22/07/2026
[fontresizer_tawhidurrahmandear_widget]

സ്വകാര്യ പ്രസ്സിന് പരീക്ഷപ്പേപ്പർ പ്രിന്റ് ചെയ്യാൻ സർക്കാർ കരാർ നൽകി; തട്ടിപ്പ് സംഘം പ്ലാൻ ചെയ്തത്1.5 കോടിയുടെ ഡീൽ

 സ്വകാര്യ പ്രസ്സിന് പരീക്ഷപ്പേപ്പർ പ്രിന്റ് ചെയ്യാൻ സർക്കാർ കരാർ നൽകി; തട്ടിപ്പ് സംഘം പ്ലാൻ ചെയ്തത്1.5 കോടിയുടെ ഡീൽ

മുംബൈ: മഹാരാഷ്ട്രയിൽ അധ്യാപക യോഗ്യതാ പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്ന സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. പേപ്പർ ചോർന്നത് ഉത്തർപ്രദേശിൽ സർക്കാർ കരാർ നൽകിയ സ്വകാര്യ പ്രിന്റിങ് പ്രസ്സിൽ നിന്നാണെന്ന് റിപ്പോർട്ട്. കമ്പനിയിൽ നിന്നും ജീവനക്കാർ ഷൂസിനുള്ളിൽ ഉളിപ്പിച്ചാണ് ചോദ്യപ്പേപ്പർ കടത്തിയത്. ഇതിനായി പ്രിന്റിങ് പ്രസ്സിലെ കാമറകൾ കേടുവരുത്തുകയോ പ്രവർത്തുകയോ ചെയ്തിട്ടുണ്ടെന്ന് പോലീസ് നിഗമനം. ഇങ്ങനെ പുറത്തെത്തിച്ച ചോദ്യപേപ്പറുകൾ പരീക്ഷാ തട്ടിപ്പ് സംഘത്തിന്റെ പ്രധാന സൂത്രധാരന് കൈമാറുകയായിരുന്നു. തുടർന്ന് ഈ ചോദ്യപേപ്പറുകൾ ഉദ്യോഗാർത്ഥികൾക്ക് വലിയ തുകയ്ക്കാണ് വിൽക്കാൻ ശ്രമിച്ചത്.

പരീക്ഷ എഴുതാനിരുന്ന ഉദ്യോഗാർത്ഥികളിൽ നിന്നും ഓരോ ചോദ്യപേപ്പറിനും 80,000 രൂപ വീതം ഈടാക്കിയാണ് ഇവർ ഇടപാടുകൾ നടത്തിയത്. പരീക്ഷ നടക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ചോദ്യപേപ്പറുകൾ ഡൽഹിയിൽ നിന്നും മഹാരാഷ്ട്രയിലെ കൊണ്ടുവരികയും അവിടെ വെച്ച് ഏകദേശം ഒന്നരക്കോടി രൂപയുടെ വലിയൊരു ഡീലിലൂടെ വിൽക്കാൻ പദ്ധതിയിടുകയുമായിരുന്നു.

എന്നാൽ രഹസ്യവിവരത്തെ തുടർന്ന് പോലീസ് കൃത്യസമയത്ത് ഇടപെട്ട് നടത്തിയ റെയ്ഡിൽ പട്‌ന, ഹരിയാന സ്വദേശികളായ മൂന്ന് പ്രതികളെ ചോദ്യപേപ്പറുകളുടെ നാല് സെറ്റുകളും പണവും മൊബൈൽ ഫോണുകളും പിടികൂടി. പോലീസ് പിടിച്ചെടുത്ത ചോദ്യപേപ്പറുകൾ യഥാർത്ഥ പരീക്ഷാ പേപ്പറുമായി ഒത്തുനോക്കി അധികൃതർ സ്ഥിരീകരിച്ചതോടെ മഹാരാഷ്ട്രയിലുടനീളം ആറ് ലക്ഷത്തിലധികം ഉദ്യോഗാർത്ഥികൾ എഴുതാനിരുന്ന പരീക്ഷ സർക്കാർ അടിയന്തിരമായി മാറ്റിവെക്കുകയായിരുന്നു.

ഈ കേസിൽ അന്വേഷണം ശക്തമാക്കിയ പ്രത്യേക അന്വേഷണ സംഘം പ്രിന്റിങ് പ്രസ്സ് ജീവനക്കാർ ഉൾപ്പെടെ പത്തിലധികം പേരെ ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളിലേക്ക് വ്യാപിച്ചുകിടക്കുന്ന വലിയൊരു പരീക്ഷാ തട്ടിപ്പ് മാഫിയയാണ് ഇതിന് പിന്നിലെന്നും മുൻകാലങ്ങളിൽ നിരവധി പരീക്ഷാ ചോർച്ചാ കേസുകളിൽ പ്രതിയായ ഒരാളാണ് ഇതിന്റെ പ്രധാന സൂത്രധാരനെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രതികൾക്കെതിരെ കടുത്ത നിയമനടപടികളാണ് പോലീസ് സ്വീകരിച്ചുവരുന്നത്.

Also read: