21/07/2026
[fontresizer_tawhidurrahmandear_widget]

‘സർവീസ് കൂട്ടിയിട്ടും തിരക്കിന് കുറവില്ല’; പ്രിയദർശിനി ബസ് പൊന്മുടി ആറാം വളവിൽ അപകടത്തിൽപ്പെട്ടു, ഒഴിവായത് വൻ ദുരന്തം

 ‘സർവീസ് കൂട്ടിയിട്ടും തിരക്കിന് കുറവില്ല’; പ്രിയദർശിനി ബസ് പൊന്മുടി ആറാം വളവിൽ അപകടത്തിൽപ്പെട്ടു, ഒഴിവായത് വൻ ദുരന്തം

തിരുവനന്തപുരം: നിറയെ യാത്രക്കാരുമായി പോവുകയായിരുന്ന പ്രിയദർശിനി ബസ് പൊൻമുടി ആറാം വളവിൽ വെച്ച് ബ്രേക്ക് നഷ്ടപ്പെട്ട് അപകടത്തിൽപ്പെട്ടു. മടക്കയാത്രക്കിടെ ആയിരുന്നു സംഭവം. നെയ്യാറ്റിൻകര ഡിപ്പോയിൽ നിന്ന് ഇന്നലെ ആരംഭിച്ച സർവീസാണ് അപകടത്തിൽപ്പെട്ടത്. ഉച്ചയ്ക്ക് നെയ്യാറ്റിൻകരയിലേക്ക് തിരികെ പോകുമ്പോഴായിരുന്നു അപകടം.

ബ്രേക്ക് നഷ്ടപ്പെട്ടതോടെ ബസ് നിയന്ത്രണം വിട്ട് നീങ്ങുകയായിരുന്നു. ഡ്രൈവർ ബിജുവിന്റെ സമയോചിത ഇടപെടലാണ് വൻ ദുരന്തം ഒഴിവാകാൻ കാരണമായത്. ഇടതുവശത്തെ കോൺഗ്രീറ്റ് ഭിത്തിയിൽ ഇടിച്ചാണ് ബസ് നിർത്തിയത്. വലതുവശത്ത് വലിയ കൊക്കയായിരുന്നു. കെഎസ്ആർടിസി പൊന്മുടിയിലേക്ക് കൂടുതൽ സർവീസുകൾ ആരംഭിച്ചിട്ടുണ്ടെങ്കിലും തിരക്കിന് കുറവുണ്ടായിരുന്നില്ല. സിറ്റിങ് കപ്പാസിറ്റിയേക്കാൾ കൂടുതൽ ആളുകളെ കയറ്റരുതെന്ന് പൊന്മുടി സംരക്ഷണ സമിതിയുടെ ആവശ്യം.

Also read: