05/09/2026
[fontresizer_tawhidurrahmandear_widget]

യുവതിക്ക് നേരെ പീഡനശ്രമം: രക്ഷകരായി പാഞ്ഞെത്തി തെരുവുനായ്ക്കൾ; 16കാരനെ കടിച്ചോടിച്ചു, പ്രതി അറസ്റ്റിൽ

 യുവതിക്ക് നേരെ പീഡനശ്രമം: രക്ഷകരായി പാഞ്ഞെത്തി തെരുവുനായ്ക്കൾ; 16കാരനെ കടിച്ചോടിച്ചു, പ്രതി അറസ്റ്റിൽ

കോയമ്പത്തൂർ: തുടിയലൂരിൽ മാനസിക വെല്ലുവിളി നേരിടുന്ന യുവതിക്ക് നേരെ പീഡനശ്രമത്തിനൊരുങ്ങിയ പ്രതിയെ തെരുവുനായ്ക്കൾ ഓടിച്ചു. സംഭവത്തിൽ പ്രതിയായ പതിനാറുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. എൻജിജിഒ കോളനി-അശോകപുരം മേഖലയിലെ റെയിൽവേപ്പാലത്തിന് സമീപം വെള്ളിയാഴ്ച പുലർച്ചെയായിരുന്നു സംഭവം നടന്നത്.

റോഡരികിൽ ഇരിക്കുകയായിരുന്ന യുവതിക്ക് നേരെയാണ് മദ്യലഹരിയിലായിരുന്ന കൗമാരക്കാരൻ ഉപദ്രവത്തിന് മുതിർന്നത്. പ്രതി യുവതിയുടെ അടുത്തേക്ക് എത്തിയതോടെ സമീപത്തുണ്ടായിരുന്ന രണ്ട് തെരുവുനായ്ക്കൾ നിർത്താതെ കുരയ്ക്കാൻ തുടങ്ങുകയായിരുന്നു. ഈ നായ്ക്കൾ യുവതിയുടേതാണോ എന്ന് ചോദിച്ച പ്രതി, കല്ലെടുത്ത് അവയെ ഓടിക്കാൻ ശ്രമിച്ചെങ്കിലും നായ്ക്കൾ പിന്മാറാൻ തയ്യാറായില്ല. തുടർന്ന് ഇയാൾ യുവതിയെ കയ്യേറ്റം ചെയ്യാൻ തുനിഞ്ഞതോടെ നായ്ക്കൾ കുതിച്ചെത്തി പ്രതിയെ ആക്രമിക്കുകയായിരുന്നു.

നായ്ക്കളുടെ കടിയേറ്റ കൗമാരക്കാരൻ ഭയന്നോടുകയും നായ്ക്കൾ പിന്നാലെ പായുകയും ചെയ്തു. ഈ ദൃശ്യങ്ങളെല്ലാം സമീപത്തെ സിസിടിവി ക്യാമറയിൽ വ്യക്തമായി പതിഞ്ഞിരുന്നു. തുടർന്ന് ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലും പൊലീസിനും മുന്നിലെത്തിയതോടെ നടത്തിയ തിരച്ചിലിലാണ് പ്രതിയെ പൊലീസ് വലയിലാക്കിയത്.

Also read: