20/10/2026
[fontresizer_tawhidurrahmandear_widget]

‘സിപിഎം പാർട്ടി ഓഫീസുകൾ അനാശാസ്യ കേന്ദ്രങ്ങളാകുന്നു; എന്തുകൊണ്ട് പരാതി പൊലീസിന് കൈമാറുന്നില്ല?’: പ്രശാന്ത് ശിവൻ

 ‘സിപിഎം പാർട്ടി ഓഫീസുകൾ അനാശാസ്യ കേന്ദ്രങ്ങളാകുന്നു; എന്തുകൊണ്ട് പരാതി പൊലീസിന് കൈമാറുന്നില്ല?’: പ്രശാന്ത് ശിവൻ

പ്രശാന്ത് ശിവൻ

പാലക്കാട്: സി.പി.എം പാർട്ടി ഓഫീസുകൾ അനാശാസ്യ കേന്ദ്രങ്ങളായി മാറിക്കൊണ്ടിരിക്കുകയാണെന്ന് ബിജെപി പാലക്കാട് ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവൻ. ഇ.എൻ. സുരേഷ് ബാബുവിനെ സി.പി.എം പാലക്കാട് ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയ സംഭവത്തിലാണ് പ്രതികരണം. സി.പി.എം നേതാക്കൾക്കെതിരെ പ്രതിഷേധിക്കാൻ തുടങ്ങിയാൽ അതിനേ സമയം കാണൂ. പാർട്ടി ഓഫീസിനുള്ളിൽ പീഡനശ്രമം ഉണ്ടായി എന്നാണ് പരാതി ഉയർന്നിരിക്കുന്നത്. എന്തുകൊണ്ട് ഈ പരാതി പോലീസിന് കൈമാറുന്നില്ല എന്നാണ് പ്രശാന്ത് ശിവന്റെ ചോദ്യം. പരാതി അന്വേഷിക്കേണ്ടത് പാർട്ടിയല്ല, പോലീസാണെന്നും അദ്ദേഹം പ്രതികരിച്ചു.

കമ്മ്യൂണിസ്റ്റ് പാർട്ടിയെ സംബന്ധിച്ചിടത്തോളം പാലക്കാട് ജില്ലാ തലത്തിൽ ഇത് ആദ്യ സംഭവമല്ല. 2019-ൽ ചെറുപ്പുളശ്ശേരി പാർട്ടി ഓഫീസിൽ സമാന സംഭവം ഉണ്ടായിട്ടുണ്ട്. 2018-ൽ പി.കെ. ശശിക്കെതിരെ ആരോപണമുണ്ടായി. തലമൂത്ത നേതാവായ സുരേഷ് ബാബു മുതൽ ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറിക്കെതിരെ വരെ വ്യാപകമായി ഇത്തരം പരാതികൾ ഉയർന്നു. ആരാണ് ആശാൻ, ആരാണ് ശിഷ്യൻ എന്നതിലേ സംശയമുള്ളൂവെന്ന് പ്രശാന്ത് ശിവൻ പരിഹസിച്ചു.

സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം വി. ശിവൻകുട്ടി പറയുന്നത് പരാതിയുടെ അടിസ്ഥാനത്തിലാണ് സുരേഷ് ബാബുവിനെതിരായ നടപടി എന്നാണ്. അപ്പോഴും പുതിയ ജില്ലാ സെക്രട്ടറി പറയുന്നത് സുരേഷ് ബാബു വ്യക്തിപരമായ കാരണങ്ങളാൽ സ്വയം സ്ഥാനം ഒഴിഞ്ഞുപോയി എന്നാണ്. ഈ വിഷയത്തിൽ പാർട്ടിയിൽ തന്നെ രണ്ട് നിലപാടുണ്ട്. ശക്തമായ പ്രതിഷേധം ബി.ജെ.പി ഉയർത്തുമെന്നും പ്രശാന്ത് ശിവൻ പറഞ്ഞു.

Also read: