03/08/2026
[fontresizer_tawhidurrahmandear_widget]

‘പിള്ളേര് ഉറങ്ങുന്നതിനു മുന്‍പ് അവധി പ്രഖ്യാപിക്കണ്ടേ, പ്രധാനമന്ത്രി രാത്രി ലൈവില്‍ വരുന്ന പോലെ ആയല്ലോ’; എറണാകുളം കലക്ടർക്കെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം

 ‘പിള്ളേര് ഉറങ്ങുന്നതിനു മുന്‍പ് അവധി പ്രഖ്യാപിക്കണ്ടേ, പ്രധാനമന്ത്രി രാത്രി ലൈവില്‍ വരുന്ന പോലെ ആയല്ലോ’; എറണാകുളം കലക്ടർക്കെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം

കൊച്ചി: ജില്ലയിലെ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിക്കുന്നത് വൈകിയതിൽ എറണാകുളം ജില്ലാ കലക്ടർ ജി. പ്രിയങ്കയുടെ സോഷ്യൽ മീഡിയ പേജിൽ ആളുകളുടെ രൂക്ഷ വിമർശനം. സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിനെ തുടർന്ന് മറ്റ് ജില്ലകളിൽ നേരത്തെ തന്നെ അവധി പ്രഖ്യാപിച്ചിരുന്നു. എന്നാൽ എറണാകുളത്ത് രാത്രി 11 മണി കഴിഞ്ഞാണ് കലക്ടറുടെ ഔദ്യോഗിക പേജിൽ അറിയിപ്പ് എത്തിയത്. കുട്ടികൾ ഉറങ്ങുന്നതിന് മുൻപെങ്കിലും ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടേ എന്നാണ് പലരും കലക്ടറുടെ പോസ്റ്റിന് താഴെ ചോദ്യമുയർത്തിയത്.

“ഇതൊക്കെ പിള്ളേര് ഉറങ്ങുന്നതിനു മുന്‍പ് പ്രഖ്യാപിക്കണ്ടേ? ഇതിപ്പോ പ്രധാനമന്ത്രി രാത്രി ലൈവില്‍ വരുന്ന പോലെ ആയല്ലോ” എന്നാണ് ഒരാൾ കമന്റായി കുറിച്ചത്. കുട്ടികളുടെ ആവശ്യങ്ങൾക്കനുസരിച്ച് യാത്രയടക്കമുള്ള നിരവധി തയ്യാറെടുപ്പുകൾ നടത്താനുള്ളതിനാൽ കുറച്ചുകൂടി നേരത്തെ അവധി പ്രഖ്യാപിക്കാൻ ശ്രദ്ധിക്കണമെന്ന് മാതാപിതാക്കൾ ഓർമ്മിപ്പിച്ചു. ഇതൊക്കെ സമയത്തിന് തീരുമാനിക്കാനുള്ള സെൻസും സെൻസിബിലിറ്റിയും കാണിക്കണമെന്ന ഉപദേശങ്ങളും ചിലർ നൽകുന്നുണ്ട്. അതേസമയം, സാഹചര്യം പരിഗണിച്ച് വൈകിയാണെങ്കിലും അവധി അനുവദിച്ച കലക്ടർക്ക് നന്ദിയും ആരോഗ്യവും ആശംസിച്ചും ചിലർ രംഗത്തെത്തിയിട്ടുണ്ട്.

സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരാനാണ് സാധ്യത. ആലപ്പുഴയിൽ രാവിലെയോടെയാണ് അവധി പ്രഖ്യാപിച്ചത്. കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഇവിടങ്ങളിൽ കൂടുതൽ ജാഗ്രത ആവശ്യമാണ്. വൈകുന്നേരത്തോടെ മഴയുടെ തീവ്രത അല്പം കുറഞ്ഞേക്കുമെങ്കിലും അഞ്ചാം തീയതി മുതൽ വീണ്ടും മഴ ശക്തമാകുമെന്നാണ് കാലാവസ്ഥാ പ്രവചനം. നിലവിൽ കേരള, ലക്ഷദ്വീപ്, കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിനും ജലാശയങ്ങൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരത്തിനും പൂർണ്ണ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.

Also read: