04/09/2026
[fontresizer_tawhidurrahmandear_widget]

‘എന്റെ വെള്ളം കുടിച്ചിട്ട് വോട്ട് ചെയ്തില്ലെങ്കിൽ വയറു പൊട്ടും’; വോട്ടർമാർക്കെതിരെ ഭീഷണിയുമായി മുൻ ബിജെപി എംഎൽഎ

 ‘എന്റെ വെള്ളം കുടിച്ചിട്ട് വോട്ട് ചെയ്തില്ലെങ്കിൽ വയറു പൊട്ടും’; വോട്ടർമാർക്കെതിരെ ഭീഷണിയുമായി മുൻ ബിജെപി എംഎൽഎ

സഞ്ജയ് ഗുപ്ത

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ലക്സർ മണ്ഡലത്തിലെ മുൻ ബിജെപി എം.എൽ.എ സഞ്ജയ് ഗുപ്ത വോട്ടർമാർക്കെതിരെ നടത്തിയ വിവാദ പരാമർശം വലിയ രാഷ്ട്രീയ കൊടുങ്കാറ്റ് ഉയർത്തുന്നു. താൻ നടപ്പിലാക്കിയ പദ്ധതിയിലൂടെയുള്ള കുടിവെള്ളം കുടിച്ചിട്ടും തനിക്ക് വോട്ട് ചെയ്തില്ലെങ്കിൽ വയറ്റിൽ വിരകൾ വരുകയും വയർ പൊട്ടിപ്പോകുകയും ചെയ്യുമെന്നായിരുന്നു ബിജെപി നേതാവിന്റെ ഭീഷണി.

ലക്സറിൽ സംഘടിപ്പിച്ച തന്റെ ജന്മദിനാഘോഷ പരിപാടിയിൽ സംസാരിക്കവെയായിരുന്നു സഞ്ജയ് ഗുപ്തയുടെ ഈ പ്രസ്താവന. തന്റെ ഔദ്യോഗിക ഭരണകാലയളവിൽ മണ്ഡലത്തിൽ നടപ്പിലാക്കിയ കുടിവെള്ള പദ്ധതികളെക്കുറിച്ച് സംസാരിക്കുന്നതിനിടയിലാണ് അദ്ദേഹം വോട്ടർമാർക്ക് നേരെ ശാപവാക്കുകളുമായി രംഗത്തെത്തിയത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ കടുത്ത വിമർശനമാണ് അദ്ദേഹത്തിനെതിരെ ഉയർന്നുവരുന്നത്.

2012 മുതൽ 2022 വരെയുള്ള തന്റെ എം.എൽ.എ കാലയളവിൽ റോഡ്, വൈദ്യുതി, കുടിവെള്ളം തുടങ്ങിയ മേഖലകളിൽ വരുത്തിയ വികസന നേട്ടങ്ങൾ ന്യായീകരിക്കുന്നതിനിടയിലാണ് സഞ്ജയ് ഗുപ്ത അതിരുകടന്ന പരാമർശം നടത്തിയത്. 2012-ലും 2017-ലും ലക്സർ മണ്ഡലത്തിൽ നിന്ന് ബിജെപി ടിക്കറ്റിൽ വിജയിച്ച സഞ്ജയ് ഗുപ്ത, 2022-ൽ നടന്ന തെരഞ്ഞെടുപ്പിൽ പരാജയപ്പെടുകയായിരുന്നു.

Also read: