28/03/2026
[fontresizer_tawhidurrahmandear_widget]

ഗസ്സയിലെ ഇസ്രയേല്‍ നിയന്ത്രണത്തിലുള്ള തുരങ്കങ്ങളില്‍ കുടുങ്ങിയ 200 സിവിലിയന്മാരെ രക്ഷിക്കാന്‍ തുര്‍ക്കി

 ഗസ്സയിലെ ഇസ്രയേല്‍ നിയന്ത്രണത്തിലുള്ള തുരങ്കങ്ങളില്‍ കുടുങ്ങിയ 200 സിവിലിയന്മാരെ രക്ഷിക്കാന്‍ തുര്‍ക്കി

അങ്കാറ: ഗസ്സയിലെ തുരങ്കങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ഫലസ്തീനികള്‍ക്കു സുരക്ഷിതമായി പുറത്തുവരാനുള്ള വഴി ഒരുക്കാൻ തുർക്കി. ഏകദേശം 200 പൗരന്മാരെ രക്ഷിക്കാനുള്ള നടപടികള്‍ നയതന്ത്ര തലത്തിൽ ശ്രമങ്ങൾ ആരംഭിച്ചതായി തുർക്കി വൃത്തങ്ങൾ അറിയിച്ചു. ഇസ്രയേൽ-ഹമാസ് വെടിനിർത്തൽ കരാറിനിടെ ഉടലെടുത്ത പുതിയ പ്രതിസന്ധി ഒഴിവാക്കാനാണ് തുർക്കിയുടെ നീക്കം.

റഫാ പ്രദേശത്ത് ഇസ്രയേൽ സേനയുടെ നിയന്ത്രണത്തിലുള്ള തുരങ്കങ്ങളിലാണ് 200ഓളം ഫലസ്തീൻ പൗരന്മാർ കുടുങ്ങിക്കിടക്കുന്നത്. ഒരു മാസമായി വെടിനിർത്തൽ കരാര്‍ നിലനില്ക്കുമ്പോഴും ഇവരെ പുറത്തെത്തിക്കാന്‍ ഇതുവരെയായിട്ടില്ല. ഇതോടെ ഈ പ്രതിസന്ധിക്ക് പരിഹാരം കാണാൻ മധ്യസ്ഥരോട് ആവശ്യപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്.

തുരങ്കങ്ങളിൽ കുടുങ്ങിക്കിടക്കുന്ന പൗരന്മാർക്ക് സുരക്ഷിതമായി പുറത്തുവരാനുള്ള പാത ഒരുക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്നും തുർക്കി അധികൃതർ അറിയിച്ചു. 11 വർഷം മുമ്പ് ഗസ്സയില്‍ കൊല്ലപ്പെട്ട ഇസ്രയേൽ സൈനികന്‍ ഹദർ ഗോൾഡിന്റെ മൃതദേഹം കൈമാറാന്‍ തുര്‍ക്കി സഹായിച്ചിരുന്നു. ഇതാണ് പുതിയ നയതന്ത്ര ഇടപെടലിന് ആക്കം കൂട്ടിയത്.

2014ൽ ഇസ്രയേൽ-ഹമാസ് യുദ്ധത്തിനിടെ ഗസ്സയിലെ ആക്രമണത്തിൽ കൊല്ലപ്പെട്ട സൈനികനായിരുന്നു ഹദർ ഗോൾഡ്. റെഡ് ക്രോസ് വഴിയാണ് മൃതദേഹം ഇസ്രയേലിന് കൈമാറിയത്.

ഇസ്രായേൽ-ഹമാസ് വെടിനിർത്തൽ കരാറിൽ തുർക്കി ഒപ്പുവെക്കുകയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇതിന് പിന്തുണ നൽകുകയും ചെയ്ത പശ്ചാത്തലത്തിൽ, മേഖലയിലെ സമാധാന ശ്രമങ്ങൾക്ക് പുതിയ ഉണർവ് നൽകാൻ തുർക്കിയുടെ ഈ നീക്കത്തിന് കഴിഞ്ഞേക്കും.

Also read: