04/09/2026
[fontresizer_tawhidurrahmandear_widget]

‘ഹൈക്കോടതിയിലെ കേസ് തള്ളണമെന്ന ആവശ്യമാണ് അറിയിച്ചത്, സുപ്രീംകോടതി ഉത്തരവ് വരെ വഖഫ് ബോർഡിൽ അമുസ്‌ലിം അംഗങ്ങളെ നോമിനേറ്റ് ചെയ്യില്ല’- മുഖ്യമന്ത്രി

 ‘ഹൈക്കോടതിയിലെ കേസ് തള്ളണമെന്ന ആവശ്യമാണ് അറിയിച്ചത്, സുപ്രീംകോടതി ഉത്തരവ് വരെ വഖഫ് ബോർഡിൽ അമുസ്‌ലിം അംഗങ്ങളെ നോമിനേറ്റ് ചെയ്യില്ല’- മുഖ്യമന്ത്രി

വി.ഡി. സതീശൻ

തിരുവനന്തപുരം: സുപ്രീംകോടതി ഉത്തരവ് ഉണ്ടാകുന്നത് വരെ വഖഫ് ബോർഡിൽ അമുസ്‌ലിം അംഗങ്ങളെ നോമിനേറ്റ് ചെയ്യില്ലെന്നും ഹൈക്കോടതിയിലെ കേസ് തള്ളണമെന്ന ആവശ്യമാണ് അറിയിച്ചതെന്നും മുഖ്യമന്ത്രി വി.ഡി സതീശൻ പറഞ്ഞു. കഴിഞ്ഞ എൽഡിഎഫ് സർക്കാർ പ്രതിപക്ഷ അംഗങ്ങളെ ഒഴിവാക്കാൻ മനഃപൂർവം ബോർഡ് രൂപീകരണം വൈകിപ്പിക്കുകയായിരുന്നുവെന്നും അന്ന് ബോർഡ് നിലവിൽ വന്നിരുന്നെങ്കിൽ ഇപ്പോഴത്തെ പ്രശ്നങ്ങൾ ഒഴിവാക്കാമായിരുന്നെന്നും അദ്ദേഹം ആരോപിച്ചു.

അതേസമയം, തനിക്കെതിരെയുള്ള സ്ത്രീവിരുദ്ധ പരാമർശ ആരോപണത്തിലും മുഖ്യമന്ത്രി വ്യക്തത വരുത്തി. മകൾക്ക് എന്നല്ല, മക്കൾക്കും മകന്റെ ഭാര്യക്കും ഭക്ഷണം ഉണ്ടാക്കുന്ന രീതി പകർന്നു നൽകണമെന്നാണ് താൻ പറഞ്ഞതെന്നും ഇതിൽ സ്ത്രീവിരുദ്ധതയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഡൽഹിയിലെ വിദ്യാർത്ഥി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരളത്തിൽ നടന്ന പ്രതിഷേധങ്ങളിൽ എടുത്ത കേസുകൾ ആഭ്യന്തര വകുപ്പ് പരിശോധിച്ച് നടപടിയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also read: