07/03/2026
[fontresizer_tawhidurrahmandear_widget]

‘ചർച്ചയെങ്കിൽ ചർച്ച, യുദ്ധമെങ്കിൽ യുദ്ധം; രണ്ടിനും ഇറാൻ സജ്ജമാണ്; മിസൈൽ ഒരു വിട്ടുവീഴ്ചയ്ക്കുമില്ല’-വ്യക്തമാക്കി അബ്ബാസ് അരാഗ്ചി

 ‘ചർച്ചയെങ്കിൽ ചർച്ച, യുദ്ധമെങ്കിൽ യുദ്ധം; രണ്ടിനും ഇറാൻ സജ്ജമാണ്; മിസൈൽ ഒരു വിട്ടുവീഴ്ചയ്ക്കുമില്ല’-വ്യക്തമാക്കി അബ്ബാസ് അരാഗ്ചി

അബ്ബാസ് അരാഗ്ചി, കൂടിക്കാഴ്ചയ്ക്കുശേഷം ഹകാന്‍ ഫിദാനൊപ്പം അരാഗ്ചി

അങ്കാറ: അമേരിക്കയുമായുള്ള യുദ്ധഭീതിയും സംഘർഷവും പശ്ചിമേഷ്യയിൽ പുകയുന്നതിനിടെ നിർണായക പ്രഖ്യാപനവുമായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി. ചർച്ചയ്ക്കും യുദ്ധത്തിനും ഇറാൻ ഒരുപോലെ സജ്ജമാണെന്നും എന്നാൽ രാജ്യത്തിന്റെ മിസൈൽ-പ്രതിരോധ സംവിധാനങ്ങളിൽ വിട്ടുവീഴ്ച ചെയ്തുള്ള ചർച്ചകൾക്ക് പ്രസക്തിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തുർക്കി വിദേശകാര്യ മന്ത്രി ഹകാൻ ഫിദാനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം അങ്കാറയിൽ നടന്ന സംയുക്ത വാർത്താ സമ്മേളനത്തിലാണ് അരാഗ്ചി ഇറാന്റെ നിലപാട് കടുപ്പിച്ചത്.

‘ന്യായവും നീതിയുക്തവുമായ ചർച്ചകൾക്ക് ഇറാൻ എതിരല്ല. എന്നാൽ, അത് പരസ്പര ബഹുമാനത്തെയും തുല്യതയെയും അടിസ്ഥാനപ്പെടുത്തിയുള്ളതാകണം. ഭീഷണിയുടെ നിഴലിൽ നിന്നുകൊണ്ട് ചർച്ചകൾ നടത്താനാകില്ല. അമേരിക്ക ഭീഷണികൾ ഒഴിവാക്കി മാന്യമായ ചർച്ചകൾക്ക് തയ്യാറാകണം. ആരുടേയും കൽപ്പനകൾക്ക് വഴങ്ങാനോ അടിച്ചേൽപ്പിക്കുന്ന നിബന്ധനകൾ അംഗീകരിക്കാനോ ഇറാൻ തയ്യാറല്ല,’ അരാഗ്ചി പറഞ്ഞു. നിലവിൽ അമേരിക്കൻ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ചകളൊന്നും നിശ്ചയിച്ചിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.

ചർച്ചകൾക്ക് തയ്യാറാണെന്ന് പറയുമ്പോഴും രാജ്യത്തിന്റെ സുരക്ഷാ കാര്യങ്ങളിൽ ഒരു വിട്ടുവീഴ്ചയ്ക്കും ഇറാൻ തയ്യാറല്ലെന്നും അരാഗ്ചി വ്യക്തമാക്കി. ‘ഇറാന്റെ പ്രതിരോധ ശേഷിയും മിസൈൽ സംവിധാനങ്ങളും ഒരിക്കലും ചർച്ചാവിഷയമാകില്ല. രാജ്യത്തെ സംരക്ഷിക്കാൻ ആവശ്യമായ ഏത് അളവിലും പ്രതിരോധ സംവിധാനങ്ങൾ വികസിപ്പിക്കാനും വിപുലീകരിക്കാനും ഞങ്ങൾക്ക് അവകാശമുണ്ട്. ഇറാന്റെ സുരക്ഷ മറ്റാരുമായും ബന്ധപ്പെട്ടുകിടക്കുന്ന ഒന്നല്ല,’ അരാഗ്ചി തറപ്പിച്ചു പറഞ്ഞു. ആണവ ചർച്ചകൾ പുനരാരംഭിക്കുന്നതിനുള്ള ഉപാധിയായി ഇറാന്റെ മിസൈൽ പദ്ധതികൾ നിയന്ത്രിക്കണമെന്ന അമേരിക്കൻ ആവശ്യം നേരത്തെ തന്നെ ഇറാൻ തള്ളിക്കളഞ്ഞിരുന്നു.

അമേരിക്കയുടെ സൈനിക ഭീഷണികളെ വകവെക്കാത്ത മറുപടിയാണ് ഇറാൻ നൽകിയത്. ‘ചർച്ചയ്ക്ക് തയ്യാറാണെന്ന് പറയുന്നത് പോലെ തന്നെ യുദ്ധത്തിനും ഇറാൻ തയ്യാറാണ്. കഴിഞ്ഞ ജൂണിലെ 12 ദിവസത്തെ യുദ്ധത്തിന് മുമ്പുണ്ടായിരുന്നതിനേക്കാൾ കൂടുതൽ സജ്ജമാണ് ഞങ്ങളിപ്പോൾ. അമേരിക്ക നേരിട്ട് ഇടപെടുന്ന ഏതൊരു സംഘർഷവും ഉഭയകക്ഷി യുദ്ധത്തിൽ മാത്രം ഒതുങ്ങിനിൽക്കില്ല. അത് മേഖലയിലാകെ പടരും’-അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇസ്രയേലിന്റെ ഗൂഢാലോചനകളാണ് മേഖലയെ യുദ്ധത്തിലേക്ക് തള്ളിവിടുന്നതെന്നും അബ്ബാസ് അരാഗ്ചി കുറ്റപ്പെടുത്തി.

ഇറാനെതിരായ ഏതൊരു സൈനിക നീക്കത്തെയും തുർക്കി എതിർക്കുമെന്ന് വിദേശകാര്യ മന്ത്രി ഹകാൻ ഫിദാൻ വ്യക്തമാക്കി. ഇറാന്റെ ആഭ്യന്തര വിഷയങ്ങൾ വിദേശ ഇടപെടലില്ലാതെ സമാധാനപരമായി പരിഹരിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. സംഘർഷം ഒഴിവാക്കാൻ അമേരിക്കയ്ക്കും ഇറാനും ഇടയിൽ മധ്യസ്ഥരായി പ്രവർത്തിക്കാൻ തുർക്കി തയ്യാറാണെന്ന് പ്രസിഡന്റ് ഉർദുഗാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാനെ അറിയിച്ചിട്ടുണ്ട്. ഉപരോധങ്ങൾ നീക്കുന്നതിനായി ആണവ ചർച്ചകൾ പുനരാരംഭിക്കണമെന്നും ഫിദാൻ ആവശ്യപ്പെട്ടു.

Also read: