01/08/2026
[fontresizer_tawhidurrahmandear_widget]
Main story

കലഹം പരിഹരിക്കാനെത്തി; മക്കളെ പോലീസ് സ്റ്റേഷനിൽ ഉപേക്ഷിച്ച് ഭാര്യയും ഭർത്താവും സ്ഥലംവിട്ടു

ഹൈദരാബാദ്: ദാമ്പത്യ കലഹം പരിഹരിക്കാനെത്തിയ ദമ്പതികൾ പോലീസ് സ്റ്റേഷനിൽ വെച്ച് അടികൂടിയ ശേഷം രണ്ട് പെൺമക്കളെ അവിടെ ഉപേക്ഷിച്ച് സ്ഥലംവിട്ടു. തെലങ്കാനയിലാണ് സിനിമയെ വെല്ലുന്ന നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ഒടുവിൽ പോലീസ് മുത്തശ്ശിയെ വിളിച്ചുവരുത്തി കുട്ടികളെ അവർക്കൊപ്പം പറഞ്ഞയക്കുകയായിരുന്നു. പത്തുവർഷം മുൻപ് പ്രണയിച്ചു വിവാഹിതരായ രവികുമാറും ലളിതയും തമ്മിൽ ദീർഘകാലമായി കുടുംബപ്രശ്നങ്ങൾ നിലനിന്നിരുന്നു. ലളിതയുടെ പരാതിയെത്തുടർന്നാണ് പോലീസ് ഇരുവർക്കും കൗൺസിലിങ് നിശ്ചയിച്ചത്. എന്നാൽ ചർച്ചയ്ക്കിടെ പ്രകോപിതയായ ലളിത തന്റെ മംഗലസൂത്രവും മിഞ്ചിയും ഊരി മേശപ്പുറത്ത് വെച്ച്, കുട്ടികളെ [&Read More

Kerala

‘വലയിലും പാമ്പ്’; ആലപ്പുഴയിൽ കുടുങ്ങിയത് 40 കിലോയുടെ വമ്പൻ മലമ്പാമ്പ്

ആലപ്പുഴ: പുന്നപ്ര തീരദേശ മേഖലയിൽ പാമ്പ് ഭീഷണി ശക്തമാകുന്നു. പുന്നപ്ര തെക്ക് നർബോന ചാപ്പലിന് സമീപം മത്സ്യബന്ധന വലയിൽ കുടുങ്ങിയ എട്ടടി നീളവും 40 കിലോ തൂക്കവുമുള്ള മലമ്പാമ്പിനെ കണ്ടെത്തി. വിവരമറിഞ്ഞെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ പാമ്പിനെ പിടികൂടി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. തീരപ്രദേശത്ത് അപൂർവ്വമായാണ് മലമ്പാമ്പിനെ കാണുന്നത് എന്നത് നാട്ടുകാരെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. ഒരാഴ്ച മുൻപ് കടൽഭിത്തിക്കിടയിൽ നിന്ന് മൂർഖൻ കുഞ്ഞുങ്ങളെയും കണ്ടെത്തിയിരുന്നു. വാടപ്പൊഴിക്ക് സമീപം കാടുപിടിച്ചു കിടക്കുന്ന ഭാഗം പാമ്പുകളുടെ കേന്ദ്രമായി മാറുന്നതായാണ് സംശയം. പ്രദേശത്തെ വീടുകളിൽ [&Read More

World

ചെറിയൊരു തീപ്പൊരി മതി, എല്ലാം ചാമ്പലാക്കാൻ; പാകിസ്‌താനിൽ പാചകവാതകം ബലൂണുകളിൽ ശേഖരിച്ച് ജനങ്ങൾ

കറാച്ചി: കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും ഇന്ധനക്ഷാമത്തിലും ഉലയുന്ന പാകിസ്താനിൽ നിന്ന് ആശങ്കാജനകമായ വാർത്തകൾ പുറത്തുവരുന്നു. പാചകവാതക സിലിണ്ടറുകളുടെ ക്ഷാമവും അമിതവിലയും കാരണം കറാച്ചിയിലെ ജനങ്ങൾ പ്ലാസ്റ്റിക് ബലൂണുകളിൽ ഗ്യാസ് ശേഖരിക്കുന്നതായി എആർവൈ ന്യൂസ് റിപ്പോർട്ട് ചെയ്തു. കറാച്ചിയിലെ ഒറംഗി ടൗൺ, മോമിനാബാദ് തുടങ്ങിയ പ്രദേശങ്ങളിലാണ് ജീവൻ പണയപ്പെടുത്തിയുള്ള ഈ സാഹസം വ്യാപകമാകുന്നത്. ഗ്യാസ് വിതരണത്തിലെ അനിശ്ചിതത്വം കാരണം മറ്റ് മാർഗങ്ങളില്ലാതെയാണ് തങ്ങൾ ഈ രീതി സ്വീകരിക്കുന്നതെന്ന് നാട്ടുകാർ പറയുന്നു. വിപണിയിൽ നിന്നും 1,000 മുതൽ 1,500 രൂപ [&Read More

Main story

അമേരിക്കൻ പാസ്‌പോർട്ടിൽ ഇനി ട്രംപിൻ്റെ മുഖം; പുതിയ പരിഷ്കാരവുമായി സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ്

വാഷിങ്ടൺ: ദീർഘകാലമായുള്ള അമേരിക്കൻ കീഴ്‌വഴക്കങ്ങൾ തിരുത്തിക്കുറിച്ചു കൊണ്ട് യുഎസ് പാസ്‌പോർട്ടുകളിൽ ഇനി പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ചിത്രം. രാജ്യത്തിന്റെ 250Read More

Main story

വൈദ്യുതി മുടങ്ങി; കെഎസ്ഇബി ഓഫീസിനു മുന്നിൽ കമ്പിത്തിരിയും പടക്കവുമായി നാട്ടുകാർ

ആലുവ: വൈദ്യുതി നിലച്ചാൽ സാധാരണ ബഹളം വെക്കാനോ പരാതി പറയാനോ ആണ് ആളുകൾ കെഎസ്ഇബി ഓഫീസിലേക്ക് ഓടിയെത്തുക. എന്നാൽ ആലുവ തോട്ടയ്ക്കാട്ടുകരയിലെ കെഎസ്ഇബി ഓഫീസിന് മുന്നിൽ തിങ്കളാഴ്ച രാത്രി നടന്നത് കണ്ടവർ ഒന്ന് അമ്പരന്നു. വൈദ്യുതി മുടങ്ങിയതിൽ പ്രതിഷേധിക്കാൻ നാട്ടുകാർ എത്തിയത് വിഷുവിന് ബാക്കിവെച്ച പടക്കങ്ങളും കമ്പിത്തിരികളുമായാണ്. രാത്രി രണ്ടു തവണയായി ദീർഘനേരം കറന്റ് പോയതോടെ സഹികെട്ട പരിസരവാസികൾ ഓഫീസിന് മുന്നിൽ പടക്കം പൊട്ടിച്ചും പൂത്തിരി കത്തിച്ചും പ്രതിഷേധം ആഘോഷമാക്കി മാറ്റി. ചൂട് കൂടിയതോടെ വൈദ്യുതി ഉപഭോഗം [&Read More

Kerala

പരേഡിനിടെ അപ്രതീക്ഷിത അതിഥിയായെത്തി ചേര! ചിതറിയോടി പൊലീസുകാർ

തിരുവനന്തപുരം: തൈക്കാട് പൊലീസ് ട്രെയിനിങ് കോളേജിലെ പരേഡ് ഗ്രൗണ്ട് കഴിഞ്ഞദിവസം സാക്ഷ്യം വഹിച്ചത് ഒട്ടും പ്രതീക്ഷിക്കാത്ത ഒരു ‘അതിഥി’യുടെ സന്ദർശനത്തിനായിരുന്നു. ചിട്ടയായ ചുവടുകളുമായി പരിശീലനം നടത്തിക്കൊണ്ടിരുന്ന പൊലീസുകാർക്കിടയിലേക്ക് ഒരു ചേര അപ്രതീക്ഷിതമായി ഇഴഞ്ഞെത്തിയതോടെ സീൻ പാടേ മാറി. അച്ചടക്കത്തോടെ നീങ്ങിയ സേനാംഗങ്ങൾ ജീവനും കൊണ്ടോടുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. പാമ്പിനെ കണ്ട് പേടിച്ചോടുന്ന പോലീസും, ഇതൊന്നും തന്നെ ബാധിക്കുന്ന കാര്യമല്ലെന്ന മട്ടിൽ കൂളായി ഗ്രൗണ്ട് മുറിച്ചുകടക്കുന്ന ചേരയും ചേർന്ന് പരേഡ് ഗ്രൗണ്ടിനെ ഒരു നിമിഷം കോമഡി വേദിയാക്കി [&Read More

Iran

‘അമേരിക്കയെ ഒന്നാകെയാണ് ഇറാൻ നിർത്തി അപമാനിക്കുന്നത്’; വിമർശനവുമായി ജർമൻ ചാൻസലർ

ബെർലിൻ: പശ്ചിമേഷ്യൻ യുദ്ധത്തിൽ അമേരിക്കയുടെ നയതന്ത്ര പരാജയങ്ങളെയും യുദ്ധതന്ത്രങ്ങളെയും അതിരൂക്ഷമായി വിമർശിച്ച് ജർമൻ ചാൻസലർ ഫ്രെഡറിക് മെഴ്‌സ്. ഇറാന്റെ നയതന്ത്ര കരുത്തിന് മുന്നിൽ അമേരിക്ക എന്ന വൻശക്തി ലോകത്തിന് മുന്നിൽ അപമാനിക്കപ്പെടുകയാണെന്ന് അദ്ദേഹം തുറന്നടിച്ചു. ഇറാനുമായുള്ള യുദ്ധത്തിൽ അമേരിക്കൻ ഭരണകൂടം കടുത്ത നയതന്ത്ര വെല്ലുവിളിയാണ് നേരിടുന്നത്. ഇറാന്റെ നേതൃത്വം അമേരിക്കയെ നിരന്തരം അപമാനിച്ചുകൊണ്ടിരിക്കുകയാണെന്നും സംഘർഷത്തിൽനിന്ന് എങ്ങനെ പുറത്തുകടക്കണമെന്ന് അറിയാതെ ട്രംപ് ഭരണകൂടം കുഴങ്ങുകയാണെന്നും ജർമൻ ചാൻസലർ വിമർശിച്ചു. കഴിഞ്ഞ ദിവസം മാർസ്ബർഗിലെ ഒരു വിദ്യാലയത്തിൽ വിദ്യാർത്ഥികളുമായി സംവദിക്കവേയായിരുന്നു [&Read More

World

‘യുക്രെയ്‌ന്റെ ധാന്യങ്ങൾ മോഷ്ടിക്കുന്നു’; ഇസ്രയേലിന് ഉപരോധം ഏർപ്പെടുത്തുമെന്ന് സെലെൻസ്‌കി

കീവ്: പശ്ചിമേഷ്യൻ സംഘർഷത്തിനിടെ ഇസ്രയേലിനെതിരെ അസാധാരണ നീക്കവുമായി ഉറ്റസഖ്യകക്ഷിയായ യുക്രെയ്ൻ. റഷ്യ മോഷ്ടിച്ച യുക്രെയ്‌നിയൻ ധാന്യങ്ങൾ ഇസ്രയേൽ ഇറക്കുമതി ചെയ്യുന്നുവെന്ന് ആരോപണവുമായി പ്രസിഡന്റ് വ്‌ളാദിമിർ സെലെൻസ്‌കി രംഗത്തെത്തി. ഇസ്രയേലിനും ബന്ധപ്പെട്ട കക്ഷികൾക്കുമെതിരെ ഉപരോധം ഏർപ്പെടുത്തുമെന്ന ഭീഷണിയും അദ്ദേഹം മുഴക്കിയിട്ടുണ്ട്. അതേസമയം, ആരോപണങ്ങൾക്ക് യുക്രെയ്ൻ ഒരു തെളിവും ഹാജരാക്കിയിട്ടില്ലെന്നും ‘ട്വിറ്റർ നയതന്ത്രം’ അംഗീകരിക്കാനാകില്ലെന്നും ആഞ്ഞടിച്ചിരിക്കുകയാണ് ഇസ്രയേൽ. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതൽ വഷളാകുന്ന തരത്തിലേക്കാണു കാര്യങ്ങൾ പോകുന്നത്. റഷ്യ പിടിച്ചടക്കിയ തങ്ങളുടെ തുറമുഖങ്ങളിൽനിന്ന് യുക്രെയ്ൻ കർഷകരുടെ ധാന്യങ്ങൾ [&Read More

Main story

ഇന്ന് മുതൽ ‘ഇരുണ്ട കാലം’; സംസ്ഥാനത്ത് അരമണിക്കൂർ വൈദ്യുതി നിയന്ത്രണം, 6-നും 12-നും

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ രാത്രികാലങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്താൻ കെഎസ്ഇബി ഉന്നതതല യോഗം തീരുമാനിച്ചു. രാത്രി 6 മണിക്കും 12 മണിക്കും ഇടയിലുള്ള സമയത്ത് അരമണിക്കൂർ വീതമായിരിക്കും നിയന്ത്രണം. രാജ്യത്താകെയുള്ള ഉഷ്ണതരംഗം കാരണം ദേശീയ വിപണിയിൽ വൈദ്യുതി ലഭ്യത കുറഞ്ഞതും സംസ്ഥാനത്തെ ഉപഭോഗം അപ്രതീക്ഷിതമായി വർധിച്ചതുമാണ് ഈ തീരുമാനത്തിന് പിന്നിൽ. ആവശ്യമായ വൈദ്യുതിയുടെ 70 ശതമാനവും പുറത്തുനിന്നും വാങ്ങുന്ന കേരളത്തിന് വിപണിയിലെ ഈ കുറവ് വലിയ തിരിച്ചടിയായി മാറിയിട്ടുണ്ട്. നിലവിൽ കേന്ദ്ര വിഹിതത്തിലുണ്ടായ 200 [&Read More

Entertainment

‘ഹിന്ദി പോലും അറിയാതെയാണോ സീതയാകുന്നത്?’ സായ് പല്ലവിക്ക് സൈബർ ആക്രമണം

നടി സായ്‌ പല്ലവിക്ക് സോഷ്യൽ മീഡിയയിൽ വ്യാപക ട്രോളും വിമർശനവും. പുതിയ ചിത്രം ‘ഏക് ദിൻ’ പ്രൊമോഷൻ പരിപാടിക്കിടെ ഹിന്ദി സംസാരിക്കാൻ നടി ബുദ്ധിമുട്ടിയതാണ് ചിലരെ അലോസരപ്പെടുത്തിയത്. മുബൈയിൽ നടന്ന ‘എക് ദിൻ കി മെഹ്‌ഫിൽ’ എന്ന സംഗീത പരിപാടിക്കിടെയാണ് സംഭവം. തനിക്ക് ഹിന്ദി അത്ര നന്നായി അറിയില്ല എന്ന് അതിഥികളെയും മാധ്യമ പ്രവർത്തകരേയും അഭിസംബോധന ചെയ്യവേ താരം തുറന്നു സമ്മതിച്ചിരുന്നു. ഈ വീഡിയോ പുറത്തുവന്നതോടെയാണ് സോഷ്യൽ മീഡിയയിൽ ഒരു വിഭാഗം ആളുകൾ താരത്തെ ട്രോൾ ചെയ്യാൻ [&Read More