ചുവപ്പും, തൃണമൂൽ കോൺഗ്രസ് ഭരണത്തിൽ നീലയും വെള്ളയും ആയിരുന്ന സർക്കാർ ബസുകളാണ് ഇനി കാവി നിറത്തിലേക്ക് മാറുന്നത്. പുതിയ എസി ബസുകൾ നിരത്തിലിറങ്ങിയതോടെയാണ് ഈ നിറംമാറ്റം വ്യക്തമായത്.

വെസ്റ്റ് ബംഗാൾ ട്രാൻസ്‌പോർട്ട് കോർപറേഷന്റെയും സൗത്ത് ബംഗാൾ സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് കോർപറേഷന്റെയും ബസുകൾ കാവിയും വെള്ളയും നിറത്തിലേക്ക് മാറ്റുന്നതിനുള്ള നടപടികൾ വർക്ക്‌ഷോപ്പുകളിൽ പുരോഗമിക്കുകയാണ്. നിലവിൽ യാത്രക്കാരുടെ ഇ-ടിക്കറ്റുകളിലെ വാട്ടർമാർക്കുകൾ നീലയിൽ നിന്ന് കാവി നിറമാക്കി മാറ്റിയിട്ടുണ്ട്.

എന്നാൽ വാഹനങ്ങളുടെ നിറം മാറ്റുന്നതുമായി ബന്ധപ്പെട്ട് നിലവിൽ ഔദ്യോഗിക നയപരമായ തീരുമാനങ്ങളൊന്നും എടുത്തിട്ടില്ലെന്നാണ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. കൊൽക്കത്തയുടെ അടയാളമായിരുന്ന ചുവപ്പ്, നീല-വെള്ള ബസുകൾക്ക് പിന്നാലെ ഇനി കാവി നിറത്തിലുള്ള ബസുകളാകും നഗരത്തിൽ സർവീസ് നടത്തുക.

Also read: