10/06/2026
[fontresizer_tawhidurrahmandear_widget]

ഇടതുകോട്ട തകർത്ത് മുട്ടടയിൽ വൈഷ്ണയുടെ മിന്നും ജയം

 ഇടതുകോട്ട തകർത്ത് മുട്ടടയിൽ വൈഷ്ണയുടെ മിന്നും ജയം

തിരുവനന്തപുരം: ഉറച്ച ഇടതുകോട്ടയായ തിരുവനന്തപുരം കോർപ്പറേഷനിലെ മുട്ടട വാർഡിൽ യുഡിഎഫ് സ്ഥാനാർഥി വൈഷ്ണ സുരേഷ് അട്ടിമറി വിജയം നേടി. സിപിഎമ്മിലെ അഡ്വ. അംശു വാമദേവനെയാണ് പരാജയപ്പെടുത്തിയത്. കോൺഗ്രസ് പട്ടികയിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥിയായിരുന്നു വൈഷ്ണ.

1607 വോട്ടുകൾ നേടിയാണ് വൈഷ്ണ സുരേഷ് വിജയിച്ചത്. എതിർ സ്ഥാനാർഥി അംശു വാമദേവന് 1210 വോട്ടുകൾ നേടാനായപ്പോൾ, ബിഡിജെഎസ് സ്ഥാനാർഥി അജിത് കുമാർ എൽ.വിക്ക് 460 വോട്ടുകൾ ലഭിച്ചു.

വോട്ടർപട്ടിക വിവാദവും ഹൈക്കോടതി ഇടപെടലും:

തെരഞ്ഞെടുപ്പിന് മുന്നോടിയായി വൈഷ്ണയുടെ വോട്ടർപട്ടികയിലെ പേര് ഒഴിവാക്കിയത് വലിയ വിവാദമായിരുന്നു. വോട്ടർപട്ടികയിലെ ടിസി നമ്പർ തെറ്റാണെന്ന് ആരോപിച്ച് സിപിഎം നൽകിയ പരാതി അംഗീകരിച്ചതിനെ തുടർന്നായിരുന്നു നടപടി. എന്നാൽ, രാഷ്ട്രീയ കാരണങ്ങളാൽ മത്സരിക്കാനുള്ള അവസരം നിഷേധിക്കരുതെന്ന ഹൈക്കോടതിയുടെ ശക്തമായ നിലപാടിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ വൈഷ്ണയുടെ പേര് പട്ടികയിൽ തിരികെ ഉൾപ്പെടുത്തിയത്. വൈഷ്ണയുടെ വോട്ട് വെട്ടാൻ മേയർ ആര്യാ രാജേന്ദ്രൻ ഇടപെട്ടു എന്ന ആരോപണം കോൺഗ്രസ് അന്നുതന്നെ ഉയർത്തിയിരുന്നു. നിയമ പോരാട്ടത്തിനൊടുവിൽ കളത്തിലിറങ്ങിയ വൈഷ്ണയുടെ വിജയം യുഡിഎഫിന് വലിയ ആത്മവിശ്വാസമാണ് നൽകുന്നത്.

Also read: