27/09/2026
[fontresizer_tawhidurrahmandear_widget]

Tags :Delhi High Court

India

ഉമർ ഖാലിദിന്റെയും ഷർജീൽ ഇമാമിന്റെയും ജാമ്യാപേക്ഷ: വാദം കേൾക്കുന്നത് ഹൈക്കോടതി മാറ്റി

ന്യൂഡൽഹി: ഡൽഹി കലാപ ഗൂഢാലോചനക്കേസിൽ പ്രതികളായ ഉമർ ഖാലിദ്, ഷർജീൽ ഇമാം എന്നിവരുടെ ജാമ്യാപേക്ഷകളിൽ വാദം കേൾക്കുന്നത് ഡൽഹി ഹൈക്കോടതി ഈ മാസം 30Read More

India

സിജെപി നേതാക്കൾക്കെതിരെ 2 കോടിയുടെ മാനനഷ്ടക്കേസുമായി ബിജെപി വക്താവ് ഗൗരവ് ഭാട്ടിയ

ന്യൂഡൽഹി: സമൂഹമാധ്യമങ്ങളിലൂടെ തനിക്കെതിരെ അപകീർത്തികരമായ ഉള്ളടക്കം പ്രചരിപ്പിച്ചെന്നാരോപിച്ച് കോക്രോച്ച് ജനതാ പാർട്ടി നേതാക്കൾക്കെതിരെ ബിജെപി ദേശീയ വക്താവും മുതിർന്ന അഭിഭാഷകനുമായ ഗൗരവ് ഭാട്ടിയ ഡൽഹി ഹൈകോടതിയിൽ മാനനഷ്ടക്കേസ് ഫയൽ ചെയ്തു. സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെ, സഹ കൺവീനർമാരായ സൗരവ് ദാസ്, ആശുതോഷ് റങ്ക എന്നിവർക്കും സംഘടനയ്ക്കുമെതിരെയാണ് ഹരജി. രണ്ട് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെടുന്ന കേസ് കോടതി ഇന്ന് പരിഗണിക്കും. ഗൗരവ് ഭാട്ടിയ പറയാത്ത പ്രസ്താവന അദ്ദേഹത്തിന്റേതെന്ന തരത്തിൽ ചിത്രീകരിച്ച വ്യാജ ഗ്രാഫിക് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചെന്നാണ് [&Read More

India

‘മാറേണ്ടത് പെൺകുട്ടികളുടെ വസ്ത്രമല്ല, ആൺകുട്ടികളുടെ പെരുമാറ്റം’; ലൈംഗികാതിക്രമ കേസിൽ ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി: ലൈംഗികാതിക്രമ കേസുകളിൽ നിർണായകവും പ്രസക്തവുമായ നിരീക്ഷണവുമായി ഡൽഹി ഹൈക്കോടതി. പെൺകുട്ടികളുടെ വസ്ത്രധാരണത്തെ നിയന്ത്രിക്കുകയല്ല വേണ്ടതെന്നും ആൺകുട്ടികളെ മാന്യമായി പെരുമാറാൻ പഠിപ്പിക്കുകയാണ് സമൂഹത്തിന്റെ ഉത്തരവാദിത്തമെന്നും കോടതി വ്യക്തമാക്കി. സ്ത്രീകളെ നിയന്ത്രിക്കാൻ ശ്രമിക്കുന്നതിന് പകരം പുരുഷന്മാരുടെ ചിന്താഗതിയിലും പെരുമാറ്റത്തിലുമാണ് മാറ്റം വരേണ്ടത്. ഒരു സ്ത്രീ ധരിക്കുന്ന വസ്ത്രം അവർക്ക് നേരെയുള്ള ലൈംഗിക അതിക്രമത്തിന് യാതൊരു തരത്തിലും ന്യായീകരണമല്ലെന്നും വസ്ത്രത്തിന്റെ പേരിൽ സ്ത്രീകളെ കുറ്റപ്പെടുത്താൻ കഴിയില്ലെന്നും ഹൈക്കോടതി ഓർമ്മിപ്പിച്ചു. ലൈംഗികാതിക്രമ കേസിൽ പ്രതിയെ വെറുതെവിട്ട കീഴ്ക്കോടതി നടപടി റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതി [&Read More

Main story

സോനം വാങ്‌ചുക്കിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാൻ ഡൽഹി ഹൈക്കോടതിയുടെ അനുമതി

ന്യൂഡൽഹി: സഫ്ദർജംഗ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്‌ചുക്കിനെ അദ്ദേഹം ആഗ്രഹിക്കുന്ന പ്രകാരം സ്വകാര്യ ആശുപത്രിയായ ഗുരുഗ്രാമിലെ മെദാന്തയിലേക്ക് മാറ്റാൻ അനുമതി നൽകി ഡൽഹി ഹൈക്കോടതി. ചികിത്സയുടെ തുടർച്ച ഉറപ്പാക്കിക്കൊണ്ട് തന്നെയായിരിക്കും അദ്ദേഹത്തെ മാറ്റുകയെന്ന് കോടതി വ്യക്തമായി ചൂണ്ടിക്കാട്ടി. വാങ്‌ചുക്കിന്റെ ഭാര്യ ഗീതാഞ്ജലി ആങ്‌മോ സമർപ്പിച്ച അപ്പീൽ പരിഗണിച്ചാണ് ചീഫ് ജസ്റ്റിസ് ഡി.കെ പ്രകാശ് ഉപാധ്യായ, ജസ്റ്റിസ് തേജസ് കാര്യ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ നിർണ്ണായകമായ ഉത്തരവ്. ഇതുസംബന്ധിച്ച വിശദമായ വിധിന്യായം പിന്നീട് [&Read More

India

’48 മണിക്കൂറില്‍ സോനം വാങ്ചുകിന്‍റെ മരണം സംഭവിക്കാം’; അടിയന്തരമായി ഇടപെടാൻ ഹൈക്കോടതിയിൽ ഹരജി

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ ഡൽഹിയിൽ അനിശ്ചിതകാല നിരാഹാര സമരം നടത്തുന്ന പ്രമുഖ ആക്ടിവിസ്റ്റും വിദ്യാഭ്യാസ പ്രവർത്തകനുമായ സോനം വാങ്ചുകിന്റെ ജീവൻ രക്ഷിക്കാൻ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി. ജന്തർമന്തറിൽ തുടരുന്ന സമരം പതിനെട്ടാം ദിവസത്തിലേക്ക് കടന്നതോടെ വാങ്ചുകിന്റെ ആരോഗ്യം അതീവ ഗുരുതരാവസ്ഥയിലാണെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകനായ രാകേഷ് കുമാർ സൈനിയാണ് കോടതിയെ സമീപിച്ചത്. സമരം ആരംഭിച്ച് രണ്ടാഴ്ച പിന്നിട്ടപ്പോൾ എട്ടരക്കിലോയോളം ശരീരഭാരമാണ് അദ്ദേഹത്തിന് കുറഞ്ഞിട്ടുള്ളത്. നിലവിലെ ശാരീരികാവസ്ഥ തുടരുകയാണെങ്കിൽ അടുത്ത 48 മണിക്കൂറിനുള്ളിൽ [&Read More

Main story

ഉമർ ഖാലിദിന് ഇടക്കാല ജാമ്യം; ചികിത്സയിലുള്ള മാതാവിനെ കാണാൻ അനുമതി

ന്യൂഡൽഹി: ഡൽഹി കലാപ ഗൂഢാലോചന കേസിൽ പ്രതിചേർക്കപ്പെട്ട് ജയിലിൽ കഴിയുന്ന മുൻ ഗവേഷക വിദ്യാർഥി ഉമർ ഖാലിദിന് ഇടക്കാല ജാമ്യം. ജൂൺ 1 മുതൽ 3 വരെ മൂന്നുദിവസത്തെ ഇടക്കാല ജാമ്യമാണ് ഡൽഹി ഹൈക്കോടതി ഇപ്പോൾ അനുവദിച്ചിരിക്കുന്നത്. നിലവിൽ ചികിത്സയിലുള്ള തൻ്റെ മാതാവിനെ സന്ദർശിക്കുന്നതിനാണ് കോടതി ഈ അനുമതി നൽകിയത്. മേയ് 22 മുതൽ ജൂൺ 5 വരെ 15 ദിവസത്തേക്ക് ഇടക്കാല ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഉമർ ഖാലിദ് നേരത്തെ കോടതിയെ സമീപിച്ചിരുന്നത്. മാതൃസഹോദരന്റെ മരണാനന്തര [&Read More

India

കേന്ദ്രസർക്കാരിന് ആശ്വാസം; പ്രധാനമന്ത്രിയുടെ വസതിക്ക് സമീപമുള്ള മൂന്ന് ചേരികളും ഒഴിപ്പിക്കാൻ ഹൈക്കോടതി അനുമതി

ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ വസതിക്ക് സമീപമുള്ള മൂന്ന് ചേരികൾ ഒഴിപ്പിക്കാൻ കേന്ദ്രസർക്കാരിന് ദില്ലി ഹൈക്കോടതിയുടെ അനുമതി. റേസ് കോഴ്‌സ് റോഡിലെ സുരക്ഷാ വെല്ലുവിളികൾ മുൻനിർത്തിയാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ നിർണായക ഉത്തരവ്. നിലവിൽ ഇവിടെ താമസിക്കുന്നവർക്ക് രണ്ടാഴ്ചയ്ക്കകം സ്വയം ഒഴിഞ്ഞുപോകാമെന്നും കോടതി വ്യക്തമാക്കി. റേസ് കോഴ്‌സ് റോഡിലെ ഭായ് റാം ക്യാംപ്, മസ്‌ജിദ് ക്യാംപ്, ഡിഐഡി ക്യാംപ് എന്നിവിടങ്ങളിലെ താമസക്കാരെയാണ് പുനരധിവസിപ്പിക്കുന്നത്. ഇവർക്കായി നഗരത്തിൽ നിന്നും 45 കിലോമീറ്റർ അകലെയുള്ള സവ്‌ദ ഖേരയിൽ പുനരധിവാസം ഉറപ്പാക്കാൻ കോടതി നിർദേശിച്ചു. [&Read More

Main story

എന്‍ഡിടിവി സ്ഥാപകരായ പ്രണോയ് റോയ്ക്കും രാധിക റോയ്ക്കും ഒടുവില്‍ നീതി; ഐ.ടി നോട്ടീസുകള്‍

ന്യൂഡല്‍ഹി: എന്‍ഡിടിവി സ്ഥാപകരായ പ്രണോയ് റോയ്ക്കും രാധിക റോയ്ക്കും എതിരെ ആദായനികുതി വകുപ്പ് നല്‍കിയ നോട്ടീസുകള്‍ റദ്ദാക്കി ഡല്‍ഹി ഹൈക്കോടതി. 2016Read More