24/10/2026
[fontresizer_tawhidurrahmandear_widget]

‘നിങ്ങള്‍ അസംതൃപ്തരാണോ? എന്നാല്‍ തനിച്ചല്ല’: ഡല്‍ഹി മെട്രോയില്‍ സര്‍ക്കാര്‍ വിരുദ്ധ പോസ്റ്റര്‍

 ‘നിങ്ങള്‍ അസംതൃപ്തരാണോ? എന്നാല്‍ തനിച്ചല്ല’: ഡല്‍ഹി മെട്രോയില്‍ സര്‍ക്കാര്‍ വിരുദ്ധ പോസ്റ്റര്‍

ന്യൂഡല്‍ഹി: ഡല്‍ഹി മെട്രോ ട്രെയിനിനുള്ളില്‍ സര്‍ക്കാര്‍ വിരുദ്ധ പോസ്റ്ററുകള്‍ പതിച്ച സംഭവത്തില്‍ തിരിച്ചറിയാത്ത വ്യക്തികള്‍ക്കെതിരെ ഡല്‍ഹി പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. പൊതുസ്വത്ത് നശിപ്പിക്കല്‍ നിരോധന നിയമം, മെട്രോ റെയില്‍വേ ആക്ട് എന്നിവ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.

‘അസംതൃപ്തരാണോ? നിങ്ങള്‍ തനിച്ചല്ല’ തുടങ്ങിയ വാചകങ്ങളും ഭരണപരിഷ്‌കാരങ്ങളുമായി ബന്ധപ്പെട്ട പ്രസ്താവനകളും അടങ്ങിയ എ-ഫോര്‍ സൈസ് പോസ്റ്ററുകളാണ് ട്രെയിനിൽ കാണപ്പെട്ടത്. കൂടാതെ, ഒരു പ്രത്യേക ഓണ്‍ലൈന്‍ ഗ്രൂപ്പിലേക്ക് ആളുകളെ നയിക്കുന്ന ക്യു.ആര്‍ കോഡും സമീപ വര്‍ഷങ്ങളില്‍ രാജ്യത്തുണ്ടായ മാറ്റങ്ങളെക്കുറിച്ചുള്ള ഒമ്പത് അവകാശവാദങ്ങളും പോസ്റ്ററുകളിൽ വിശദമായി ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

വിവരമറിഞ്ഞയുടന്‍ മെട്രോ അധികൃതർ പോസ്റ്ററുകള്‍ നീക്കം ചെയ്യുകയും പൊലീസിന് കൈമാറുകയും ചെയ്തു. സംഭവത്തിന് പിന്നില്‍ ഏതെങ്കിലും തരത്തിലുള്ള ആസൂത്രിതമായ നീക്കങ്ങള്‍ ഉണ്ടോയെന്ന കാര്യം ഡല്‍ഹി പൊലീസിന്റെ സ്‌പെഷ്യല്‍ സെല്‍ വിശദമായി അന്വേഷിച്ചുവരികയാണ്.

Also read: