02/09/2026
[fontresizer_tawhidurrahmandear_widget]

യു.എസ് യുദ്ധവിമാനത്തിന്റെ ചിറകിൽ ഇസ്രയേലിനും നെതന്യാഹുവിനുമെതിരെ ആഞ്ഞടിച്ച് പ്രതിഷേധക്കുറിപ്പുകൾ; അമർഷം പരസ്യമാക്കി സൈനികരും | US soldiers anti Israel fighter graffiti

 യു.എസ് യുദ്ധവിമാനത്തിന്റെ ചിറകിൽ ഇസ്രയേലിനും നെതന്യാഹുവിനുമെതിരെ ആഞ്ഞടിച്ച് പ്രതിഷേധക്കുറിപ്പുകൾ; അമർഷം പരസ്യമാക്കി സൈനികരും | US soldiers anti Israel fighter graffiti

തെൽ അവീവ്: പശ്ചിമേഷ്യൻ മേഖലയിലെ അനന്തമായി നീളുന്ന സൈനിക വിന്യാസത്തിലും യുഎസ് ഭരണകൂടത്തിന്റെ ഇസ്രയേൽ അനുകൂല വിദേശനയത്തിലും യുഎസ് സൈനികർക്കിടയിൽ കടുത്ത അസംതൃപ്തി പുകയുന്നതായി സൂചന(US soldiers anti Israel fighter graffiti). പേർഷ്യൻ ഗൾഫിൽ വിന്യസിച്ചിട്ടുള്ള ഒരു അമേരിക്കൻ സൈനിക വിമാനത്തിന്റെ ചിറകിൽ അടിഞ്ഞുകൂടിയ പൊടിപടലങ്ങളിൽ സൈനികർ എഴുതിവെച്ചതായി പറയപ്പെടുന്ന പ്രതിഷേധ വാചകങ്ങളും പരിഹാസ മുദ്രാവാക്യങ്ങളുമാണ് ഇപ്പോൾ അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചയായിരിക്കുന്നത്.

പ്രമുഖ തിങ്ക് ടാങ്കായ ക്വിൻസി ഇൻസ്റ്റിറ്റ്യൂട്ടിന്റെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റായ ട്രിറ്റ പാർസി കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച ചിത്രമാണ് സൈബർ ലോകത്തും ആഗോള മാധ്യമങ്ങളിലും തരംഗമായത്. യുദ്ധമുഖത്ത് നേരിട്ട് സേവനമനുഷ്ഠിക്കുന്ന യുഎസ് സൈനികരിൽനിന്നാണ് തനിക്ക് ഈ ചിത്രം ലഭിച്ചതെന്നാണ് പാർസി വ്യക്തമാക്കിയത്.

വിമാനച്ചിറകിലെ പ്രതിഷേധം | US soldiers anti Israel fighter graffiti

പേർഷ്യൻ ഗൾഫിലെ കഠിനമായ ചൂടിലും മരുഭൂമിയിലെ പൊടിക്കാറ്റിലും കിടക്കുന്ന യുഎസ് സൈനിക വിമാനത്തിന്റെ എയർക്രാഫ്റ്റ് ഫ്‌ലാപ്പിലാണ് സൈനികർ തങ്ങളുടെ അമർഷം രേഖപ്പെടുത്തിയിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ വൈറലായ ചിത്രത്തിലെ കുറിപ്പുകളിൽ ട്രംപിനും ഇസ്രയേലിനുമെതിരെയുള്ള പരോക്ഷമായ പ്രതിഷേധം വ്യക്തമാണ്.

‘Be a Good goy and do what Israel tells you to!'(ഒരു നല്ല ഗോയ് ആയിരിക്കൂ, ഇസ്രയേൽ പറയുന്നത് അനുസരിക്കൂ).. ഇങ്ങനെയാണ് ഒരു വാചകം. അമുസ്ലിംകളെയും അവിശ്വാസികളെയും സൂചിപ്പിക്കാൻ യഹൂദർ പരമ്പരാഗതമായി ഉപയോഗിക്കുന്ന ‘ഗോയ്’ എന്ന പദമാണ് ഇവിടെ പരിഹാസരൂപേണ ഉപയോഗിച്ചിരിക്കുന്നത്. യുഎസ് ഭരണകൂടവും സൈന്യവും ഇസ്രയേലിന്റെ താത്പര്യങ്ങൾക്കനുസരിച്ച് ആജ്ഞാനുവർത്തികളായി പ്രവർത്തിക്കുന്നുവെന്ന കടുത്ത അമർഷമാണ് ഇതിലൂടെ പ്രകടമാകുന്നത്.

‘Operation Epstein Fury’യാണ് മറ്റൊരു പരാമർശം. വിവാദ വ്യവസായി ജെഫ്രി എപ്സ്റ്റീന്റെ പേരിനെ സൈനിക നീക്കത്തിന്റെ പേരുമായി ചേർത്ത് അപഹസിക്കുന്ന വാചകം. എപ്സ്റ്റീൻ ഫയലിലെ ട്രംപിൻരെ ബന്ധത്തെച്ചൊല്ലിയുള്ള വിവാദം തിരിച്ചുവിടാനാണ് യു.എസ് ഇറാനിൽ ആക്രമണം നടത്തിയതെന്ന ആരോപണം അമേരിക്കയിൽ ശക്തമാണ്.

”Peace Deal #64 Incoming….. ALL THIS FOR THE HOLY LAND'(64-ാമത് സമാധാന കരാർ വരുന്നു… ഇതെല്ലാം പുണ്യഭൂമിക്ക് വേണ്ടി മാത്രം) എന്നാണ് മറ്റൊരു വാചകം. മാറിമാറി വരുന്ന ഭരണകൂടങ്ങൾ പശ്ചിമേഷ്യയിൽ പ്രഖ്യാപിക്കുന്ന സമാധാന പദ്ധതികളെയും ഇസ്രയേലിനു വേണ്ടിയുള്ള യുഎസ് സൈനിക വിന്യാസത്തെയും നിശിതമായി വിമർശിക്കുന്ന വരികൾ.

‘I LOVE ISRAEL I AM A GOOD GOYIM'(ഞാൻ ഇസ്രയേലിനെ സ്‌നേഹിക്കുന്നു, ഞാൻ ഒരു നല്ല ഗോയിം ആണ്), എന്ന ഇസ്രയേലിനെ ലക്ഷ്യമിട്ടുള്ള അധിക്ഷേപമാണ് മറ്റൊന്ന്. ‘BiBi’s Cucks’- ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ ലക്ഷ്യമിട്ടുള്ള കടുത്ത ആക്ഷേപ വാചകവും ഇക്കൂട്ടത്തിലുണ്ട്.

‘മനോവീര്യമില്ലാത്ത യുദ്ധം’: സൈനികന്റെ വെളിപ്പെടുത്തൽ | US soldiers anti Israel fighter graffiti

തനിക്ക് ചിത്രം അയച്ചുതന്ന സൈനികന്റെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട് ട്രിറ്റ പാർസി പങ്കുവച്ച കുറിപ്പ് പെന്റഗണെയും യുഎസ് നയതന്ത്ര കേന്ദ്രങ്ങളെയും ഒരുപോലെ പ്രതിരോധത്തിലാക്കുന്നതാണ്.

”മുൻകാല യുദ്ധങ്ങളുമായി ഇപ്പോഴത്തെ സാഹചര്യത്തെ താരതമ്യം ചെയ്യുന്ന മാധ്യമപ്രവർത്തകർക്കും പൊതുജനങ്ങൾക്കും മനസ്സിലാകാത്ത ഒരു കാര്യമുണ്ട്. ഈ സൈനിക നീക്കത്തിന്റെ ഭാഗമായ സൈനികർക്ക് യാതൊരുവിധ മനോവീര്യവുമില്ല. തികച്ചും പ്രതികൂലവും അനിഷ്ടകരവുമായ സാഹചര്യങ്ങളിൽ, എത്രകാലമെന്ന നിശ്ചയവുമില്ലാതെ വിന്യസിക്കപ്പെട്ടിരിക്കുന്ന സൈനികരെ സംബന്ധിച്ച് മനോവീര്യം എന്നത് വലിയൊരു വ്യത്യാസമാണ് ഉണ്ടാക്കുന്നത്.”-യുഎസ് സൈനികനെ ഉദ്ധരിച്ച് പാർസി പങ്കുവച്ചു.

സൈനികന്റെ ഈ പ്രതികരണത്തോട് പ്രതികരിച്ചുകൊണ്ട് ട്രിറ്റ പാർസി കുറിച്ചത് ഇങ്ങനെയാണ്: ”മുൻകാലങ്ങളിലെ സൈനികരുടെ മാനസികാവസ്ഥയുമായി ഇതിനെ താരതമ്യം ചെയ്യാൻ എനിക്ക് വ്യക്തമായ തെളിവുകളില്ല. എന്നാൽ, ഒന്നുകിൽ ഇത് സൈനികർക്കിടയിൽ ശക്തമാകുന്ന പുതിയ മനോഭാവമാണ്. അല്ലെങ്കിൽ തങ്ങളുടെ അമർഷം പരസ്യമായി പ്രകടിപ്പിക്കാൻ അവർ ധൈര്യം കാണിക്കുന്നതിന്റെ ലക്ഷണമാണിത്. മനോവീര്യമില്ലാത്ത ഒരു യുദ്ധത്തിൽ വിജയം നേടുക എന്നാൽ, എത്രയും വേഗം യുദ്ധം അവസാനിപ്പിക്കുക മാത്രമാണ്.”

സൈന്യത്തിലും പുകയുന്നു, കടുത്ത അതൃപ്തി | US soldiers anti Israel fighter graffiti

യു.എസ്.എസ് ജെറാൾഡ് ആർ ഫോർഡിനു പുറമെ യു.എസ്.എസ് എബ്രഹാം ലിങ്കണിലും സൈനികർ നേരിടുന്ന കടുത്ത ദുരിതത്തിന്റെ വാർത്തകൾക്കിടെയാണു ഈ ചിത്രങ്ങളും പുറത്തുവന്നിരിക്കുന്നത് ശ്രദ്ധേയമാണ്. അനന്തമായ വിന്യാസം സൈനികരെ വലിയ തോതിൽ അലട്ടുന്നുണ്ട്. പശ്ചിമേഷ്യയിൽ യുദ്ധഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ, എപ്പോൾ നാട്ടിലേക്ക് മടങ്ങാൻ സാധിക്കുമെന്ന് അറിയാതെ സൈനികർ കടുത്ത മാനസിക സമ്മർദം അനുഭവിക്കുന്നതായുള്ള റിപ്പോർട്ടുകളാണു പുറത്തുവരുന്നത്.

ഇതോടൊപ്പം ഇസ്രയേൽ അനുകൂല നയങ്ങൾക്കെതിരായ അമർഷവും സൈനികർക്കിടയിൽ പുകയുന്നുണ്ട്. ട്രംപ് ഭരണകൂടത്തിന്റെ വിദേശനയം അമേരിക്കൻ പൗരന്മാരുടെയും സൈനികരുടെയും താത്പര്യങ്ങൾക്കപ്പുറം ഇസ്രയേൽ ഭരണകൂടത്തിന്റെ ലക്ഷ്യങ്ങൾക്കായി ഉപയോഗിക്കപ്പെടുന്നുവെന്ന അതൃപ്തി യുദ്ധഭൂമിയിലുള്ള സൈനികർക്കിടയിലും ശക്തമാണ്.

യുദ്ധഭൂമിയിൽ സേവനമനുഷ്ഠിക്കുന്ന സൈനികർ തങ്ങളുടെ യുദ്ധോപകരണങ്ങളിൽ തന്നെ ഭരണകൂടത്തിനെതിരെ പരസ്യമായി പ്രതിഷേധിച്ച് ഗ്രാഫിറ്റികൾ വരയ്ക്കുന്നത് യുഎസ് സൈനിക ചരിത്രത്തിൽ അത്യപൂർവമാണ്. അതേസമയം, പുറത്തുവന്ന ചിത്രം ആധികാരികമാണോ എന്നതിനെക്കുറിച്ച് യുഎസ് സൈന്യമോ പ്രതിരോധ വകുപ്പോ ഇതുവരെ ഔദ്യോഗിക പ്രതികരണങ്ങൾ നടത്തിയിട്ടില്ല. ചിത്രം പ്രചരിച്ച പശ്ചാത്തലത്തിൽ സൈനികർക്കെതിരെ എന്തെങ്കിലും അന്വേഷണം നടക്കുന്നുണ്ടോ എന്നതിനെക്കുറിച്ചും വ്യക്തമല്ല.

Also read: