24/07/2026
[fontresizer_tawhidurrahmandear_widget]

‘മേജർ രവി അക്ഷരാർത്ഥത്തിൽ ഒരു ‘മേജർ സംഘി’, അയാളെ ആരാണ് വിസ്മയയുടെ ഭാഗം വിശദീകരിക്കാൻ ചുമതലപ്പെടുത്തിയത്?’ -ഡോ. ജിന്റോ ജോൺ

 ‘മേജർ രവി അക്ഷരാർത്ഥത്തിൽ ഒരു ‘മേജർ സംഘി’, അയാളെ ആരാണ് വിസ്മയയുടെ ഭാഗം വിശദീകരിക്കാൻ ചുമതലപ്പെടുത്തിയത്?’ -ഡോ. ജിന്റോ ജോൺ

ഡോ. ജിന്റോ ജോൺ, മേജർ രവി

കൊച്ചി: ഡൽഹിയിൽ കോക്രോച്ച് ജനതാ പാർട്ടി മുന്നോട്ടുവെക്കുന്ന വിദ്യാർത്ഥി പ്രക്ഷോഭത്തെ പിന്തുണച്ച മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാലിനെ ഇകഴ്ത്തി സംസാരിച്ച സംവിധായകൻ മേജർ രവിക്കെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് ഡോ. ജിന്റോ ജോൺ. ചില്ലറ ഉളുപ്പില്ലായ്മയോ വിവരക്കേടോ അല്ല മേജർ രവി കാട്ടുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. വിസ്മയയുടെ രാഷ്ട്രീയം വിശദീകരിക്കാൻ വന്ന മേജർ രവി അക്ഷരാർത്ഥത്തിൽ ഒരു ‘മേജർ സംഘി’ ആണെന്ന് സ്വയം ബോധ്യപ്പെടുത്തിയെന്നും, അയാളെ ആരാണ് വിസ്മയയുടെ ഭാഗം വിശദീകരിക്കാൻ ചുമതലപ്പെടുത്തിയതെന്നും ജിന്റോ ജോൺ ചോദിച്ചു.

‘ജനിച്ച കാലം തൊട്ട് കാണുന്ന പെൺകുട്ടിയാണ് മായ. ആ കുട്ടിയുടെ സ്വഭാവം എന്താണെന്ന് എനിക്കറിയാം. ആ കുട്ടിക്ക് രാഷ്ട്രീയപരമായ ഒരു അറിവും ഇല്ല. മനുഷ്യത്വമുള്ള, ഒരു തെരുവ് പട്ടിയെ കണ്ടാൽ അതിനെ രക്ഷിക്കൂ, എടുത്തുകൊണ്ട് വരൂ എന്നുപറഞ്ഞ് പിന്നാലെ കരഞ്ഞുകൊണ്ട് നടക്കുന്ന മായയെ ഞാൻ കണ്ടിട്ടുണ്ട്. വിയറ്റ്നാമിൽ ജനിച്ചുവളർന്ന വിസ്‌മയയ്ക്ക് കാര്യമായ രാഷ്ട്രീയ വിദ്യാഭ്യാസമില്ല. പ്രതിഷേധിക്കുന്ന വിദ്യാർഥികളെ മർദിക്കുന്നതു കണ്ടപ്പോൾ മനുഷ്യത്വത്തിന് പുറത്താണ് വിസ്‌മയ പോസ്റ്റിട്ടത്’ എന്നായിരുന്നു മേജർ രവി പറഞ്ഞത്.

ഡോ. ജിന്റോ ജോണിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

ഡൽഹിയിലെ വിദ്യാർത്ഥി പ്രക്ഷോഭത്തെ പിന്തുണച്ച മോഹൻലാലിന്റെ മകൾ വിസ്മയയുടെ രാഷ്ട്രീയം വിശദീകരിക്കാൻ വന്ന മേജർ രവി അക്ഷരാർത്ഥത്തിൽ ഒരു ‘മേജർ സംഘി’ ആണെന്ന് ബോധ്യപ്പെടുത്തി. ചില്ലറ ഉളുപ്പില്ലായ്മയും വിവരക്കേടുമൊന്നുമല്ല കക്ഷി പറഞ്ഞുവയ്ക്കുന്നത്. അയാളെ ആരാണ് വിസ്മയയുടെ ഭാഗം വിശദീകരിക്കാൻ ചുമതലപ്പെടുത്തിയത്? എമ്പുരാൻ സിനിമയുടെ സമയത്തും സമാന രീതിയിൽ ഇയാൾ വലിഞ്ഞുകയറി വർത്തമാനം പറഞ്ഞ് നാണംകെട്ടതാണ്. ഈവക നാലാംകിട സംഘിയെ തനിക്ക് വേണ്ടി വർത്തമാനം പറയാൻ വിസ്മയയോ ആ കുടുംബമോ ഏർപ്പാടാക്കുമെന്ന് കരുതുന്നില്ല. വെളിവുകേടിന്റെ പരകോടിയിൽ നിന്ന് അയാൾ പറഞ്ഞത് എന്തൊക്കെയാണ്…

  1. വിസ്മയയക്ക് രാഷ്ട്രീയ അറിവില്ല.
    തെരുവ് പട്ടിയെ കണ്ടാൽ പോലും കരയാറുണ്ട്. (ഇയാൾക്ക് അറിവുള്ള രാഷ്ട്രീയം സംഘികളുടെ സേവ മാത്രമാണ്. കരയുന്നവരെ കണ്ടാൽ കരച്ചിൽ വരാത്ത കട്ട സംഘിയാണത്രേ! ‘തെരുവ് പട്ടിയെ പോലും’ എന്ന പ്രയോഗത്തിൽ നിന്ന് തന്നെ നിലവാരം മനസ്സിലാകും)
  2. സോനം വാൻഡൂസ്
    (സോനം വാങ്ചുക്കിന്റെ പേര് പോലും നേരാവണ്ണം അറിയില്ല)
  3. അദ്ദേഹത്തിന്റെ സമരം വിദേശ ഫണ്ട്‌ ഉപയോഗിച്ചുള്ളത്.
    (വിവരക്കേട് സംഘികൾക്ക് ഒരു അലങ്കാരമാണല്ലോ)
  4. വലിയ പണിയൊന്നുമില്ലാത്ത ആർട്ടിസ്റ്റുകളാണ് കേരളത്തിൽ നിന്ന് സമരത്തിന് പോയിരിക്കുന്നത്.
    (ഒരുപാട് പണിയുള്ള രവിയണ്ണൻ സെൽഫി വീഡിയോ എടുത്ത് പോസ്റ്റുന്നു. ഡൽഹിയിൽ കൂട്ട് പോകാൻ പോലും ആരും വിളിക്കുന്നില്ല)
  5. പൈസക്ക് വേണ്ടി റീൽ ചെയ്യുന്നു. (ഫ്രീയായി സംഘി പ്രൊമോഷൻ നടത്തുന്നയാൾക്ക് എന്തായാലും പൊള്ളും. ഈ വിദ്യാർത്ഥി സമരത്തെ പിന്തുണക്കുന്നവർ പൈസ വാങ്ങിയല്ല, ബോധമുള്ളത് കൊണ്ടാണ് റീൽ ചെയ്യുന്നത്)
  6. നീറ്റ് എഴുതിയവരോ എഴുതാൻ പോകുന്നവരോ സമരക്കാരിൽ ഇല്ല. (അതിന്റെ കണക്ക് ഈ ക്ണാപ്പന് എവിടെ നിന്നാണ് കിട്ടിയത്?)
  7. CBSE യുടെ ഫുൾ ഫോം സമരക്കാർക്ക് അറിയില്ല.
    (പഠിച്ച കോഴ്‌സിന്റെ സർട്ടിഫിക്കറ്റ് കാണാത്ത മോദിയുടെ, സ്കൂളിന്റെ പടി കാണാത്ത, ഇന്ത്യയുടെ ഫുൾ ഫോം അറിയാത്ത സംഘികളുടെ ആശ്രിതനാണ് ഈ പറയുന്നത്!)
  8. രാഹുൽ ഗാന്ധി ഷോ ഓഫ്‌ നടത്തുന്നു.(പ്രതിപക്ഷ നേതാവിന്റെ ജനപക്ഷ സമരത്തെ ഷോ ആയി തോന്നുന്നത് വിവരമില്ലാത്തത് കൊണ്ടാണ്. ഷൂ നക്കികൾക്കും അവരുടെ പിന്മുറക്കാർക്കും സമരങ്ങൾ ഷോ മാത്രമായേ തോന്നൂ. സാരമില്ല. സംഘപരിവാർ ജീനിന്റെ പ്രശ്നമാണ്)
  9. ആർട്ടിസ്റ്റുകളും ഷോയാണ്
    (ഗുഹയിൽ ഒറ്റക്ക് ധ്യാനിക്കുമ്പോൾ പോലും ക്യാമറമാനെ കൊണ്ട് പോയ മോദി ജീയുടെ അത്ര ഷോയല്ല)
  10. സമരത്തിന് പുറകിൽ എഡ്യൂക്കേഷൻ സ്കാമാണ്. ( തേങ്ങാക്കുലയാണ്)
  11. വിദേശ വിദ്യാഭ്യാസ മാഫിയയാണ് പുറകിൽ. (മാങ്ങാത്തൊലിയാണ്)
  12. ഇന്ത്യയിൽ വിദ്യാഭ്യാസത്തിൽ വിപ്ലവകരമായ മാറ്റങ്ങൾ വരാതിരിക്കാനാണ് ഈ സമരം.
    (ചോദ്യപേപ്പർ ചോർത്തുന്നതും മാർക്ക് ലിസ്റ്റ് തിരുത്തുന്നതും ചാണകവും ഗോമൂത്രം കലക്കി കുടിച്ചാൽ രോഗം മാറുമെന്ന് വിശ്വസിപ്പിക്കുന്നതും ആണോ വിദ്യാഭ്യാസ വിപ്ലവം. അത്തരം മാറ്റങ്ങൾ ശാഖയിൽ പഠിപ്പിച്ചാൽ മതി. രാജ്യത്തെ വിദ്യാലയങ്ങളിൽ വേണ്ട)
  13. കർഷക സമരം പോലെ ഫോറിൻ ഫണ്ട്‌ ഉപയോഗിച്ചുള്ളതാണ് ഈ സമരവും.
    സോറോസ് ഫണ്ടിങ്ങിൽ നടക്കുന്ന സമരം. (കർഷക സമരത്തിൽ തോറ്റു തുന്നംപാടി മോദി സർക്കാർ. നരേന്ദ്രമോദിക്ക് കുഴിനഖം വന്നാൽ പോലും കിടക്കപ്പൊറുതി ഇല്ലാത്തത് സോറോസിനാണ്. പുതിയത് വല്ലതും പറയാമോ)
  14. മോദി ഭരണത്തിൽ ഇന്ത്യയിൽ ഒരു അഴിമതിയും ഇല്ല.
    (അയോധ്യയിലെ രാമനെ തന്നെ കൊള്ളയടിച്ചു! ബദരീനാഥ് ഭണ്ഡാരവും കൊള്ളയടിച്ചു. പി എം കെയറും പെട്രോളിയം നികുതി കൊള്ളയും ഇലക്ട്രറൽ ബോണ്ട് തട്ടിപ്പും ഇ ഡിയെ ഉപയോഗിച്ചുള്ള കൊള്ളപ്പിരിവും മറക്കില്ല മേജറേ)
  15. മോദി റോക്കറ്റ് വിട്ടത് രാഹുൽ അറിഞ്ഞോ.
    (മോദി റോക്കറ്റ് വിടുന്നത് നോക്കിയിരിക്കൽ അല്ല രാഹുൽ ഗാന്ധിയുടെ പണി. രാജ്യത്തെ ശാസ്ത്രസാങ്കേതിക വിദ്യയുടെ വളർച്ചയുടെ ഭാഗമായി ആകാശത്തേക്ക് പോകുന്ന റോക്കറ്റിന്റെ മുഴുവൻ മൂട് താങ്ങാൻ മോദി നിൽക്കണ്ട. മോദിക്ക് താടി വളരുന്നതിന് മുമ്പേ ഇന്ത്യയുടെ റോക്കറ്റ് ആകാശത്തേക്ക് പോയിട്ടുണ്ട്)
  16. മോദി സർക്കാരിനോടുള്ള ഫ്രസ്ട്രേഷൻ ആണ് സമരം.
    (അസൂയാവഹമായ രീതിയിൽ എന്ത് തേങ്ങയാണ് മോദി സർക്കാർ 12 കൊല്ലം കൊണ്ട് ഉണ്ടാക്കിയത്. ചുമ്മാ തേരാപ്പാര നടന്ന് തള്ളിമറിക്കൽ അല്ലാതെ)
  17. മോങ്ങുന്നവർ മോങ്ങുക.
    (പിള്ളേരുടെ സമരം കണ്ട് മോങ്ങുന്നതാണ് മോദിയുടെയും സംഘികളുടെയും വാർദ്ധക്യത്തിന്റെ ലക്ഷണം)
  18. കുട്ടികൾ കുട്ടികളായി ബിഹേവ് ചെയതില്ലെങ്കിൽ അടിക്കും.
    (മേജർ മേജറായി ബിഹേവ് ചെയ്തില്ലെങ്കിൽ തിരിച്ചു കിട്ടാനും സാധ്യതയുണ്ട്. തിരക്കിനിടയിൽ ചെന്നുകയറി കൊടുക്കരുത്)
  19. കഴിഞ്ഞ പത്ത് വർഷങ്ങൾ നടന്ന ഡെവലപ്മെന്റ് വലുതാണ്.
    (മോദിയുടെ താടി വളർന്നു എന്നല്ലാതെ എന്ത് വലിപ്പമാണ് ഈ രാജ്യത്തിന് ഉണ്ടായത്? ബിജെപിയുടെ ആസ്ഥാനം മന്ദിരങ്ങൾ വലുതായി, നേതാക്കന്മാരുടെ മക്കളുടെ ബാങ്ക് ബാലൻസ് വലുതായി, വർഗീയവാദികളുടെ എണ്ണം വലുതായി, അമ്പലക്കൊള്ള വലുതായി, പട്ടിണി വലുതായി, ദാരിദ്ര്യം വലുതായി, തൊഴിലില്ലായ്മ വലുതായി, ചോദ്യപേപ്പർ ചോർച്ചകൾ വളരെയേറെ വലുതായി)
  20. അമേരിക്കയിൽ നിന്ന് വന്ന പയ്യൻ ബിരിയാണി തിന്നുന്നു.
    (ആരെങ്കിലും എന്തെങ്കിലും കഴിക്കട്ടെ ? കഴിക്കുന്നവന്റെ കഞ്ഞിയിൽ മണ്ണ് വാരിയിടാൻ അല്ലാതെ നിങ്ങൾക്ക് എന്തറിയാം. നരേന്ദ്രമോദി അമേരിക്കയിൽ പോകുമ്പോൾ ഗോമൂത്രവും ചാണകവും അല്ലല്ലോ പാർസലായി കൊണ്ടുപോയി കഴിക്കുന്നത്? കഴിക്കുന്ന ഭക്ഷണത്തിലും വസ്ത്രത്തിലും കുത്തിത്തിരിപ്പ് കാണുന്ന പണി അവസാനിപ്പിച്ചു കൂടേ? അല്ലെങ്കിൽ തന്നെ ബിരിയാണി എന്താ നിങ്ങളെ ഉറക്കത്തിൽ വന്ന് തല്ലിയോ. ഇത്ര വിരോധം തോന്നാൻ)
  21. എലിജിബിലിറ്റി ഇല്ലാത്തവർ ആണ് സമരം ചെയ്യുന്നത്.
    (വ്യാജ സർട്ടിഫിക്കറ്റും മോഷ്ടിച്ചെടുത്ത തെരഞ്ഞെടുപ്പ് വിജയവുമായി ഭരിക്കുന്ന മോദിയാണ് പ്രധാനമന്ത്രി. എന്റയർ പൊളിറ്റിക്കൽ സയൻസിലെ ഡിഗ്രി സർട്ടിഫിക്കറ്റ് കാണിച്ചിട്ട് അന്വേഷിക്കടോ കുട്ടികളുടെ എലിജിബിലിറ്റി)
  22. ഫുഡ് ഫണ്ട്‌ എവിടെ നിന്ന്?
    (സംഖ്യകൾ അല്ലാത്തവർ സംഭാവന ചെയ്യുന്നതാണ് വിശന്നിരിക്കുന്ന വിദ്യാർത്ഥികൾക്കുള്ള ഭക്ഷണം. ഭക്ഷണത്തിലും വർഗീയത കാണുന്ന വിദ്വേഷ മനസ്കർക്ക് അത് മനസ്സിലാവില്ല)
  23. ഫ്രീ ഫുഡും കള്ളും കിട്ടാൻ സമരം ചെയ്യുന്നവർ.
    (പണ്ട് ഷൂ നക്കി കൊടുത്ത് പ്രതിഫലം വാങ്ങിയ ഓർമ്മയിൽ നിന്ന് പറയുന്നതാണ്)
  24. അവിടെ രാത്രി നടക്കുന്ന അതിക്രമങ്ങൾ അറിയാമോ?
    (ഈ രാജ്യത്തെമ്പാടും സംഘപരിവാർ രാവും പകലുമില്ലാതെ നടത്തുന്ന അക്രമങ്ങളെ കുറിച്ച് അറിവുണ്ടോ താങ്കൾക്ക്)
  25. സെക്ഷ്വൽ ഹരാസ്മെന്റ് നടത്തുന്നു. (ഗോദി മീഡിയ വിലാപകാവ്യങ്ങളുടെ ഊഹാപോഹങ്ങൾ പറയുന്ന താങ്കൾ ഹത്രാസിലേയും ഉന്നാവോയിലേയും പീഡനങ്ങൾ അറിഞ്ഞിട്ടുണ്ടോ? രാജ്യത്താകമാനം സംഘപരിവാർ നടത്തിയ പീഡനങ്ങളെക്കുറിച്ച് ഒരക്ഷരം മിണ്ടാമോ? കാശ്മീരിലെ ആസിഫയെ കുറിച്ച് ഒരു വാക്ക് ഉരിയാടാമോ?)
  26. മാധ്യമ പ്രവർത്തകരെ ആക്രമിക്കുന്നു.
    (സാധാരണക്കാരുടെ ക്ഷമ പരീക്ഷിക്കുന്ന ഗോദി മീഡിയയ്ക്ക് ഇനി നാട്ടിൽ ഇറങ്ങി നടക്കാൻ പറ്റുമെന്ന് തോന്നുന്നില്ല. ജനങ്ങൾ പ്രതികരിച്ചെന്നു വരും. മോങ്ങരുത്)
  27. എന്തുകൊണ്ട് ഡൽഹിയിൽ മാത്രം സമരം നടക്കുന്നു?
    (രാജ്യ തലസ്ഥാനം ഡൽഹി ആയത് കൊണ്ട്. തലക്കകത്ത് എന്തെങ്കിലും ഉള്ളവർക്കേ അത് മനസ്സിലാകൂ)
  28. നന്നായി വളർത്തിയെടുത്ത ഒരു പെൺകുട്ടിയും ആൺകുട്ടിയും ഡൽഹിയിൽ പോകില്ല.
    (ഡൽഹിയിൽ സമരം ചെയ്യുന്ന കുട്ടികൾ മോശമായി വളർന്നവരല്ല. പക്ഷേ ഡൽഹി ഭരിക്കുന്ന സംഘികൾ നന്നായി വളർന്നവരാകാൻ ഇടയില്ല. ആണെങ്കിൽ മനുഷ്യത്വം ഉണ്ടാകുമായിരുന്നു)
  29. ഇതെല്ലാം പഠനത്തിലൂടെ കണ്ടെത്തിയ ഡാറ്റാ ആണ്.
    (തേങ്ങയാണ്. ഏതോ സംഘി വാട്സാപ്പ് ഗ്രൂപ്പിൽ നിന്ന് തോണ്ടിയതാണ്)

മേജർ രവിയുടെ ഇന്നത്തെ സോഷ്യൽ മീഡിയ പോസ്റ്റിങ്ങിലൂടെ പൗരാവകാശ – ജനാധിപത്യ ബോധത്തിന്റെ കാര്യത്തിൽ ഇയാൾ വെറും ‘മൈനർ’ രവിയാണെന്ന് ബോധ്യപ്പെടുത്തി. ബിജെപിയുടെ കൂലിപ്പട്ടാളമായി തരംതാഴ്ന്ന സംഘപരിവാർ ഗോശാലയിലെ മേജർക്ക്‌ ജനാധിപത്യ ഇന്ത്യയിലെ സമരങ്ങളെ ആക്ഷേപിക്കാൻ എന്ത് അവകാശം?

Also read: