02/09/2026
[fontresizer_tawhidurrahmandear_widget]

സംസ്ഥാനത്തിന്റെ പേര് ഇനി ഔദ്യോഗികമായി ‘കേരളം’; കേന്ദ്ര വിജ്ഞാപനം പുറത്തിറങ്ങി

 സംസ്ഥാനത്തിന്റെ പേര് ഇനി ഔദ്യോഗികമായി ‘കേരളം’; കേന്ദ്ര വിജ്ഞാപനം പുറത്തിറങ്ങി

ന്യൂഡൽഹി: സംസ്ഥാനത്തിന്റെ പേര് ഔദ്യോഗികമായി ‘കേരളം’ എന്ന് പുനർനാമകരണം ചെയ്തുകൊണ്ട് കേന്ദ്ര സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു. പേരുമാറ്റവുമായി ബന്ധപ്പെട്ട നിയമം പ്രാബല്യത്തിൽ വന്നതോടെ ഇതിനായുള്ള അന്തിമ നടപടിക്രമങ്ങൾ പൂർത്തിയായി. തിരുവോണത്തിന്റെ തലേന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർണായകമായ വിജ്ഞാപനം പുറത്തിറക്കിയത്.

സംസ്ഥാനത്തിന്റെ പേര് ‘കേരളം’ എന്നാക്കി മാറ്റണമെന്ന് ആവശ്യപ്പെട്ട് കേരള നിയമസഭ ഏകകണ്ഠമായി പ്രമേയം പാസാക്കി കേന്ദ്രത്തിന് അയച്ചിരുന്നു. ഇതിന്റെ തുടർനടപടികളുടെ ഭാഗമായി ആവശ്യമായ ഭരണഘടനാപരമായ ഭേദഗതികൾ പൂർത്തിയാക്കിയാണ് കേന്ദ്രം അംഗീകാരം നൽകിയത്.

തിരുവോണത്തിന് തൊട്ടുമുമ്പ് സംസ്ഥാനത്തിന് ഔദ്യോഗികമായി സ്വന്തം പേര് ലഭിച്ചു എന്നത് ഏറെ ശ്രദ്ധേയമാണ്. ഇനി മുതൽ ഭരണഘടനാ രേഖകളിലും ഔദ്യോഗിക ആവശ്യങ്ങളിലും ‘കേരളം’ എന്നായിരിക്കും സംസ്ഥാനം അറിയപ്പെടുക.

Also read: