‘വസ്ത്രം വലിച്ചുകീറി, ബൂട്ടിട്ട് ചവിട്ടി’; പൊലീസ് വാഹനത്തിൽനിന്നുളള ഷർട്ടില്ലാത്ത സെൽഫി വിഡിയോയുമായി ജെയ്ക് സി. തോമസ്
ഡൽഹി: ഡൽഹിയിൽ പ്രതിഷേധത്തിനിടെ കസ്റ്റഡിയിലെടുത്ത ഡിവൈഎഫ്ഐ നേതാവ് ജെയ്ക് സി. തോമസിന് പൊലീസ് വാഹനത്തിൽവച്ച് ക്രൂരമർദനമേറ്റതായി ആരോപണം. പൊലീസുകാർ തന്റെ വസ്ത്രം വലിച്ചുകീറിയെന്നും ഒപ്പമുണ്ടായിരുന്ന നേതാക്കളെ ക്രൂരമായി മർദിക്കുകയും ബൂട്ടിട്ട് ചവിട്ടുകയും ചെയ്തെന്നും പൊലീസ് വാഹനത്തിനുള്ളിൽനിന്നു ചിത്രീകരിച്ച ഷർട്ടില്ലാതെയുള്ള സെൽഫി വിഡിയോയിൽ ജെയ്ക് ആരോപിച്ചു.
നേരത്തെ, ജെയ്കിനുനേരെ പൊലീസ് അതിക്രമം നടന്നതായി എ.എ റഹീം എംപിയും ആരോപിച്ചിരുന്നു. റഹീം പുറത്തുവിട്ട വിഡിയോയിൽ, പുരുഷ പൊലീസുകാർ വനിതാ പ്രവർത്തകരുടെ വസ്ത്രങ്ങൾ വലിച്ചുകീറിയതായി ഒരു വനിതാ പ്രവർത്തക വെളിപ്പെടുത്തുന്നുണ്ട്. സംഭവത്തിൽ പ്രതിഷേധം ശക്തമാകുകയാണ്.