19/10/2026
[fontresizer_tawhidurrahmandear_widget]

‘സിജെപിയുടെ മുൻകാല അക്രമങ്ങൾ അവഗണിക്കാനാവില്ല’; നടപടികളെ ന്യായീകരിച്ച് ഡൽഹി പൊലീസ്

 ‘സിജെപിയുടെ മുൻകാല അക്രമങ്ങൾ അവഗണിക്കാനാവില്ല’; നടപടികളെ ന്യായീകരിച്ച് ഡൽഹി പൊലീസ്

ന്യൂഡൽഹി: സിജെപി പ്രതിഷേധങ്ങളിൽ മുമ്പുണ്ടായ അക്രമങ്ങളും പൊതുമുതൽ നശിപ്പിക്കലും അവഗണിക്കാനാവില്ലെന്ന് ഡൽഹി പൊലീസ് സുപ്രീം കോടതിയിൽ. ജന്തർ മന്തറിലെ പ്രതിഷേധത്തിന് അനുമതി നിഷേധിച്ചതും പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്തതും ക്രമസമാധാനം ഉറപ്പാക്കാനും നാശനഷ്ടങ്ങൾ തടയാനുമാണെന്ന് പൊലീസ് കമീഷണർ അനുരാഗ് കുമാർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. പ്രതിഷേധ നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ നടപടികളിലാണ് പൊലീസിന്റെ ഈ വിശദീകരണം.

ജൂലൈ 20-ന് സിജെപി നടത്തിയ പാർലമെന്റ് മാർച്ച് അനധികൃതമായിരുന്നുവെന്നും, പ്രതിഷേധത്തിൽ 240-ലേറെ പൊലീസുകാർക്ക് പരിക്കേറ്റതായും പൊലീസ് വ്യക്തമാക്കി. ജൂണിൽ നൽകിയ ഉറപ്പുകൾ ലംഘിച്ച് ആയിരത്തിലധികം ആളുകളെ പങ്കെടുപ്പിച്ചെന്നും വനിതാ ഉദ്യോഗസ്ഥരോടക്കം മോശമായി പെരുമാറിയെന്നും റിപ്പോർട്ടിൽ ആരോപിക്കുന്നു. പാർലമെന്റ്, സുപ്രീം കോടതി, രാഷ്ട്രപതി ഭവൻ തുടങ്ങിയ സുരക്ഷാപ്രാധാന്യമുള്ള സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്നതിനാൽ ക്രമസമാധാനത്തിന് പ്രത്യേക പരിഗണന ആവശ്യമായിരുന്നു. ഒക്ടോബർ 10-ന് കസ്റ്റഡിയിലെടുത്തവരെ സ്ഥിതിഗതികൾ ശാന്തമായതോടെ വിട്ടയച്ചതായും പൊലീസ് അറിയിച്ചു.

അതേസമയം, കിംവദന്തികൾ പ്രചരിക്കുന്നത് തടയാനാണ് ഒക്ടോബർ 10-ന് മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചതെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹനും, ക്രമസമാധാനം കണക്കിലെടുത്താണ് പാസഞ്ചർ ട്രെയിൻ സർവീസുകൾ റദ്ദാക്കിയതെന്ന് റെയിൽവേ ബോർഡ് ചെയർമാൻ സതീഷ് കുമാറും വിശദീകരിച്ചു. കോടതി നിർദേശങ്ങൾ പാലിച്ചില്ലെന്ന പ്രഥമദൃഷ്ട്യാ വിലയിരുത്തലിൽ ഒക്ടോബർ 11-ന് സുപ്രീം കോടതി നൽകിയ കോടതിയലക്ഷ്യ നോട്ടീസിലാണ് കേന്ദ്ര സർക്കാറും പൊലീസും വിശദീകരണം സമർപ്പിച്ചത്.

Also read: