21/07/2026
[fontresizer_tawhidurrahmandear_widget]

‘വാഹനത്തിന്റെ മൈലേജ് എനിക്കോ നിങ്ങൾക്കോ പരിശോധിക്കാൻ കഴിയില്ല, അംഗീകൃത ഡീലറുടെ മെഷീൻ ഉപയോഗിച്ച് മാത്രമേ കഴിയുകയുള്ളൂ’; എഥനോൾ വിവാദത്തിൽ മാധ്യമ പ്രവർത്തകയോട് നിതിൻ ഗഡ്കരി

 ‘വാഹനത്തിന്റെ മൈലേജ് എനിക്കോ നിങ്ങൾക്കോ പരിശോധിക്കാൻ കഴിയില്ല, അംഗീകൃത ഡീലറുടെ മെഷീൻ ഉപയോഗിച്ച് മാത്രമേ കഴിയുകയുള്ളൂ’; എഥനോൾ വിവാദത്തിൽ മാധ്യമ പ്രവർത്തകയോട് നിതിൻ ഗഡ്കരി

ന്യൂഡൽഹി: എഥനോൾ ചേർത്ത പെട്രോൾ ഉപയോഗിക്കുന്നത് കാരണം തന്റെ പുതിയ കാറിന്റെ മൈലേജ് വൻതോതിൽ കുറഞ്ഞതായി ചൂണ്ടിക്കാണിച്ച മാധ്യമപ്രവർത്തകയ്ക്ക് മറുപടിയുമായി കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി. വാഹനത്തിന്റെ മൈലേജ് നിങ്ങൾക്കോ എനിക്കോ സ്വന്തമായി പരിശോധിക്കാൻ കഴിയില്ലെന്നും, കമ്പനി അംഗീകൃത ഡീലർമാരുടെ പക്കലുള്ള അത്യാധുനിക മെഷീനുകൾ ഉപയോഗിച്ച് മാത്രമേ അത് കൃത്യമായി കണ്ടെത്താൻ സാധിക്കൂ എന്നും മന്ത്രി വ്യക്തമാക്കി. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ ഈ പ്രതികരണം.

തന്റെ പുതിയ കാറിന്റെ ഡാഷ്‌ബോർഡിലെ ഡിജിറ്റൽ റീഡിങ് നോക്കിയാണ് മൈലേജ് കുറഞ്ഞ കാര്യം മനസ്സിലാക്കിയതെന്ന് മാധ്യമപ്രവർത്തക വ്യക്തമാക്കിയപ്പോഴാണ് മന്ത്രി ഈ വാദത്തെ തിരുത്തിയത്. വാഹനങ്ങളിലെ ഡിജിറ്റൽ മീറ്ററുകളിൽ കാണിക്കുന്ന റീഡിങ്ങുകൾ പൂർണ്ണമായും കൃത്യമാകണമെന്നില്ലെന്നും, യഥാർത്ഥ മൈലേജ് അറിയാൻ ശാസ്ത്രീയമായ പരിശോധനകൾ തന്നെ വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇ20 പെട്രോൾ ഉപയോഗിക്കുമ്പോൾ ഇന്ധനക്ഷമതയിൽ 3 മുതൽ 5 ശതമാനം വരെ കുറവുണ്ടാകാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം നേരത്തെ തന്നെ സമ്മതിച്ചിട്ടുള്ളതാണ്. എന്നാൽ, എഥനോൾ കലർന്ന ഇന്ധനം ഉപയോഗിക്കുന്നത് വഴി കാറുകളുടെ എഞ്ചിന് കേടുപാടുകൾ സംഭവിക്കുന്നു എന്ന തരത്തിൽ സോഷ്യൽ മീഡിയയിലും മറ്റും പ്രചരിക്കുന്ന വാർത്തകൾ പൂർണ്ണമായും വ്യാജമാണെന്ന് കേന്ദ്ര സർക്കാർ ആവർത്തിച്ചു വ്യക്തമാക്കി. പരിസ്ഥിതി മലിനീകരണം കുറയ്ക്കുന്നതിനും അസംസ്‌കൃത എണ്ണയുടെ ഇറക്കുമതിച്ചെലവ് വെട്ടിച്ചുരുക്കുന്നതിനുമായാണ് രാജ്യം ഇ20 ഇന്ധനത്തിലേക്ക് മാറിയതെന്നും, ഇതിനായി വാഹന നിർമ്മാതാക്കൾ ആവശ്യമായ സാങ്കേതിക മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെന്നും അധികൃതർ ചൂണ്ടിക്കാണിക്കുന്നു.

Also read: