02/09/2026
[fontresizer_tawhidurrahmandear_widget]

മദ്യപിക്കുന്നതിനിടെ ചിക്കൻ കഷ്ണം കൂടുതൽ കഴിച്ചു; സുഹൃത്തിനെ കുത്തിക്കൊലപ്പെടുത്തി യുവാവ്

 മദ്യപിക്കുന്നതിനിടെ ചിക്കൻ കഷ്ണം കൂടുതൽ കഴിച്ചു; സുഹൃത്തിനെ കുത്തിക്കൊലപ്പെടുത്തി യുവാവ്

ബെലഗാവി: മദ്യപിക്കുന്നതിനിടെ ചിക്കൻ കഷ്ണങ്ങൾ കൂടുതൽ കഴിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് യുവാവിനെ സുഹൃത്ത് കുത്തിക്കൊലപ്പെടുത്തി. കർണാടകയിലെ ബെലഗാവി ജില്ലയിലാണ് സംഭവം. ഉത്തർപ്രദേശ് പിലിഭിത് സ്വദേശിയായ സീതാറാം ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇയാളുടെ സുഹൃത്തും സഹപ്രവർത്തകനുമായ അരുൺ കുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

ബെലഗാവി മൂടലഗി താലൂക്കിലെ ഹുനാശ്യാൽ പിജി ഗ്രാമത്തിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. സ്വകാര്യ സ്റ്റീൽ കമ്പനിയിലെ തൊഴിലാളികളായ സീതാറാമും അരുൺ കുമാറും ഒന്നിച്ചിരുന്ന് മദ്യപിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്യുകയായിരുന്നു. ഇതിനിടയിൽ സീതാറാം കൂടുതൽ ചിക്കൻ കഷ്ണങ്ങൾ കഴിച്ചതിനെച്ചൊല്ലി അരുൺ കുമാർ തർക്കം ആരംഭിച്ചു. വാക്കുതർക്കം രൂക്ഷമായതോടെ പ്രകോപിതനായ അരുൺ കുമാർ കത്തിയെടുത്ത് സീതാറാമിന്റെ നെഞ്ചിൽ കുത്തുകയായിരുന്നു.

കുത്തേറ്റുവീണ സീതാറാമിനെ അരുൺ കുമാർതന്നെ സമീപത്തെ ഗോകാക് സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കെട്ടിടത്തിൽനിന്ന് വീണ് പരിക്കേറ്റതാണെന്നായിരുന്നു അരുൺ കുമാർ ഡോക്ടർമാരോടും അധികൃതരോടും പറഞ്ഞത്. എന്നാൽ, സംശയം തോന്നിയ ആശുപത്രി അധികൃതർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.

ചോദ്യം ചെയ്യലിൽ ചിക്കനെച്ചൊല്ലിയുണ്ടായ വഴക്കിനിടെയാണ് കുത്തിയതെന്ന് ഇയാൾ പോലീസിനോട് സമ്മതിച്ചു. കൊലപാതക കുറ്റത്തിന് കേസെടുത്ത പോലീസ് വിശദാന്വേഷണം നടത്തിവരികയാണ്.

Also read: