19/10/2026
[fontresizer_tawhidurrahmandear_widget]

‘ഡമോക്രസി ഫിറ്റ് ചെക്ക്’: കസ്റ്റഡിയിൽ പോലീസിന്റെ ക്രൂര മർദനം; ശരീരമാസകലം മർദനമേറ്റ പാടുകൾ തുറന്നുകാട്ടി ആമിർ ഖാന്റെ അനന്തരവൾ

 ‘ഡമോക്രസി ഫിറ്റ് ചെക്ക്’: കസ്റ്റഡിയിൽ പോലീസിന്റെ ക്രൂര മർദനം; ശരീരമാസകലം മർദനമേറ്റ പാടുകൾ തുറന്നുകാട്ടി ആമിർ ഖാന്റെ അനന്തരവൾ

മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധത്തിൽ പങ്കെടുത്തതിന് കസ്റ്റഡിയിൽ കടുത്ത പൊലീസ് മർദനമേറ്റെന്ന് ആമിർ ഖാന്റെ അനന്തരവൾ സയ്ൻ മേരി ഖാൻ. ശരീരമാസകലം മുംബൈ പൊലീസ് തല്ലിച്ചതച്ചതിന്റെ വീഡിയോയാണ് സയ്ൻ ഇൻസ്റ്റാഗ്രാമിലൂടെ പുറത്തുവിട്ടത്. കൈകൾ, വിരലുകൾ, കാലുകൾ എന്നിവിടങ്ങളിൽ അടിയേറ്റ് ശരീരം ചതഞ്ഞ് ചുവന്നും കരിനീലിച്ചും കിടക്കുന്നതായി വീഡിയോയിൽ കാണാം. ക്യാമറയിൽ നോക്കി “ഞങ്ങളെ പേടിപ്പിക്കാൻ നോക്കല്ലേ, പേടിക്ക് ഇവിടെ സ്ഥാനമില്ലെ”ന്ന് സയ്ൻ പറയുന്നു. “അവൾ ഇതാ ഇൻ്റർനെറ്റിൽ തുറന്ന് കാണിക്കുന്നു” എന്നാണ് വീഡിയോയ്ക്ക് ക്യാപ്ഷൻ നൽകിയിരിക്കുന്നത്. ഡമോക്രസി ഫിറ്റ് ചെയ്ക്ക് എന്ന് വീഡിയോയിലും എഴുതിയിട്ടുണ്ട്.

ബോളിവുഡ് താരം ഇമ്രാൻ ഖാൻ, കൂട്ടുകാരി ലേഖ വാഷിങ്ടൺ എന്നിവർക്കൊപ്പം പൊലീസ് വാനിൽ ഇരിക്കുന്നതിന്റെ ചിത്രങ്ങളും സയ്ൻ നേരത്തെ പങ്കുവെച്ചിരുന്നു. ഓഗസ്റ്റ് ക്രാന്തി മൈതാനിൽ നടന്ന പ്രതിഷേധത്തിൽ പങ്കെടുത്തതിനായിരുന്നും മുംബൈ പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്. മണിക്കൂറുകൾക്ക് ശേഷം വിട്ടയക്കുകയും ചെയ്തു. അതേസമയം, എവിടേക്കാണ് തങ്ങളെ കൊണ്ടുപോകുന്നതെന്നൊന്നും പൊലീസുകാർ അറിയിച്ചിരുന്നില്ലെന്നും വാനിലുണ്ടായിരുന്നവർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് മുദ്രാവാക്യം മുഴക്കിയപ്പോൾ റോഡിലുള്ളവരും ഏറ്റുവിളിച്ചെന്നും സയ്ൻ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

യേലോ ഗേറ്റ് പൊലീസ് സ്റ്റേഷനിലേക്ക് ഒടുവിൽ മൂന്നുപേരെയും എത്തിച്ചുവെന്നും എന്തിനാണ് ഇവിടേക്ക് കൊണ്ടുപോയതെന്ന് ചോദിച്ചപ്പോൾ പൊലീസുകാർക്ക് മറുപടി ഉണ്ടായില്ലെന്നും സയ്ൻ പറയുന്നു. “ഞങ്ങളെ കസ്റ്റഡിയിലെടുക്കാൻ കാരണമെന്തെന്ന് ഞാൻ പൊലീസ് ഉദ്യോഗസ്ഥനോട് ചോദിച്ചു. രണ്ട് മിനിറ്റ്, ഇപ്പോൾ പറയാമെന്ന് പറഞ്ഞ് ഫോണെടുത്ത അദ്ദേഹം മണിക്കൂറുകൾ കഴിഞ്ഞാണ് ഫോൺ താഴെ വെച്ചത്. മണിക്കൂറുകളോളം പൊലീസ് വാനിൽ നഗരത്തിലൂടെ കറക്കിയെന്നും ഒടുവിൽ പൊലീസുകാരോട് ജയ് ഹിന്ദ് പറഞ്ഞാണ് തങ്ങൾ സ്റ്റേഷൻ വിട്ടതെന്നും സയ്ൻ കൂട്ടിച്ചേർത്തു.

കസ്റ്റഡിയിൽ നിന്ന് മോചിപ്പിച്ചതിന് പിന്നാലെ വീടുകളിലേക്ക് എത്താൻ തങ്ങൾ നന്നേ ബുദ്ധിമുട്ടിയെന്ന് ലേഖ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ വെളിപ്പെടുത്തിയിരുന്നു. പ്രതിഷേധത്തിനെത്തിയവരെ കയറ്റിയ ഓട്ടോക്കാരെ പൊലീസ് ഭീഷണിപ്പെടുത്തിയെന്നും അവർ ആരോപിച്ചിരുന്നു.

Also read: