‘യുഡിഎഫ് 89 സീറ്റ് നേടും, പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട’; സര്‍വേയുമായി പി.വി. അന്‍വര്‍
കോഴിക്കോട്: വോട്ടെണ്ണാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, കേരളത്തിൽ യു.ഡി.എഫ് ഐതിഹാസിക വിജയം നേടുമെന്ന അവകാശവാദവുമായി ബേപ്പൂരിലെ സ്ഥാനാർഥി പി.വി. അൻവർ രംഗത്തെത്തി. ഫേസ്ബുക്ക് പോഡ്‌കാസ്റ്റിലൂടെയാണ് അൻവർ തന്റെ രാഷ്ട്രീയ നിരീക്ഷണങ്ങൾ പങ്കുവെച്ചത്. സംസ്ഥാനത്തെ ആകെയുള്ള 140 മണ്ഡലങ്ങളിൽ 89 ഇടത്തും വിജയിച്ച് യു.ഡി.എഫ് അധികാരം തിരിച്ചുപിടിക്കുമെന്ന് അദ്ദേഹം പ്രവചിക്കുന്നു. മലപ്പുറം, വയനാട് ജില്ലകളിൽ എൽ.ഡി.എഫിന് ഒരു സീറ്റ് പോലും ലഭിക്കില്ലെന്നും യു.ഡി.എഫ് ഈ ജില്ലകൾ ‘മുഴുവൻ സീറ്റും തൂത്തുവാരും’ എന്നും അദ്ദേഹം ഉറപ്പിച്ചു പറയുന്നു. താൻ ജനവിധി [&Read More