കാനത്തില്‍ ജമീല എംഎല്‍എ അന്തരിച്ചു
കോഴിക്കോട്: കൊയിലാണ്ടി എംഎല്‍എയും സിപിഎം നേതാവുമായ കാനത്തില്‍ ജമീല അന്തരിച്ചു. 59 വയസ്സായിരുന്നു. അര്‍ബുദബാധിതയായ ജമീല ആറുമാസത്തോളമായി വീട്ടില്‍ വിശ്രമത്തിലായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.
2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കൊയിലാണ്ടിയിൽനിന്ന് മത്സരിച്ച് ജയിച്ചാണ് കാനത്തിൽ ജമീല നിയമസഭയിൽ എത്തിയത്. കോൺഗ്രസ് നേതാവ് എൻ. സുബ്രഹ്മണ്യനെതിരെ 8,472 വോട്ടിൻ്റെ ഭൂരിപക്ഷത്തിനായിരുന്നു വിജയം. നേരത്തെ കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്നു.
2017 മുതല്‍ സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗമാണ്. ജനാധിപത്യ മഹിളാ ആസോസിയേഷന് ജില്ലാ ഭാരവാഹിയായും പ്രവര്‍ത്തിച്ചിരുന്നു.