21/07/2026
[fontresizer_tawhidurrahmandear_widget]

‘വിഎസ് ഉണ്ടായിരുന്നെങ്കിൽ ഒറ്റുകാരെ വെറുതെ വിടില്ലായിരുന്നു, വഞ്ചന കാട്ടിയവരുടെ മുഖത്ത് നോക്കി കണക്ക് ചോദിച്ചേനെ’: സജി ചെറിയാൻ

 ‘വിഎസ് ഉണ്ടായിരുന്നെങ്കിൽ ഒറ്റുകാരെ വെറുതെ വിടില്ലായിരുന്നു, വഞ്ചന കാട്ടിയവരുടെ മുഖത്ത് നോക്കി കണക്ക് ചോദിച്ചേനെ’: സജി ചെറിയാൻ

സജി ചെറിയാൻ

ആലപ്പുഴ: വിഎസ് അച്യുതാനന്ദൻ ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ പാർട്ടിയെ ഒറ്റുകൊടുക്കുന്നവരെ വെറുതെ വിടില്ലായിരുന്നുവെന്ന് സജി ചെറിയാൻ എംഎൽഎ. പാർട്ടിയെ വഞ്ചിക്കാൻ നോക്കുന്നവരുടെ മുഖത്തുനോക്കി ധിക്കാരത്തോടെ സംസാരിക്കാൻ വിഎസ് മടിക്കില്ലായിരുന്നുവെന്നും, അദ്ദേഹത്തിന്റെ സാന്നിധ്യം ഉണ്ടായിരുന്നുവെങ്കിൽ എന്ന് ആഗ്രഹിച്ചുപോകുന്നുവെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴയിൽ സംഘടിപ്പിച്ച വിഎസ് അച്യുതാനന്ദൻ അനുസ്മരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു സജി ചെറിയാൻ.

ഇന്ന് പാർട്ടിയിൽ നിരന്നുനിൽക്കുന്ന എല്ലാ നേതാക്കളെയും പ്രസ്ഥാനത്തിലേക്ക് കൈപിടിച്ചുയർത്തിയതും വളർത്തിയതും വിഎസ്സാണ്. അദ്ദേഹം വിടപറഞ്ഞതിന് ശേഷമുള്ള ഈ ഒരു വർഷം വലിയ പ്രതിസന്ധികളിലൂടെയാണ് പാർട്ടി കടന്നുപോയത്. ആ പ്രയാസങ്ങൾക്കിടയിലാണ് നമ്മൾ അദ്ദേഹത്തിന്റെ ചരമവാർഷികം ആചരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിഎസ്സിന്റെ അഭാവം ആലപ്പുഴയിലെയും കേരളത്തിലൊട്ടാകെയുമുള്ള കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് വലിയ നഷ്ടമാണ്. വിഎസ് കാണിച്ചുതന്ന പാതയിലൂടെയാണ് നാം മുന്നോട്ട് സഞ്ചരിക്കേണ്ടത്. ആലപ്പുഴയുടെ മണ്ണിൽ പാർട്ടിക്ക് എന്തെങ്കിലും തരത്തിലുള്ള വീഴ്ചകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ, അതിന്റെ ഇരട്ടി ശക്തിയോടെ നമ്മൾ തിരിച്ചുവരുമെന്നും സജി ചെറിയാൻ വികാരഭരിതനായി വ്യക്തമാക്കി.

Also read: