02/09/2026
[fontresizer_tawhidurrahmandear_widget]

‘പിഎം ശ്രീ അറബിക്കടലിലല്ല അതിനപ്പുറത്തൊരു അഴുക്കുചാലുണ്ടെങ്കിൽ അതിലേക്ക് വലിച്ചെറിയേണ്ടതാണ്’- കെ.എം ഷാജി

 ‘പിഎം ശ്രീ അറബിക്കടലിലല്ല അതിനപ്പുറത്തൊരു അഴുക്കുചാലുണ്ടെങ്കിൽ അതിലേക്ക് വലിച്ചെറിയേണ്ടതാണ്’- കെ.എം ഷാജി

കണ്ണൂർ: കേന്ദ്ര സർക്കാരിൻ്റെ പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നതിനെതിരായ തൻ്റെ ശക്തമായ നിലപാടിൽ മാറ്റമില്ലെന്ന് കെ.എം. ഷാജി. പദ്ധതി അറബിക്കടലിലല്ല, അതിനപ്പുറം ഏതെങ്കിലും അഴുക്കുചാലുണ്ടെങ്കിൽ അതിലേക്കാണ് വലിച്ചെറിയേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. കണ്ണൂർ ജില്ലാ യൂത്ത് ലീഗ് സംഘടിപ്പിച്ച ‘ഫ്രീഡം ടോക്ക്’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഷാജി.

പിഎം ശ്രീ പദ്ധതി സ്വന്തം വകുപ്പുമായി ബന്ധപ്പെട്ട വിഷയമല്ലെങ്കിലും, ഒരു രാഷ്ട്രീയ പ്രവർത്തകൻ എന്ന നിലയിൽ വിഷയത്തിൽ രാഷ്ട്രീയം പറയാതിരിക്കാൻ കഴിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. അറബിക്കടലിൽ എറിയുമെന്ന തൻ്റെ മുൻ പരാമർശം വലിയ ചർച്ചയായെങ്കിലും ആ അഭിപ്രായത്തിൽ ഇപ്പോഴും ഉറച്ചുനിൽക്കുന്നു. മാധ്യമവിമർശനങ്ങളെ ഭയന്ന് അഭിപ്രായങ്ങൾ മാറ്റുന്നത് രാഷ്ട്രീയമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഒരു ഉത്തരവാദിത്തം ഏറ്റെടുത്ത് നിൽക്കുമ്പോൾ വ്യക്തിപരമായി മാത്രം തീരുമാനങ്ങളെടുക്കാൻ സാധിക്കില്ല. പിഎം ശ്രീ പദ്ധതിയിൽ നിന്ന് പിന്മാറണമെന്നതാണ് പൊതുവികാരമെന്നും, വിഷയത്തിൽ യുഡിഎഫ് അന്തിമ തീരുമാനമെടുക്കുമെന്നും ലീഗ് സംസ്ഥാന പ്രസിഡൻ്റ് സാദിഖലി തങ്ങളും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പദ്ധതി നടപ്പാക്കരുതെന്ന മുസ്ലിം ലീഗിൻ്റെ ഔദ്യോഗിക നിലപാട് തന്നെയാണ് ഷാജി തൻ്റെ പരാമർശത്തിലൂടെ വ്യക്തമാക്കിയത്.

Also read: