ഷാരൂഖ് ഖാൻ്റെ സമ്പത്തിൽ ഒരു വർഷം കൊണ്ട് 2,490 കോടിയുടെ ഇടിവ്; എന്നിട്ടും ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ നടൻ, കാരണമിതാണ്
ബോളിവുഡിന്റെ രാജാവാണ് ഷാരൂഖ് ഖാന്. കുടുംബ പാരമ്പര്യമോ ആള്‍ബലമോ ഇല്ലാതെ സിനിമാലോകത്ത് കടന്നു വന്ന്, ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ താരമായി വളര്‍ന്നു നില്ക്കുന്ന ഷാരൂഖ് ഖാന്റെ യാത്ര ആരേയും പ്രചോദിപ്പിക്കുന്നതാണ്. ആരാധകരുടെ സ്നേഹം കൊണ്ടു മാത്രമല്ല, സമ്പത്തിലും ഇന്ത്യയിലെ ഏറ്റവും വലിയ താരമാണ് ഷാരൂഖ് ഖാന്.
എന്നാൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് താരത്തിന്റെ കണക്കാക്കിയ സമ്പത്തിൽ വൻ ഇടിവാണ് ഉണ്ടായിരിക്കുന്നത്. ഹുറൂൺഇന്ത്യറിച്ച്ലിസ്റ്റ് 2026 പ്രകാരം ഷാരൂഖിന്റെ സമ്പത്ത് ₹10,000 കോടിയാണ്. കഴിഞ്ഞ വർഷം ഇത് ₹12,490 കോടിയായിരുന്നു. അതായത് ഒരു വർഷത്തിനിടെ കണക്കാക്കിയ സമ്പത്തിൽ ₹2,490 കോടിയുടെ കുറവ്. എന്നാല്‍ ഇത്ര വലിയൊരു ഇടിവുണ്ടായിട്ടും ഷാരൂഖ് തന്നെയാണ് ഒന്നാം സ്ഥാനത്തെന്നതാണ് രസകരമായ വസ്തുത.
സിനിമയ്ക്ക് പുറമെ നിരവധി ബിസിനസ് സംരംഭങ്ങളുള്ള താരമാണ് ഷാരൂഖ് ഖാൻ. സിനിമാ നിർമാണ കമ്പനിയായ റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റ്, കായിക മേഖലയിലെ നൈറ്റ് റൈഡേഴ്സ് സ്പോർട്സ് എന്നിവയുൾപ്പെടെയുള്ള ബിസിനസ് സംരംഭങ്ങളും സമ്പത്തിന്റെ കണക്കിൽ ഉൾപ്പെടുന്നു. വിവിധ ആസ്തികളും ബിസിനസുകളുടെയും മൂല്യനിർണയവും അടിസ്ഥാനമാക്കിയുള്ളതാണ് ഇത്തരം റിച്ച് ലിസ്റ്റുകളിലെ കണക്കുകൾ.
റിച്ച് ലിസ്റ്റിൽ രണ്ടാം സ്ഥാനം അമിതാഭ് ബച്ചനാണ്. അമിതാഭ് ബച്ചന്റെ സ്വത്ത് 4000 കോടിയാണ്. മൂന്നാണ് സ്ഥാനത്ത് സൽമാൻ ഖാനും ( 3000 കോടി) നാലാമത് ഹൃത്വിക് റോഷനുമാണ്. ഹൃത്വിക്കിന്റെ സ്വത്ത് 2500 കോടിയാണ്.