20/10/2026
[fontresizer_tawhidurrahmandear_widget]

‘മകൻ 10 വർഷമായി ലഹരിക്കടിമ, കുടുംബം തകർത്തു, പലതവണ ചികിത്സ നൽകി’; അച്ഛന്റെ അടിയേറ്റ് മകൻ മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

 ‘മകൻ 10 വർഷമായി ലഹരിക്കടിമ, കുടുംബം തകർത്തു, പലതവണ ചികിത്സ നൽകി’; അച്ഛന്റെ അടിയേറ്റ് മകൻ മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

കോഴിക്കോട്: മീഞ്ചന്തയിൽ ലഹരി ഉപയോഗത്തെത്തുടർന്നുള്ള തർക്കത്തിനിടയിൽ അച്ഛന്റെ അടിയേറ്റ് മകൻ കൊല്ലപ്പെട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പത്തുമവർഷമായി ലഹരിക്ക് അടിമയായ മിസ്‌ഹബ് (31) ആണ് മരിച്ചത്. ആക്രമണവും ഉപദ്രവവും പ്രതിരോധിക്കുന്നതിനിടയിലാണ് പിതാവ് ഉമർ കോയയുടെ കൈയിൽ നിന്നും കൃത്യം നടന്നതെന്നാണ് പ്രാഥമിക നിഗമനം.

അടുത്തിടെയായി എംഡിഎംഎ ഉൾപ്പെടെയുള്ള മാരക ലഹരിവസ്തുക്കൾ ഉപയോഗിച്ചിരുന്ന മിസ്ഹബിനെ ലഹരിമുക്തനാക്കാൻ പിതാവ് വൻതുക ചെലവഴിച്ച് പലതവണ ചികിത്സകൾ നൽകിയിരുന്നു. എന്നാൽ ചികിത്സ പൂർത്തിയാക്കാതെ ഇയാൾ വീണ്ടും ലഹരിയിലേക്ക് മടങ്ങുകയായിരുന്നു. പിതാവിന്റെ സ്ക്രാപ്പ് ബിസിനസ്സിലെ സാധനങ്ങളും വീട്ടിലെ വസ്തുക്കളും മോഷ്ടിച്ചാണ് ഇയാൾ ലഹരിക്കുള്ള പണം കണ്ടെത്തിയിരുന്നത്.

തുടർച്ചയായ ലഹരി ഉപയോഗവും അക്രമസ്വഭാവവും കാരണം കുടുംബത്തിലും നാട്ടിലും കടുത്ത ഭീതിയാണ് ഇയാൾ സൃഷ്ടിച്ചിരുന്നത്. ഭീഷണി മൂലം മൂത്ത സഹോദരൻ വീടുവിട്ടു മാറിത്താമസിക്കുകയായിരുന്നു. വീട്ടിലെ സ്ത്രീകളെ മുറിക്കുള്ളിൽ പൂട്ടിയിടേണ്ട അവസ്ഥ വരെ ഉണ്ടായിരുന്നതായി അയൽവാസികൾ പറഞ്ഞു.

സംഭവദിവസവും ലഹരിയെച്ചൊല്ലിയുണ്ടായ കയ്യാങ്കളിക്കിടെ മകന്റെ ക്രൂരമർദ്ദനത്തിൽ പിതാവ് ഉമർ കോയയുടെ തലയ്ക്കും കണ്ണിനും സാരമായി പരിക്കേറ്റു. മർദ്ദനത്തിൽ നിന്നും സ്വയം രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിലാണ് ഉമർ കോയയുടെ അടിയേറ്റ് മിസ്ഹബ് വീണതും മരിച്ചതും. പരിക്കേറ്റ ഉമർ കോയ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പന്നിയങ്കര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Also read: