23/07/2026
[fontresizer_tawhidurrahmandear_widget]

പ്രിയദർശിനിക്ക് പിന്നാലെ പിങ്ക് ബസ്; സ്ത്രീകൾക്ക് രാത്രിയാത്രയ്ക്ക് പ്രത്യേക കെഎസ്ആർ‍ടിസി സർവീസ്

 പ്രിയദർശിനിക്ക് പിന്നാലെ പിങ്ക് ബസ്; സ്ത്രീകൾക്ക് രാത്രിയാത്രയ്ക്ക് പ്രത്യേക കെഎസ്ആർ‍ടിസി സർവീസ്

തിരുവനന്തപുരം: പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതിക്കു പിന്നാലെ സ്ത്രീകൾക്കു മാത്രമായി പിങ്ക് ബസുകൾ ആരംഭിക്കാൻ കെഎസ്ആർടിസി. സംസ്ഥാനത്തെ പ്രധാന റൂട്ടുകളിൽ സ്ത്രീകൾക്കു മാത്രമായി രാത്രികാല യാത്രയ്ക്കു വേണ്ടിയാണ് പിങ്ക് ബസ് സർവീസ് ആരംഭിക്കുന്നത്. സർക്കാരിന്‍റെ നൂറു ദിന കർമപരിപാടികളുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ ഗതാഗത വകുപ്പ് മന്ത്രി സി പി ജോൺ നിർവഹിക്കും.

പരീക്ഷണാടിസ്ഥഥാനത്തിൽ തിരുവനന്തപുരം-ടെക്നോപാർക്ക് റൂട്ടിലാണ് തുടക്കത്തിൽ സർവീസ് നടത്താൻ തീരുമാനിച്ചിരിക്കുന്നത്. കിഴക്കേക്കോട്ട, തമ്പാനൂർ, പട്ടം, മെഡിക്കൽ കോളജ്, ആർസിസി, ഉള്ളൂർ, കഴക്കൂട്ടം, ടെക്നോപാർക്ക്, ഇൻഫോസിസ്, ലുലു മാൾ, കിംസ് ആശുപത്രി വഴി സർവീസ് നടത്തുന്ന രീതിയിലാണ് ഷെഡ്യൂൾ ക്രമീകരിച്ചിരിക്കുന്നത്. വൈകിട്ട് 4.30 മുതൽ രാത്രി 10.45 വരെയും, രാവിലെ 4 മുതൽ 8 വരെയുമാണ് സർവീസ്. സർക്കാരിൻ്റെ നൂറുദിന കർമപരിപാടിയുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. മറ്റു ജില്ലകളിലേക്കും പദ്ധതി വ്യാപിപ്പിക്കും.

രാത്രി 9നു ശേഷം നഗരത്തിൽ വന്നിറങ്ങുന്ന യാത്രക്കാർ, ആശുപത്രി ജീവനക്കാർ, വിവിധ ട്രെയിനുകളിൽ തമ്പാനൂരിലെത്തുന്നവർ ഉൾപ്പെടെയുള്ള വനിതാ യാത്രക്കാർക്ക് നിലവിൽ കെഎസ്ആർടിസി ഓർഡിനറി സർവീസുകൾ ലഭ്യമല്ലാത്ത സ്‌ഥിതിയുണ്ട്.
ഇതുമൂലം ഇവർ ഓട്ടോറിക്ഷകളെയും മറ്റും അമിത ചാർജ് നൽകി ആശ്രയിക്കേണ്ടി വരുന്നുണ്ട്.
ഇതിനു പുറമേ, രാത്രിയിലും പുലർച്ചെയുമുള്ള ഷിഫ്റ്റുകളിൽ ജോലി കഴിഞ്ഞു മടങ്ങുന്ന ടെക്നോപാർക്ക് ജീവനക്കാരും യാത്രാക്ലേശം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. പദ്ധതിക്കായി തിരുവനന്തപുരം, എറണാകുളം ഡിപ്പോകളിൽനിന്ന് സർവീസ് നടത്തുന്നതിന് ഏറ്റവും നവീനമായ ലിങ്ക് ഫാസ്‌റ്റ് പാസഞ്ചർ ബസുകൾ അനുവദിച്ചിട്ടുണ്ടെന്നും കെഎസ്ആർടിസി അറിയിച്ചു.

Also read: