ഭാര്യയുടെ കിടപ്പറ ദൃശ്യങ്ങൾ അശ്ലീല വെബ്സൈറ്റിന് വിറ്റു; ഭർത്താവിനെതിരെ കേസ്: പങ്കാളികളെ പങ്കുവെക്കുന്ന ഗ്രൂപ്പിലും അംഗം
കൊല്ലം: ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി അശ്ലീല വെബ്സൈറ്റുകൾക്ക് വിറ്റ സംഭവത്തിൽ ഭർത്താവിനെതിരെ പോലീസ് കേസെടുത്തു. കൊല്ലം കൊട്ടിയം പോലീസാണ് യുവതിയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തത്. സംഭവത്തിനുശേഷം ഒളിവിൽ പോയ പ്രതിക്കായി പോലീസ് തിരച്ചിൽ ഊർജിതമാക്കി.
പങ്കാളികളെ കൈമാറ്റം ചെയ്യുന്ന വാട്സ്ആപ്പ്, ടെലിഗ്രാം ഗ്രൂപ്പുകളിൽ ഭർത്താവിന് അംഗത്വമുണ്ടെന്ന് യുവതി പോലീസിന് നൽകിയ മൊഴിയിൽ വ്യക്തമാക്കുന്നു. തനിക്കായി എന്ന വ്യാജേന ചിത്രീകരിച്ച കിടപ്പറ ദൃശ്യങ്ങളാണ് പ്രതി വിദേശത്തെ ജോലിസ്ഥലത്തിരുന്ന് വിറ്റത്. സുഹൃത്തുക്കൾ വഴി വിവരമറിഞ്ഞ യുവതി, ഭർത്താവിനെ കൗൺസിലിങ്ങിനായി നാട്ടിലെത്തിച്ചെങ്കിലും ഇയാൾ ക്രൂരമായി മർദ്ദിക്കുകയാണുണ്ടായത്. കുട്ടികളുടെ മുന്നിൽവെച്ച് ലൈംഗിക വൈകൃതങ്ങൾ കാട്ടുകയും ക്രൂരമായ ശാരീരിക പീഡനത്തിന് ഇരയാക്കുകയും ചെയ്തതായി പരാതിയിലുണ്ട്.
നിലവിൽ ചികിത്സയിലുള്ള യുവതി ഫോൺ സംഭാഷണങ്ങൾ അടക്കമുള്ള ഡിജിറ്റൽ തെളിവുകൾ പോലീസിന് കൈമാറിയിട്ടുണ്ട്. കേസിൽ കൊട്ടിയം പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.