04/09/2026
[fontresizer_tawhidurrahmandear_widget]

ഡൽഹിയിൽ പൊലീസ് സ്റ്റേഷന് മുന്നിൽ സിജെപി പ്രതിഷേധം: സ്വതന്ത്ര ഭരദ്വാജിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യം

 ഡൽഹിയിൽ പൊലീസ് സ്റ്റേഷന് മുന്നിൽ സിജെപി പ്രതിഷേധം: സ്വതന്ത്ര ഭരദ്വാജിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യം

ന്യൂഡൽഹി: ജന്തർ മന്ദറിലെ സമരത്തിൽ പങ്കെടുത്ത ദളിത് പെൺകുട്ടിയുടെ പിതാവിനെ ആക്രമിച്ച് മാരകമായി പരിക്കേൽപ്പിച്ച സംഭവത്തിൽ തീവ്ര ഹിന്ദു സംഘടനാ പ്രവർത്തകൻ സ്വതന്ത്ര ഭരദ്വാജിനെയും കൂട്ടാളികളെയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷന് മുന്നിൽ കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ നേതൃത്വത്തിൽ കുത്തിയിരിപ്പ് സമരം. സിജെപി വക്താക്കളായ സൗരവ് ദാസ്, അശുതോഷ് രങ്ക എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടക്കുന്നത്.

സിജെപിയുടെ സമരത്തിൽ പങ്കെടുത്ത നിഷു ആസാദ് എന്ന ദളിത് പെൺകുട്ടിയുടെ പിതാവ് സഞ്ജയ് കുമാറിന് നേരെയാണ് ആക്രമണമുണ്ടായത്. സഞ്ജയ് കുമാറിനെ ആക്രമിച്ച് തലയോട്ടി തകർത്തെന്നും രാഷ്ട്രീയ സ്വാധീനം മൂലം ജയിലിൽ പോകാതെ രക്ഷപ്പെട്ടെന്നും ഒരു പോഡ്കാസ്റ്റിലൂടെ ഭരദ്വാജ് തന്നെ വെളിപ്പെടുത്തിയതോടെയാണ് പ്രതിഷേധം ശക്തമായത്. ഭരണഘടന ഉയർത്തിപ്പിടിച്ച് സ്ത്രീകളടക്കം പങ്കെടുക്കുന്ന സമരത്തെ തുടർന്ന് പ്രദേശത്ത് വൻ സുരക്ഷാ സന്നാഹങ്ങളാണ് ഡൽഹി പൊലീസ് ഒരുക്കിയിരിക്കുന്നത്.

സ്വയം കുറ്റസമ്മതം നടത്തിയിട്ടും പ്രതിയെ രക്ഷിക്കാൻ ഡൽഹി പൊലീസ് ശ്രമിക്കുകയാണെന്ന് സിജെപി വക്താവ് സൗരവ് ദാസും സ്ഥാപകൻ അഭിജീത് ദിപ്കെയും ആരോപിച്ചു. ഭരദ്വാജിനെതിരെ വധശ്രമത്തിന് കേസെടുത്ത് അറസ്റ്റ് ചെയ്യുന്നത് വരെ സമരം അവസാനിപ്പിക്കില്ലെന്ന് പ്രതിഷേധക്കാർ വ്യക്തമാക്കി. സംഭവത്തിൽ ഐസ, കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടി നേതാക്കളും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

Also read: