24/10/2026
[fontresizer_tawhidurrahmandear_widget]

‘ഒരു തരത്തിലുള്ള ബോണ്ടിലും ഒപ്പുവെക്കില്ല’: നേഹ ബോറ

 ‘ഒരു തരത്തിലുള്ള ബോണ്ടിലും ഒപ്പുവെക്കില്ല’: നേഹ ബോറ

ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കും എസ്ഐആറിനുമെതിരായ സമരങ്ങളുടെ പേരില്‍ ഡല്‍ഹി പൊലീസ് ആവശ്യപ്പെട്ട പീസ് ബോണ്ടില്‍ ഒപ്പുവെക്കില്ലെന്ന് എ.ഐ.എസ്.എ ദേശീയ പ്രസിഡന്റ് നേഹ ബോറ വ്യക്തമാക്കി. ജനാധിപത്യപരമായ പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താനുള്ള ശ്രമമാണിതെന്ന് ആരോപിച്ച നേഹ, ഒരു തരത്തിലുള്ള ബോണ്ടിലും ഒപ്പുവെക്കില്ലെന്ന് അറിയിച്ചു.

ഡല്‍ഹി പൊലീസിന്റെ നോട്ടീസിനെതിരെ നേഹ നല്‍കിയ ഹരജി ഡല്‍ഹി ഹൈക്കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ഇവരുടെ പ്രതികരണം.

ഭാരതീയ നാഗരിക് സുരക്ഷാ സംഹിത സെക്ഷന്‍ 126 പ്രകാരം സമാധാനം നിലനിര്‍ത്തുന്നതിനായി 10,000 രൂപയുടെ വ്യക്തിഗത ബോണ്ടും ഒരു ജാമ്യക്കാരനെയും ഹാജരാക്കാനാണ് ഒക്ടോബര്‍ 17-ന് സ്പെഷ്യല്‍ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് കോടതി നോട്ടീസ് അയച്ചത്. ഒക്ടോബര്‍ 16-ന് കോണാട്ട് പ്ലേസിലേക്ക് നടത്തിയ മാര്‍ച്ചിനിടെ നേഹയെ പൊലീസ് കരുതല്‍ തടങ്കലിലാക്കിയിരുന്നു.

അനുമതിയില്ലാതെ പ്രതിഷേധം നടത്തുകയും ആളുകളെ പ്രേരിപ്പിക്കുകയും ചെയ്തുവെന്നാണ് പൊലീസ് ആരോപണം. എന്നാല്‍, പൊലീസിന്റെ നടപടി ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് നേഹ ബോറയുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചിരുന്നു.

Also read: