02/09/2026
[fontresizer_tawhidurrahmandear_widget]

‘മൂവാറ്റുപുഴ ആസ്ഥാനമായി പുതിയ ജില്ല സർക്കാർ പരിഗണനയിൽ’- മുഖ്യമന്ത്രി

 ‘മൂവാറ്റുപുഴ ആസ്ഥാനമായി പുതിയ ജില്ല സർക്കാർ പരിഗണനയിൽ’- മുഖ്യമന്ത്രി

കോട്ടയം: മൂവാറ്റുപുഴ ആസ്ഥാനമായി പുതിയ ജില്ല രൂപീകരിക്കുന്ന കാര്യം ഗൗരവമായി പരിഗണിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. മൂവാറ്റുപുഴ നഗരസഭയുടെ ഓണാഘോഷ പരിപാടിയിൽ മാത്യു കുഴൽനാടൻ എംഎൽഎ ഉന്നയിച്ച ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

വർഷങ്ങളായി വികസന കാര്യങ്ങളിൽ തങ്ങൾ നേരിടുന്ന അവഗണന ചൂണ്ടിക്കാട്ടി മൂവാറ്റുപുഴ കേന്ദ്രീകരിച്ച് പുതിയ ജില്ല പ്രഖ്യാപിക്കണമെന്ന് മാത്യു കുഴൽനാടൻ അഭ്യർത്ഥിച്ചിരുന്നു. വികസന ഫണ്ടുകൾ ഭൂരിഭാഗവും കൊച്ചി കേന്ദ്രീകരിച്ച് പോകുന്നതിനാലും മലയോര മേഖലയായ കോതമംഗലം, മൂവാറ്റുപുഴ, തൊടുപുഴ പ്രദേശങ്ങൾക്ക് പ്രത്യേക ശ്രദ്ധ ലഭിക്കാത്തതിനാലും പുതിയ ജില്ലയെന്ന ആവശ്യം ഈ മേഖലയിൽ ശക്തമാണ്.

തന്റെ സ്വന്തം ജില്ല വിഭജിക്കപ്പെടുന്നതിൽ വിഷമമുണ്ടെങ്കിലും മൂവാറ്റുപുഴയുടെ എല്ലാ നഷ്ടങ്ങളും പലിശ സഹിതം പരിഹരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകി. വരാനിരിക്കുന്ന ബജറ്റിൽ പുതിയ ജില്ലകളുടെ രൂപീകരണം സംബന്ധിച്ച് പരിശോധിക്കുമെന്നും, ഇതിനായി നിയോഗിക്കുന്ന ഡീലിമിറ്റേഷൻ കമ്മീഷൻ വഴി മൂവാറ്റുപുഴക്കാരുടെ ആവശ്യം കൃത്യമായി പരിശോധിക്കുമെന്നും അദ്ദേഹം വേദിയിൽ വ്യക്തമാക്കി.

Also read: