10/06/2026
[fontresizer_tawhidurrahmandear_widget]

സ്വീഡിഷ് സുന്ദരിയെ മതിയോയെന്ന് എപ്‌സ്റ്റീൻ; മതിയെന്ന് അനിൽ അംബാനി; എപ്‌സ്റ്റീൻ ഫയൽസിലെ സംഭാഷണം പുറത്ത്

 സ്വീഡിഷ് സുന്ദരിയെ മതിയോയെന്ന് എപ്‌സ്റ്റീൻ; മതിയെന്ന് അനിൽ അംബാനി; എപ്‌സ്റ്റീൻ ഫയൽസിലെ സംഭാഷണം പുറത്ത്

ന്യൂയോർക്ക്: കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനും ഇന്ത്യൻ വ്യവസായി അനിൽ അംബാനിയും തമ്മിലുള്ള ബന്ധത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. ‘ഉയരമുള്ള സ്വീഡിഷ് സുന്ദരിയെ’ നൽകാമെന്ന എപ്സ്റ്റീന്റെ വാഗ്ദാനത്തിന് ‘അത് ക്രമീകരിക്കൂ’ എന്ന് അനിൽ അംബാനി മറുപടി നൽകുന്ന സന്ദേശങ്ങളാണ് പുതുതായി പുറത്തുവന്ന എപ്സ്റ്റീൻ ഫയലുകൾ വെളിപ്പെടുത്തുന്നത്. ബ്ലൂംബെർഗ് പുറത്തുവിട്ട ഈ റിപ്പോർട്ട് ആഗോള ബിസിനസ് ലോകത്ത് വലിയ ചർച്ചയായിരിക്കുകയാണ്.

2017 മാർച്ച് ഒൻപതിന് നടന്ന ടെക്സ്റ്റ് സന്ദേശത്തിലാണ് വിവാദമായ ഈ കൈമാറ്റമുള്ളത്. ‘കെ. നിങ്ങൾ ആരെയാണ് നിർദ്ദേശിക്കുന്നത്?’ എന്ന അനിലിന്റെ ചോദ്യത്തിന്, ‘സന്ദർശനം രസകരമാക്കാൻ, ഉയരമുള്ള സ്വീഡിഷ് സുന്ദരിയായ സ്ത്രീ’ എന്നായിരുന്നു എപ്സ്റ്റീന്റെ മറുപടി. ഈ സന്ദേശം വന്ന് വെറും 20 സെക്കൻഡിനുള്ളിൽ തന്നെ ‘അത് ക്രമീകരിക്കൂ’ എന്ന് അനിൽ അംബാനി മറുപടി നൽകിയതായി രേഖകൾ വ്യക്തമാക്കുന്നു.

തുടർന്നുള്ള സംഭാഷണങ്ങളിൽ, പ്രായമായവരേക്കാൾ യുവതികളെയാണ് അനിൽ ഇഷ്ടപ്പെടുന്നതെന്ന് എപ്സ്റ്റീൻ പരിഹസിക്കുന്നുണ്ട്. ഇതിന് മറുപടിയായി, നടി സ്‌കാർലറ്റ് ജോഹാൻസണെ നായികയാക്കി തന്റെ കമ്പനി നിർമ്മിക്കുന്ന ‘ഗോസ്റ്റ് ഇൻ ദി ഷെൽ’ എന്ന സിനിമയെക്കുറിച്ച് സൂചിപ്പിച്ചാണ് അനിൽ മറുപടി നൽകിയത്. 2019ൽ എപ്സ്റ്റീന്റെ കുപ്രസിദ്ധമായ മാൻഹട്ടൻ വസതിയിൽ വെച്ച് ഇരുവരും നേരിട്ട് കൂടിക്കാഴ്ച നടത്തിയതായും റിപ്പോർട്ടിലുണ്ട്.

അനിൽ അംബാനിയുമായി അടുത്ത ബന്ധം സ്ഥാപിക്കുന്നതിന് മുൻപ് അദ്ദേഹത്തെക്കുറിച്ച് എപ്സ്റ്റീൻ വിശദമായ അന്വേഷണം നടത്തിയിരുന്നു. പ്രമുഖ എഴുത്തുകാരൻ ദീപക് ചോപ്രയോട് അനിലിന്റെ സ്വഭാവത്തെക്കുറിച്ച് എപ്സ്റ്റീൻ ചോദിച്ചറിഞ്ഞു. ‘സമ്പന്നൻ, ശ്രദ്ധിക്കപ്പെടാൻ ആഗ്രഹിക്കുന്നവൻ, സെലിബ്രിറ്റി ബോധമുള്ളവൻ’ എന്നാണ് ചോപ്ര അനിലിനെ വിശേഷിപ്പിച്ചത്. അംബാനി കുടുംബത്തിലെ ആഭ്യന്തര തർക്കങ്ങളെക്കുറിച്ചുള്ള പുസ്തകങ്ങൾ വരെ എപ്സ്റ്റീൻ വരുത്തി വായിച്ചിരുന്നതായും വെളിപ്പെടുത്തലുണ്ട്.

ഒരുകാലത്ത് ലോകത്തെ ഏറ്റവും വലിയ സമ്പന്നരിൽ ഒരാളായിരുന്ന അനിൽ അംബാനി നിലവിൽ വലിയ തകർച്ചയിലാണ്. ബാങ്ക് തട്ടിപ്പ് കേസിൽ സുപ്രീം കോടതി പ്രത്യേക അന്വേഷണത്തിന് ഉത്തരവിട്ടതോടെ അദ്ദേഹത്തിന് രാജ്യം വിടാൻ വിലക്കുണ്ട്. ഈ നിയമപോരാട്ടങ്ങൾക്കിടയിലാണ് ലൈംഗിക കടത്ത് കേസിലെ പ്രതിയുമായുള്ള അനിലിന്റെ വ്യക്തിപരമായ ബന്ധം പുറത്തുവരുന്നത്, ഇത് അദ്ദേഹത്തിന്റെ പ്രതിച്ഛായയ്ക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ്.

Also read: