02/09/2026
[fontresizer_tawhidurrahmandear_widget]

ന്യൂയോർക്കിലെ ആർഎസ്എസ് പരിപാടിയിൽ വിയോജിപ്പുമായി മേയർ സൊഹ്റാൻ മംദാനി

 ന്യൂയോർക്കിലെ ആർഎസ്എസ് പരിപാടിയിൽ വിയോജിപ്പുമായി മേയർ സൊഹ്റാൻ മംദാനി

ന്യൂയോർക്ക്: മാഡിസൺ സ്ക്വയർ ഗാർഡനിൽ ആഗസ്റ്റ് 29-ന് നടക്കാനിരിക്കുന്ന രാഷ്ട്രീയ സ്വയംസേവക് സംഘ് (ആർഎസ്എസ്) പരിപാടിക്കെതിരെ രൂക്ഷവിമർശനവുമായി ന്യൂയോർക്ക് സിറ്റി മേയർ സൊഹ്റാൻ മംദാനി. ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് പങ്കെടുക്കുന്ന ചടങ്ങിൽ തനിക്ക് കടുത്ത എതിർപ്പുണ്ടെന്ന് വ്യക്തമാക്കിയ മംദാനി, എന്നാൽ ഇത് സ്വകാര്യ പരിപാടിയായതിനാൽ റദ്ദാക്കാൻ നഗരഭരണകൂടത്തിന് നിയമപരമായ അധികാരമുണ്ടോ എന്ന് വ്യക്തമല്ലെന്നും കൂട്ടിച്ചേർത്തു. ഇന്ത്യൻ വംശജനായ ആദ്യത്തെ ന്യൂയോർക്ക് സിറ്റി മേയറാണ് അദ്ദേഹം.

ഇന്ത്യയുടെ മതേതരത്വത്തിലും ബഹുസ്വരതയിലുമാണ് താൻ വിശ്വസിക്കുന്നതെന്നും, മാറ്റിനിർത്തലിന്റെ രാഷ്ട്രീയമുള്ള ഒരു പ്രസ്ഥാനത്തിന്റെ വളർച്ച ആശങ്കാജനകമാണെന്നും അദ്ദേഹം പറഞ്ഞു. നിറമോ മതമോ നോക്കാതെ എല്ലാവരെയും തുല്യരായി കാണുന്ന നഗരത്തിന്റെ മേയർ എന്ന നിലയിലും ഒരു ഇന്ത്യൻ-അമേരിക്കൻ എന്ന നിലയിലുമാണ് താൻ വിയോജിപ്പ് രേഖപ്പെടുത്തുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.

ആർഎസ്എസ് ശതാബ്‌ദി ആഘോഷങ്ങളുടെ ഭാഗമായി ‘എഹെഡ് ഫോറം’ സംഘടിപ്പിക്കുന്ന ‘യൂണിവേഴ്‌സൽ വൺനെസ് സെലിബ്രേഷൻ’ പരിപാടിയിൽ അയ്യായിരത്തോളം പേർ പങ്കെടുക്കുമെന്നാണ് കരുതുന്നത്. എന്നാൽ, പരിപാടിക്കെതിരെ ഹിന്ദുസ് ഫോർ ഹ്യൂമൻ റൈറ്റ്സ്, ഇന്ത്യൻ അമേരിക്കൻ മുസ്‌ലിം കൗൺസിൽ തുടങ്ങിയ നിരവധി സംഘടനകൾ സിറ്റി ഹാളിന് മുന്നിൽ പ്രതിഷേധിച്ചു.

അതേസമയം, മോഹൻ ഭാഗവതിന് നയതന്ത്ര പരിഗണന നൽകരുതെന്നും ആർഎസ്എസിനെതിരെ ഉപരോധം ഏർപ്പെടുത്തണമെന്നും അമേരിക്കൻ കമ്മീഷൻ ഓൺ ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡം ആവശ്യപ്പെട്ടെങ്കിലും, ഈ നിർദേശം പൂർണമായും തള്ളുകയാണെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ പ്രതികരിച്ചു.

Also read: