04/09/2026
[fontresizer_tawhidurrahmandear_widget]

‘മാറേണ്ടത് പെൺകുട്ടികളുടെ വസ്ത്രമല്ല, ആൺകുട്ടികളുടെ പെരുമാറ്റം’; ലൈംഗികാതിക്രമ കേസിൽ ഡൽഹി ഹൈക്കോടതി

 ‘മാറേണ്ടത് പെൺകുട്ടികളുടെ വസ്ത്രമല്ല, ആൺകുട്ടികളുടെ പെരുമാറ്റം’; ലൈംഗികാതിക്രമ കേസിൽ ഡൽഹി ഹൈക്കോടതി

ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി: ലൈംഗികാതിക്രമ കേസുകളിൽ നിർണായകവും പ്രസക്തവുമായ നിരീക്ഷണവുമായി ഡൽഹി ഹൈക്കോടതി. പെൺകുട്ടികളുടെ വസ്ത്രധാരണത്തെ നിയന്ത്രിക്കുകയല്ല വേണ്ടതെന്നും ആൺകുട്ടികളെ മാന്യമായി പെരുമാറാൻ പഠിപ്പിക്കുകയാണ് സമൂഹത്തിന്റെ ഉത്തരവാദിത്തമെന്നും കോടതി വ്യക്തമാക്കി. സ്ത്രീകളെ നിയന്ത്രിക്കാൻ ശ്രമിക്കുന്നതിന് പകരം പുരുഷന്മാരുടെ ചിന്താഗതിയിലും പെരുമാറ്റത്തിലുമാണ് മാറ്റം വരേണ്ടത്. ഒരു സ്ത്രീ ധരിക്കുന്ന വസ്ത്രം അവർക്ക് നേരെയുള്ള ലൈംഗിക അതിക്രമത്തിന് യാതൊരു തരത്തിലും ന്യായീകരണമല്ലെന്നും വസ്ത്രത്തിന്റെ പേരിൽ സ്ത്രീകളെ കുറ്റപ്പെടുത്താൻ കഴിയില്ലെന്നും ഹൈക്കോടതി ഓർമ്മിപ്പിച്ചു.

ലൈംഗികാതിക്രമ കേസിൽ പ്രതിയെ വെറുതെവിട്ട കീഴ്ക്കോടതി നടപടി റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതി ഈ നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്. ജീൻസ് ധരിച്ചതിന് 17 വയസ്സുകാരിയായ പെൺകുട്ടിക്ക് നേരെ നടന്ന അതിക്രമവുമായി ബന്ധപ്പെട്ട കേസിൽ മലയാളി കൂടിയായ ജസ്റ്റിസ് സി. സുധയുടേതാണ് ഈ മഹത്തായ ഉത്തരവ്.

വിചാരണ വേളയിൽ പരാതിക്കാരിയുടെ വസ്ത്രധാരണത്തെ ചോദ്യം ചെയ്തുകൊണ്ട് ഉന്നയിക്കപ്പെട്ട വാദങ്ങൾ പരിശോധിക്കവെയാണ് ഡൽഹി ഹൈക്കോടതിയിൽ നിന്ന് ശക്തമായ പരാമർശങ്ങളുണ്ടായത്. ഒരു പെൺകുട്ടിയോ സ്ത്രീയോ ഏത് തരത്തിലുള്ള വസ്ത്രം ധരിക്കണമെന്ന് തീരുമാനിക്കുന്നത് അവരുടെ പൂർണ്ണമായ വ്യക്തിസ്വാതന്ത്ര്യമാണ്. അതിൽ നിർദേശങ്ങൾ നൽകാനോ വിമർശിക്കാനോ അയൽക്കാർക്കോ സമൂഹത്തിനോ പ്രതിക്കോ കോടതിയിലുള്ള അഭിഭാഷകർക്കോ യാതൊരു അവകാശവുമില്ലെന്ന് ജസ്റ്റിസ് സുധ വ്യക്തമാക്കി.

Also read: