കെ.എം ഷാജിയുടെ വാഹനം തടഞ്ഞ് യുവമോർച്ച; ഓട്ടോ പിടിച്ച് മന്ത്രി, ഓട്ടോയും തടഞ്ഞപ്പോൾ ഇറങ്ങിനടന്നു| Yuva Morcha Blocks Kerala Minister KM Shaji
തിരുവനന്തപുരം: സംസ്ഥാന തലസ്ഥാനത്ത് ഗുരുതരമായ സുരക്ഷാവീഴ്ച. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം ഷാജിയുടെ വാഹനം യുവമോർച്ച പ്രവർത്തകർ നടുറോഡിൽ തടഞ്ഞു(Yuva Morcha Blocks Kerala Minister KM Shaji). തിരുവനന്തപുരം പാളയത്തിന് സമീപമുള്ള വാൻറോസ് ജങ്ഷനിൽ വച്ചായിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. പ്രതിഷേധത്തെ തുടർന്ന് ഔദ്യോഗിക കാർ ഉപേക്ഷിച്ച് ഓട്ടോറിക്ഷയിൽ കയറിയ മന്ത്രിയെ വിടാതെ പിന്തുടർന്ന പ്രവർത്തകർ ഓട്ടോയും തടഞ്ഞു. ഒടുവിൽ റോഡിലൂടെ കാൽനടയായി നടക്കുകയായിരുന്നു മന്ത്രി. സംഭവം നടക്കുമ്പോൾ മന്ത്രിക്ക് മുന്നറിയിപ്പ് പൈലറ്റോ സുരക്ഷാ എസ്കോർട്ടോ ഉണ്ടായിരുന്നില്ലെന്നും സൂചനയുണ്ട്.
സെക്രട്ടേറിയറ്റിൽനിന്നുള്ള ഔദ്യോഗിക ജോലികൾ പൂർത്തിയാക്കി ക്ലിഫ് ഹൗസ് വളപ്പിലെ തന്റെ ഔദ്യോഗിക വസതിയിയിലേക്ക് മടങ്ങുന്ന വഴിക്കാണ് മന്ത്രി കെ.എം ഷാജിക്ക് നേരെ യുവമോർച്ചയുടെ പ്രതിഷേധം ഉണ്ടായത്(Yuva Morcha Blocks Kerala Minister KM Shaji). പാളയം വാൻറോസ് ജങ്ഷനിലേക്ക് വാഹനം എത്തിയ ഉടൻ വഴിയരികിൽ കാത്തുനിന്ന പ്രവർത്തകർ കരിങ്കൊടികളുമായി റോഡിലേക്ക് ചാടിവീഴുകയായിരുന്നു. വാഹനത്തിന്റെ മുന്നിൽ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ച പ്രതിഷേധക്കാർ ബിജെപി പതാക ബോണറ്റിന് മുകളിലേക്ക് വിരിച്ച് പ്രതിരോധം തീർത്തു.
മിനിറ്റുകളോളം വാഹനം പൂർണമായും തടഞ്ഞുവെക്കപ്പെട്ടു. സ്ഥലത്ത് പൊലീസിന്റെ അടിയന്തര സാന്നിധ്യം ഇല്ലാതിരുന്നതും പ്രതിഷേധം അവസാനിപ്പിക്കാൻ ഉദ്യോഗസ്ഥർ എത്താതിരുന്നതും സ്ഥിതിഗതികൾ കൂടുതൽ വഷളാക്കി. ഇതോടെ വാഹനത്തിനുള്ളിൽ തുടർന്നിരുന്ന മന്ത്രി കെ.എം ഷാജി കാറിൽ നിന്ന് പുറത്തിറങ്ങാൻ തീരുമാനിക്കുകയായിരുന്നു.
റോഡിലെ ഉപരോധത്തിൽ കുടുങ്ങി നിൽക്കാതെ സമീപത്തുണ്ടായിരുന്ന ഒരു ഓട്ടോറിക്ഷ കൈകാണിച്ച് നിർത്തി അതിൽ കയറി യാത്ര തുടരാനാണ് മന്ത്രി ശ്രമിച്ചത്. എന്നാൽ, വിട്ടുകൊടുക്കാൻ തയാറാകാത്ത യുവമോർച്ച പ്രവർത്തകർ ഓട്ടോറിക്ഷക്ക് മുന്നിലും നിലയുറപ്പിച്ച് വാഹനം മുന്നോട്ട് പോകുന്നത് തടഞ്ഞു. നേതാക്കൾ തടസ്സപ്പെടുത്തിയതോടെ ഓട്ടോയിൽ നിന്ന് മന്ത്രിയെ ഇറക്കിവിടുന്ന അവസ്ഥയുണ്ടായി. ഇതോടെ മന്ത്രി റോഡിലൂടെ നടന്നുപോവുകയായിരുന്നു(Yuva Morcha Blocks Kerala Minister KM Shaji).
തന്റെ ഗൺമാനും പേഴ്സണൽ സ്റ്റാഫും മാത്രമായിരുന്നു ആ സമയത്ത് മന്ത്രിക്കൊപ്പം ഉണ്ടായിരുന്നത്. ഒരു സംസ്ഥാന കാബിനറ്റ് മന്ത്രിക്ക് തലസ്ഥാന നഗരിയുടെ ഹൃദയഭാഗത്ത് വെച്ച് ഇത്തരത്തിൽ നടുറോഡിലൂടെ നടന്നുപോകേണ്ടി വന്നത് പൊലീസ് ഇന്റലിജൻസിന്റെ പൂർണ പരാജയമായാണ് വിലയിരുത്തപ്പെടുന്നത്.
തലസ്ഥാനത്ത് കോൺഗ്രസ്, ബിജെപി പ്രവർത്തകർ തമ്മിൽ മണിക്കൂറുകളായി നിലനിൽക്കുന്ന തെരുവ് യുദ്ധത്തിന്റെ തുടർച്ചയായാണ് മന്ത്രിക്ക് നേരെയുള്ള ആക്രമണം(Yuva Morcha Blocks Kerala Minister KM Shaji). കൊല്ലം സന്ദർശനത്തിനെത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാട്ടി പ്രതിഷേധിച്ചതാണ് ബിജെപിയെയും യുവമോർച്ചയെയും പ്രകോപിപ്പിച്ചത്. അമൃതാനന്ദമയി മഠത്തിലെയും കുണ്ടറയിലെയും പരിപാടികൾക്കായി എത്തിയപ്പോഴായിരുന്നു കേന്ദ്ര മന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസ് കരിങ്കൊടി വീശിയത്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറുമായി ബന്ധപ്പെട്ട രാഷ്ട്രീയ വിവാദങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധം.
ഇതിന് മറുപടിയായി സംസ്ഥാനത്തെ യുഡിഎഫ് മന്ത്രിമാരെ വഴിയിൽ തടയുമെന്ന് ബിജെപിയും യുവമോർച്ചയും പരസ്യമായി പ്രഖ്യാപിച്ചിരുന്നു(Yuva Morcha Blocks Kerala Minister KM Shaji). തുടർന്ന് തിരുവനന്തപുരത്തെ ജില്ലാ കോൺഗ്രസ് കമ്മിറ്റി ആസ്ഥാനമായ ഡിസിസി ഓഫീസിന് നേരെ കല്ലേറുണ്ടായി. നെയ്യാറ്റിൻകരയിൽ ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി കെ കൃഷ്ണദാസിന്റെ വാഹനത്തിന് നേരെ കോൺഗ്രസ് പ്രവർത്തകർ ആക്രമണം നടത്തിയെന്നും ബിജെപി നേതൃത്വം ആരോപിച്ചു. പിന്നാലെ സംസ്ഥാന വ്യാപകമായി മന്ത്രിമാർക്കെതിരെ യുവമോർച്ച കരിങ്കൊടി പ്രതിഷേധം അഴിച്ചുവിടുകയായിരുന്നു.