27/09/2026
[fontresizer_tawhidurrahmandear_widget]

ബിജെപി ഭരണത്തില്‍ ബീഫിന് നിയന്ത്രണം; ബംഗാളില്‍ ഭക്ഷണ ശീലങ്ങളെ ബാധിക്കുന്നു

 ബിജെപി ഭരണത്തില്‍ ബീഫിന് നിയന്ത്രണം; ബംഗാളില്‍ ഭക്ഷണ ശീലങ്ങളെ ബാധിക്കുന്നു

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നതിന് പിന്നാലെ കന്നുകാലി കശാപ്പിന് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെ സംസ്ഥാനത്ത് ബീഫ് ലഭ്യതയിൽ വൻ കുറവ്. മേയ് 13-ന് സർക്കാർ പുറപ്പെടുവിച്ച വിജ്ഞാപനത്തെ തുടർന്ന് കൊൽക്കത്തയിലെ പ്രധാന കശാപ്പുശാലയായ ടാങ്രയിലെ പ്രവർത്തനം നിലച്ചതാണ് വിതരണ ശൃംഖല തകരാൻ പ്രധാന കാരണം.

പുതിയ നിബന്ധന പ്രകാരം തദ്ദേശ സ്ഥാപനങ്ങളുടെയും വെറ്ററിനറി ഉദ്യോഗസ്ഥരുടെയും സർട്ടിഫിക്കറ്റില്ലാതെ കന്നുകാലികളെ കശാപ്പ് ചെയ്യാൻ പാടില്ല. ആവശ്യത്തിന് മാംസം ലഭ്യമാകാതായതോടെ വിപണിയിൽ ബീഫ് വില കുത്തനെ ഉയരുകയും വിൽപ്പന മന്ദഗതിയിലാകുകയും ചെയ്തു. ഇത് ഇറച്ചി വ്യാപാരികളെയും കശാപ്പുകാരെയും ചെറുകിട ഹോട്ടൽ ജീവനക്കാരെയും സാമ്പത്തിക പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

ബീഫ് ലഭ്യത കുറഞ്ഞതോടെ കൊൽക്കത്തയിലെയും സമീപ പ്രദേശങ്ങളിലെയും നിരവധി ഭക്ഷണശാലകൾ മെനുവിൽ നിന്ന് ബീഫ് വിഭവങ്ങൾ ഒഴിവാക്കുകയോ മറ്റ് മാംസങ്ങൾക്ക് വഴിമാറുകയോ ചെയ്തു. സാധാരണക്കാരായ ഉപഭോക്താക്കളുടെ ഭക്ഷണ ശീലങ്ങളെയും ഈ നിയന്ത്രണം കാര്യമായി ബാധിക്കുന്നുണ്ട്. പശു സംരക്ഷണം ലക്ഷ്യമിട്ടാണ് നടപടിയെന്ന് ഭരണകൂടം വ്യക്തമാക്കുമ്പോൾ, ജനങ്ങളുടെ ഭക്ഷണ സ്വാതന്ത്ര്യത്തിലും ചെറുകിട വ്യാപാരികളുടെ ഉപജീവനമാർഗത്തിലും സർക്കാർ നടത്തുന്ന ഇടപെടലിനെതിരെ രൂക്ഷമായ വിമർശനമാണ് ഉയർന്നുവരുന്നത്.

Also read: