31/03/2026
[fontresizer_tawhidurrahmandear_widget]

ഇസ്രയേലിനെതിരെ യുദ്ധത്തിനിറങ്ങുന്ന ലബനീസ് സൈന്യത്തിനൊപ്പം അണിനിരക്കും; പ്രഖ്യാപനവുമായി ഹിസ്ബുല്ല

 ഇസ്രയേലിനെതിരെ യുദ്ധത്തിനിറങ്ങുന്ന ലബനീസ്      സൈന്യത്തിനൊപ്പം അണിനിരക്കും; പ്രഖ്യാപനവുമായി ഹിസ്ബുല്ല

ബെയ്‌റൂത്: ഇസ്രയേല്‍ അധിനിവേശത്തെ ചെറുക്കാന്‍ തങ്ങള്‍ക്ക് നിയമപരമായ അവകാശമുണ്ടെന്ന് ലെബനനിലെ സായുധ സംഘമായ ഹിസ്ബുല്ല. രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കുന്നതിന് ലബനാന്‍ സൈന്യത്തിന് പൂര്‍ണ പിന്തുണ നല്‍കുമെന്നും സൈന്യത്തോടൊപ്പം അണിനിരക്കുമെന്നും അവര്‍ വ്യക്തമാക്കി.

യു.എസ് മധ്യസ്ഥതയില്‍ നിലവില്‍വന്ന വെടിനിര്‍ത്തല്‍ കരാറിന് ലബനാന്‍ ബാധ്യസ്ഥമാണെങ്കിലും, ഇസ്രയേലുമായി രാഷ്ട്രീയപരമായ ചര്‍ച്ചകളില്‍ ഏര്‍പ്പെടാന്‍ തങ്ങള്‍ക്ക് ബാധ്യതയില്ലെന്ന് ഹിസ്ബുല്ല അറിയിച്ചു. അധിനിവേശത്തെയും ആക്രമണത്തെയും ചെറുക്കാനുള്ള തങ്ങളുടെ നിയമപരമായ അവകാശം ആവര്‍ത്തിക്കുന്നു. ലബനാന്റെ സുരക്ഷ ഉറപ്പാക്കുന്ന കാര്യത്തില്‍ തങ്ങളും രാജ്യത്തെ ജനങ്ങളും സൈന്യത്തോടൊപ്പം ഉറച്ചുനില്‍ക്കുമെന്നും സംഘം പ്രസ്താവനയില്‍ വ്യക്തമാക്കി.

കഴിഞ്ഞയാഴ്ച ഇസ്രായേല്‍ സൈന്യം അതിര്‍ത്തി കടന്ന് തെക്കന്‍ ലബനാനില്‍ പ്രവേശിക്കുകയും മുനിസിപ്പല്‍ ജീവനക്കാരനെ കൊല്ലുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന്, ഇസ്രയേലിന്റെ ഏത് കടന്നുകയറ്റത്തെയും നേരിടാന്‍ സൈന്യത്തിന് ലബനാന്‍ പ്രസിഡന്റ് ജോസഫ് ഔണ്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഹിസ്ബുല്ലയുടെ നിര്‍ണായക പ്രതികരണം.

‘ഞങ്ങളുടെ രാജ്യത്തിന് മേല്‍ യുദ്ധം അടിച്ചേല്‍പ്പിക്കുകയും ആക്രമണം നിര്‍ത്താതിരിക്കുകയും ചെയ്യുന്ന ഒരു ശത്രുവിനെതിരെ സ്വയം പ്രതിരോധിക്കാനുള്ള അവകാശം ഞങ്ങള്‍ വിനിയോഗിക്കുകയാണ്,’ ഹിസ്ബുല്ല കൂട്ടിച്ചേര്‍ത്തു. ഇസ്രായേല്‍ തങ്ങളുടെ രാജ്യത്തെ കീഴ്പ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും അവര്‍ ആരോപിച്ചു.

Also read: